കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടർപട്ടിക ശുദ്ധീകരണം എന്നത് കേന്ദ്ര സർക്കാരിന്റെ പുകമറ മാത്രം, പ്രതികരിച്ച് ജോൺ ബ്രിട്ടാസ്

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് ഭേദഗതി ബിൽ ലോക്സഭയിലും രാജ്യസഭയിലും കേന്ദ്ര സർക്കാർ പാസ്സാക്കിയെടുത്തിരിക്കുകയാണ്. ആധാര്‍ കാര്‍ഡും തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ അനുമതി നല്‍കുന്നതാണ് നിയമ ഭേദഗതി ബില്‍. കോണ്‍ഗ്രസും എഐഎംഐഎം, ബിഎസ്പി അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ പ്രതിഷേധത്തിനിടയിലാണ് കേന്ദ്രം ബില്ല് പാസ്സാക്കിയത്. പൗരന്മാരുടെ ഭരണഘടനാ അവകാശങ്ങളെ ഹനിക്കുന്നതാണ് സര്‍ക്കാര്‍ നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചു. വോട്ടർപട്ടിക ശുദ്ധീകരണം എന്നത് കേന്ദ്ര സർക്കാരിന്റെ പുകമറ മാത്രമാണെന്ന് സിപിഎം എംപി ജോൺ ബ്രിട്ടാസ് കുറ്റപ്പെടുത്തി.

ജോൺ ബ്രിട്ടാസിന്റെ കുറിപ്പ് വായിക്കാം: '' എല്ലാ പാർലമെൻററി മര്യാദകളും ചട്ടങ്ങളും കാറ്റിൽ പറത്തി കൊണ്ടാണ് ഇന്ന് തെരഞ്ഞെടുപ്പ് ഭേദഗതി ബിൽ (Election Laws(Amendment) Bill,2021) ഗവൺമെൻറ് പാർലമെൻറിൽ പാസാക്കിയത്. സമഗ്രമായ
പരിശോധനക്ക് വിധേയമാക്കാൻ സെലക്ഷൻ കമ്മിറ്റിക്ക് അയക്കണമെന്ന
പ്രമേയം ഞാൻ രാജ്യസഭയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ ഇതിനിടയിൽ ഡിവിഷൻ(വോട്ടെടുപ്പ്) വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ സഭ ശാന്തമാക്കി(ഓർഡർ)
തന്നാൽ ഡിവിഷൻ അനുവദിക്കാമെന്ന മുടന്തൻ ന്യായമാണ് ഡെപ്യൂട്ടി ചെയർമാൻ ഉന്നയിച്ചത്. പ്രമേയം അവതരിപ്പിച്ച അംഗത്തിന്റെ അവകാശമാണ് ഡിവിഷൻ എന്നും സഭ ഓർഡറിൽ ആക്കേണ്ട ഉത്തരവാദിത്വം ചെയറിനാണെന്നും ഞാൻ പ്രതികരിച്ചു.

ഗണേഷ് കുമാറിനെതിരെ പടയൊരുക്കം, കേരള കോൺഗ്രസ് ബി പിളർന്നു, സഹോദരി ഉഷ ചെയർപേഴ്സൺഗണേഷ് കുമാറിനെതിരെ പടയൊരുക്കം, കേരള കോൺഗ്രസ് ബി പിളർന്നു, സഹോദരി ഉഷ ചെയർപേഴ്സൺ

പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ, തൃണമൂൽ നേതാവ് ഡെറിക് ഒബ്രെയ്‌ൻ എന്നിവർ ക്രമപ്രശ്നം ഉന്നയിച്ച് എന്റെ വാദഗതിയെ സമർത്ഥിച്ചു. സഭ ശാന്തമാകാതെ ഡിവിഷനിലേക്ക് കടന്നാൽ അംഗങ്ങൾ അവരുടെ സീറ്റുകളിൽ പോയിരിക്കും എന്ന് പ്രതിപക്ഷനേതാവ് ഉറപ്പു നൽകിയിട്ടും ചെവിക്കൊള്ളാൻ ഡെപ്യുട്ടി ചെയർമാൻ തയ്യാറായില്ല. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. എൻറെ ഡിവിഷൻ അനുവദിക്കാത്തതിൽ ക്ഷുഭിതനായി
റൂൾ ബുക്ക് സഭയിൽ വലിച്ചെറിഞ്ഞ ഡെറിക് ഒബ്രെയ്‌നെ സസ്പെൻഡ് ചെയ്ത് ഗവൺമെൻറ് പക വീട്ടുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയിൽ നാളിതുവരെ നിലനിന്നിരുന്ന പ്രായപൂർത്തി വോട്ടവകാശം എന്ന അടിസ്ഥാന സങ്കൽപത്തെ പൊളിച്ചെഴുതുന്ന ഒന്നായി ഇത് മാറും. വോട്ടർപട്ടിക ശുദ്ധീകരണം എന്നത് പുകമറ മാത്രം.

ഡേറ്റ ബേസുകൾ ലിങ്ക് ചെയ്തും സുതാര്യമല്ലാത്ത അൽഗോരിതങ്ങളെ ആശ്രയിച്ചും വോട്ടർമാരുടെ ഐഡൻറിറ്റി പരിശോധിക്കുക എന്നുപറയുന്നത് ഒട്ടനവധി ആളുകളുടെ വോട്ടവകാശം തന്നെ ഇല്ലാതാക്കുന്ന സ്ഥിതിവിശേഷം സംജാതമാക്കിയേക്കും. നേരിട്ടുള്ള പരിശോധനകളിലൂടെയും മറ്റും കാലാകാലങ്ങളായി തികച്ചും സുതാര്യവും വ്യവസ്ഥാപിതവുമായ രീതിയിൽ വോട്ടർപട്ടിക പരിഷ്കരിച്ചു കൊണ്ടിരിക്കുന്ന പ്രക്രിയയുടെ മുൻപിൽ ഒരിക്കലും അൽഗോരിതങ്ങളും സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് വിശ്വസനീയത ഉണ്ടാകില്ല, എന്ന് മാത്രമല്ല ഇത്തരം അൽഗോരിതങ്ങളും മറ്റും തയ്യാറാക്കുന്ന വ്യക്തികൾക്കും അധികാര സ്ഥാപനങ്ങൾക്കും ഇതിൽ കൃത്രിമത്വം നടത്താനുള്ള അവസരവും ഉണ്ടായേക്കാം.

വർഷങ്ങൾക്ക് ശേഷം അമ്മ യോഗത്തിനെത്തി മഞ്ജു വാര്യർ, സൂപ്പർ കൂൾ ലുക്ക്, ചിത്രങ്ങൾ കാണാം

പുട്ടസ്വാമി കേസിൽ ബഹു:സുപ്രീം കോടതി സ്വകാര്യത എന്നത് ഒരു പൗരന്റെ മൗലിക അവകാശങ്ങളുടെ ഭാഗമാണെന്ന് അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിൽ അതിന്റെ അന്ത:സ്ത്തക്ക് വിരുദ്ധമായി തയ്യാറാക്കിയിട്ടുള്ള ഈ ബില്ലിന്റെ നിയമസാധുത തന്നെ ചോദ്യം ചെയ്യപ്പെടാവുന്നതാണ്. പാർലമെൻറിൽ ആധാർ സംബന്ധിച്ച നിയമം ധനബിൽ ആയി ഗവൺമെൻറ് അവതരിപ്പിച്ചതിൽ നിന്നുതന്നെ ഇത് സാമ്പത്തിക സേവനങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട പദ്ധതിയാണെന്നും വോട്ടവകാശം പോലുള്ള അടിസ്ഥാന വിഷയങ്ങളിൽ ഉൾപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ല എന്നും സ്പഷ്ടമാണ്. അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു നീക്കവുമായി ഗവണ്മെന്റ് മുന്നോട്ട് വരുന്നത് ബിജെപിയുടെ ഹിഡൻ അജണ്ടയുടെ അടിസ്ഥാനത്തിലാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

77

2015-ൽ കേന്ദ്ര ഗവൺമെൻറ് NRPAP എന്ന പദ്ധതിയിലൂടെ ഇതിനായി ശ്രമിക്കുകയും ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.2018 -ൽ തെലുങ്കാനയിൽ ആധാർ ഡാറ്റയും ഐഡി കാർഡും തമ്മിൽ ബന്ധിപ്പിച്ചതിനെ തുടർന്ന് അസംബ്ലി ഇലക്ഷനിൽ കുറഞ്ഞത് 55 ലക്ഷത്തോളം വോട്ടർമാരുടെ വോട്ടവകാശം അന്യായമായി നിഷേധിക്കപ്പെടുന്ന അവസ്ഥ ഉണ്ടാവുകയും, വ്യാപക പ്രതിഷേധത്തെ തുടർന്ന് സർക്കാർ ഇതിൽ നിന്ന് പിൻമാറുകയും ചെയ്തു. സബ്സിഡികൾ നൽകുന്നതിൽ വീഴ്ചകൾ ഇല്ലാതാക്കുന്നതിനായാണ് ആധാർ കൊണ്ടുവന്നതെന്ന് ഗവൺമെൻറ് കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും ജാർഖണ്ഡിൽ അടുത്തിടെ നടന്ന പഠനത്തിൽ നിന്ന് മനസ്സിലാക്കേണ്ടത് ആധാർ ലിങ്ക് ചെയ്തതിനെ തുടർന്ന് വ്യാജമെന്ന് കണക്കാക്കി റദ്ദാക്കപ്പെട്ട 90% റേഷൻ കാർഡുകളും വാസ്തവത്തിൽ വ്യാജമായിരുന്നില്ല എന്നതാണ്. UIDAI യുടെ സിഇഒ തന്നെ ഗവണ്മെന്റ് സേവനങ്ങളുമായി ബന്ധപ്പെട്ട ആധാർ ആധികാരികത പരിശോധനയുടെ പരാജയ നിരക്ക് 12 ശതമാനം വരെ ഉണ്ട് എന്ന് സമ്മതിച്ചിട്ടുണ്ട് . അതായത് ദശലക്ഷങ്ങളെ ബാധിക്കുന്ന സംഗതി ആണിത് .

2019ലെ ഒരു റിപ്പോർട്ട് പ്രകാരം വോട്ടർ ഡേറ്റാ ബേസിൽ ഉണ്ടായിരുന്ന തെറ്റുകളെക്കാൾ ഒന്നര ഇരട്ടിയിലേറെ കൂടുതൽ തെറ്റ് ആധാർ ഡേറ്റാബേസിൽ പൊതുജനങ്ങൾ കണ്ടുപിടിച്ച് സ്വമേധയാ റിപ്പോർട്ട് ചെയ്തതായി മനസിലാക്കുന്നു. ആധാർ വിവരങ്ങൾ വോട്ടർ ഐഡി ഡേറ്റാബേസുമായി ലിങ്ക് ചെയ്യുന്നതോടെ വോട്ടർ ഐ ഡി ഡേറ്റാബേസിന്റെ വിശ്വാസ്യതയും പവിത്രതയും കൂടി തകരും. ഇതിൽ ഏറ്റവും ഭയപ്പെടുത്തുന്ന ഒരു വസ്തുത, ഈ ബില്ല് നിയമമായാൽ തുടർന്ന് ഗവൺമെൻറ് കൊണ്ടു വരാൻ പോകുന്നത് E-വോട്ടിംഗ് ആയിരിക്കും എന്നതാണ് . അതുകൂടി വന്നു കഴിഞ്ഞാൽ ഐഡൻറിറ്റി പോലും വെളിപ്പെടുത്താതെ കുടുംബാംഗങ്ങളുടെ നിർബന്ധത്താലോ മറ്റാരുടെയെങ്കിലും സമ്മർദ്ദത്തിനു വഴങ്ങിയോ മറ്റുള്ളവരുടെ സാന്നിധ്യത്തിൽ വെച്ച് തന്നെ ഓൺലൈനായി വോട്ട് ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നേക്കാം എന്ന് ഞാൻ ഭയപ്പെടുന്നു. അങ്ങനെയാണെങ്കിൽ ഇന്ത്യയുടെ ജനാധിപത്യത്തിൻറെ മരണമണി മുഴങ്ങുന്ന കാലം വിദൂരമല്ല''.

English summary
John Brittas MP reacts to Central Governments move to pass Electoral Reforms Bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X