കർണാടകയിലെ തിരഞ്ഞെടുപ്പിൽ ചേതൻ ഭഗത്തും, ട്വീറ്റ് കണ്ട് ഞെട്ടി ആരാധകർ, കഥ അറിഞ്ഞാൽ വീണ്ടും ഞെട്ടും!
ദില്ലി: കോൺഗ്രസിൽ ചേരുന്നുവെന്ന പ്രഖ്യാപനവുമായി എഴുത്തുകാരൻ ചേതൻ ഭഗത്. ഏപ്രിൽ ഒന്നിനായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത തീരുമാനം. ട്വിറ്ററിലായിരുന്നു അദ്ദേഹം ഇക്കാര്യം ഷെയർ ചെയ്തത്. ട്വിറ്റർ വായിക്കുമ്പോൾ ഒരു ഞെട്ടലുണ്ടാകുമെങ്കിലും അവസാനമാകുമ്പോഴേക്കും മുഖത്ത് ഒരു ചിരി പടരും.
' ഇനിയും വൈകിക്കാനാകില്ല. രാജ്യത്ത് ഒട്ടേറെകാര്യങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. കോണ്‍ഗ്രസില്‍ ചേരുന്നു. കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസിനെ പിന്തപുണയ്ക്കണം. രാഹുൽ ഗാന്ധിയോടൊപ്പം ചേർന്ന് നല്ല ഇന്ത്യയെ കെട്ടിപ്പടുക്കണം'. ഇതായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. തുടർന്ന് കൂടുതൽ വിവരങ്ങൾക്ക് എന്ന് പറഞ്ഞ് അദ്ദേഹം ഒരു ലിങ്കും വച്ചിരുന്നു.

ഈ ലിങ്കാണ് കഥയാകെ മാറ്റിമറിക്കുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്താൽ നേരെ ചെന്നെത്തുക ലോക വിഡ്ഢി ദിനത്തിന്റെ വിക്കിപീഡിയ പേജിലേക്കാണ്. ഏപ്രിൽ ഒന്നിന് തന്റെ പ്രഖ്യാപനം നടത്തിയത് എന്തിനാണെന്ന് ലിങ്ക് തുറന്ന നോക്കിയാലേ മനസിലാകു. ലിങ്ക് ശ്രദ്ധിക്കാതെ നിരവധി പേരാണ് ചേതൻ ഭഗതിന്റെ ട്വീറ്റിന് ലൈക്കുകളഉം കമന്റുകളുമായി എത്തിയിരിക്കുന്നത്.
Couldn’t take it anymore. The country needs to be fixed. Joining Congress. Will be supporting their Karnataka campaign. With RG, let’s make a better India. Need your blessings in what is a big move for me. Details here: https://t.co/DcVhWYV3Kx
— Chetan Bhagat (@chetan_bhagat) April 1, 2018
വളരെ മോശം തീരുമാനമായി പോയെന്ന് ചേതന്റെ മുഖത്ത് നോക്കി പറഞ്ഞവരുമുണ്ട് കമന്റിൽ. അതുപോലെ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞത് നേരത്തെ ആയിപ്പോയെന്നും എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും വരെ സീരിയസ് ആരാധകര്‍ കമന്റ് ചെയ്തവരുമുണ്ട്. എന്നാൽ ട്വീറ്റ് മുഴുവൻ വായിച്ചവർ അവസാനം പൊട്ടി ചിരിച്ചിട്ടുണ്ടാകുമെന്ന കാര്യയത്തിൽ സംശയമില്ല.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications