ജോഷിമഠിലെ അപകടമേഖലയില്‍നിന്ന് ആളുകളെ ഒഴിപ്പിക്കണം; നിര്‍ദേശവുമായി പിഎംഒ
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ജോഷിമഠിലെ വിഷയത്തില്‍ നിര്‍ണായക നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രിയുടെ ഓഫീസ്. അപകടമേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാനാണ് നിര്‍ദേശം. ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് പിഎംഒ ഉദ്യോഗസ്ഥരെ അറിയിച്ചു. വിദഗ്ധ സംഘത്തിന് ഓരോ ടാസ്‌കുകളാണ് പിഎംഒ നല്‍കിയിരിക്കുന്നത്.
ഏഴ് കേന്ദ്ര സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധരാണ് രംഗത്തുള്ളത്. പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ ഉന്നത തല ചര്‍ച്ചകള്‍ക്ക് ശേഷമാണ് വിദഗ്ധര്‍ക്ക് നിര്‍ദേശം നല്‍കിയത്.

350 മീറ്റര്‍ നീണ്ടുകിടക്കുന്ന അത്യന്തം അപകടകരമായ മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം ഇവര്‍ക്ക് താല്‍ക്കാലിക താമസ സൗകര്യം ഒരുക്കണമെന്നും പിഎംഒ നിര്‍ദേശിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും, ദേശീയ ദുരന്ത നിവാരണ മാനേജ്‌മെന്റും ഉത്തരാഖണ്ഡ് സംസ്ഥാന സര്‍ക്കാരിനെ ഇക്കാര്യത്തില്‍ സഹായിക്കും. അതിനായി പ്രത്യേക തന്ത്രം രൂപീകരിക്കും.
ഇന്തോനേഷ്യയിലെ 'കേരളത്തിലേക്ക്' ഒരു ട്രിപ്പ് ആയാലോ; കാഴ്ച്ചകള്‍ ഒരുപാടുണ്ട്, മറക്കരുത് ഈ സ്ഥലങ്ങള്‍
ഒഴിപ്പിച്ചെടുക്കുന്ന ആളുകളെ പ്രത്യേകം രൂപപ്പെടുത്തിയ വീടുകളിലേക്ക് മാറ്റും. ജോഷിമഠില്‍ എവിടെയൊക്കെയാണ് ചോര്‍ച്ചയുള്ളതെന്നും കണ്ടെത്തുകയാണ് മറ്റൊരു മുന്‍ഗണ. ഹൈഡ്രോളജി വിഭാഗത്തിന് ഇതിന്റെ ചുമതല നല്‍കിയിട്ടുണ്ട്. തറയില്‍ നിന്നാണ് വെള്ളം വന്നത്. വിള്ളലുകളെല്ലാം വിവിധ കെട്ടിടങ്ങളിലെ തറയിലാണ് ഉള്ളത്.
റൂര്‍ക്കി ഐഐടിയിലെ വിദഗ്ധര്‍ ജോഷിമഠിലെ മണ്ണിന്റെ ബലം പരിശോധിക്കും. വിവിധ ലൊക്കേഷനുകളില്‍ നിന്ന് ചോരുന്ന വെള്ളത്തിന്‍രെ സാമ്പിളുകള്‍ വിദഗ്ധര്‍ നേരത്തെ തന്നെ ശേഖരിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഏഴ് വിദഗ്ധ ഗ്രൂപ്പുകളും യോജിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
ഒപ്പം സംസ്ഥാന സര്‍ക്കാരും ചേരും. കൃത്യമായ സമത്തിനുള്ളില്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കും. പ്രശ്‌നം പരിഹരിച്ച ശേഷം ഇവിടെ പുനര്‍നിര്‍മാണ പദ്ധതി തയ്യാറാക്കും. ജോഷിമഠിന്റെ സാഹചര്യത്തിന് അനുയോജ്യമായ നഗരവികസനമാണ് ഇനി ഇവിടെ സാധ്യമാക്കുക. നഗരത്തിന് മറ്റ് പ്രശ്‌നങ്ങളൊന്നും വരാതെ നോക്കുകയും ചെയ്യുമെന്ന് പിഎംഒ അറിയിച്ചു.
ജിയോ ഫിസിക്കല്‍ പഠനങ്ങളും ഇവിടെ നടത്തുന്നുണ്ട്. സെന്‍സറുകള്‍ ഇതിനായി ഇവിടെ സ്ഥാപിക്കും. ജിയോളജിക്കല്‍ സര്‍വേയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ എടുക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചിട്ടുണ്ട്.
അതും സാധ്യമായ പ്രാഥമിക നടപടികള്‍ എടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച്ച സെക്രട്ടറി ബോര്‍ഡര്‍ മാനേജ്‌മെന്റും, എന്‍ഡിഎംഎയിലെ അംഗങ്ങളും ഉത്തരാഖണ്ഡ് സന്ദര്‍ശിക്കും. ഇവര്‍ ജോഷിമഠിലെത്തി സാഹചര്യങ്ങള്‍ പരിശോധിക്കും.
അപകട മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കണമെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധമി നിര്‍ദേശിച്ചതാണ്. അറുനൂറോളം വീടുകള്‍ ഈ മേഖലയില്‍ ബാധിക്കപ്പെട്ടതായിട്ടുണ്ട്.












Click it and Unblock the Notifications