തരുണ്‍ തേജ്പാലിന് ഇനി രക്ഷയില്ല... സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചതില്‍ ബലാത്സംഗ കുറ്റം
പനാജി: തെകല്‍ക സ്ഥാപകന്‍ തരുണ്‍ തേജ്പാലിനെതിരെ കോടതി ബലാത്സംഗ കുറ്റം ചുമത്തി. സഹപ്രവര്‍ത്തകയായ മാധ്യമ പ്രവര്‍ത്തകെ പീഡിപ്പിച്ച കേസിലാണ് തേജ്പാലിനെതിരെ കോടതി ബലാത്സംഗ കുറ്റം ചുമത്തിയിട്ടുള്ളത്.
രാജ്യം ഉറ്റുനോക്കിയിരുന്ന ഓണ്‍ലൈന്‍ മാധ്യമം ആയിരുന്നു തെഹല്‍ക. പല ഒളിക്യാമറ ഓപ്പറേഷനുകളും തെഹല്‍ക നടത്തിയിട്ടുണ്ട്. എന്നാല്‍ തരുണ്‍ തേജ്പാല്‍ വിവാദത്തോടെ തെഹല്‍കയുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെട്ടു.

ഗോവയില്‍ തെഹല്‍ക്കയുടെ നേതൃത്വത്തില്‍ നടത്തിയ തിങ്ക് ഫെസ്റ്റിനിടെ ആയിരുന്നു സംഭവം. പഞ്ചനക്ഷത്ര ഹോട്ടലിലെ ലിഫ്റ്റില്‍ വച്ച് യുവതിയായ മാധ്യമ പ്രവര്‍ത്തകയോട് തേജ്പാല്‍ അപമര്യാദമായി പെരുമാറി എന്നാണ് ആരോപണം. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തക അന്നത്തെ മാനേജിങ് എഡിറ്റര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇവര്‍ തമ്മിലുള്ള ഇ മെയില്‍ സംഭാഷണങ്ങള്‍ പുറത്താവുകയും അത് വലിയ വാര്‍ത്തയാവുകയും ചെയ്തു. തരുണ്‍ തേജ്പാല്‍ തെഹല്‍ക്കയുടെ എഡിറ്റര്‍ സ്ഥാനം രാജിവച്ചു. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു അന്ന് ഗോവ പോലീസ് തരുണിനെതിരെ കേസ് എടുത്തത്. പിന്നീട് 2013 നവംബര്‍ 30 ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഗോവയിലെ ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണ് എന്നാണ് തരുണ്‍ തേജ്പാലിന്റെ ആരോപണം. കേസില്‍ തനിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തുന്നത് ഒരുമാസം കൂടി നീട്ടിവയ്ക്കണം എന്ന് തരുണ്‍ തേജ്പാല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ഈ ആവശ്യം തള്ളുകയായിരുന്നു.












Click it and Unblock the Notifications