കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കോൺഗ്രസിലെ സീറ്റ് മോഹികൾ ബിജെപിയിലേക്ക്'; കലിപൂണ്ട് നേതാക്കൾ, അതൃപ്തി രൂക്ഷം

Google Oneindia Malayalam News

നിയമസഭ തിര‍ഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹിമാചൽ പ്രദേശിൽ കോൺഗ്രസിൽ നിന്ന് ബി ജെ പിയിലേക്ക് ഒഴുക്ക് തുടരുന്നു. കഴിഞ്ഞ ദിവസം രണ്ട് എം എൽ എമാർ പാർട്ടിയിൽ ചേർന്നിരുന്നു. കൂടുതൽ കോൺഗ്രസ് നേതാക്കൾ വരും ദിവസങ്ങളിൽ ബി ജെ പിയിലെത്തുമെന്ന് ബി ജെ പി നേതൃത്വം അവകാശപ്പെട്ടു. അതേസമയം കോൺഗ്രസ് നേതാക്കളുടെ വരവിൽ ബി ജെ പിയിൽ അതൃപ്തി രൂക്ഷമായിരിക്കുകയാണ്. പല നേതാക്കളും പരസ്യമായി തന്നെ ഇക്കാര്യത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കഴിഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് പ്രതീക്ഷിക്കുന്ന നേതാക്കളാണ് തങ്ങളുടെ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളുടെ പാർട്ടി പ്രവേശനത്തിനെതിരെ അതൃപ്തി പ്രകടിപ്പിച്ചത്.

ദിലീപിനൊപ്പം തമന്ന മലയാളത്തിലേക്ക് ; പൂജാ ചടങ്ങിൽ കിടിലൻ ലുക്കിൽ താരങ്ങൾ, ചിത്രങ്ങൾ വൈറൽ

1


കഴിഞ്ഞ മാസം, കാൻഗ്ര അസംബ്ലി മണ്ഡലത്തിൽ മുൻ കോൺഗ്രസ് എംഎൽഎമാരായ പവൻ കാജലും ലഖ്‌വീന്ദർ റാണയും ബിജെപിയിൽ ചേർന്നിരുന്നു. അന്ന് വലിയ എതിർപ്പായിരുന്നു ബി ജെ പി പ്രാദേശിക മേതാക്കൾ ഉയർത്തിയത്. മുൻ ബി ജെ പി എം എൽ കെ എൽ താക്കൂർ അടക്കമായിരുന്നു പരസ്യമായി രംഗത്തെത്തിയത്. എന്നാൽ പിന്നീട് അതൃപ്തികൾ മാറ്റിവെച്ച അദ്ദേഹം പാർട്ടി തീരുമാനത്തിന് ഒപ്പമാണെന്ന് വ്യക്തമാക്കിയിരുന്നു. നേതാക്കൾ എത്രയൊക്കെ എതിർപ്പ് ഉയർത്തിയാലും പാർട്ടിയോട് കൂറുള്ള നേതാക്കൾ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുമെന്ന് ബി ജെ പി മുതിർന്ന നേതാവും പാർട്ടി വക്താവുമായ രൺദീർ ഷർമ്മ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി എത്രയെന്ന് അറിയാമോ? ആസ്തിയിൽ കൂടുതലും ബാങ്ക് നിക്ഷേപം

2


രണ്ട് കോൺഗ്രസ് എം എൽ എമാർ കൂടി കോൺഗ്രസിൽ നിന്നും ബി ജെ പിയിൽ എത്തിയതോടെ ഹിമാചൽ പ്രദേശിൽ ബി ജെ പി അധികാരം നിലനിർത്തുമെന്ന് വ്യക്തമായിരിക്കുകയാണ്. സ്വന്തം പാർട്ടി തെരഞ്ഞെടുപ്പിൽ വിജയിക്കില്ലെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ ഏതൊരു എംഎൽഎയും പാർട്ടി വിടൂ. കോൺഗ്രസ് മുങ്ങുന്ന കപ്പലാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏതാനും കോൺഗ്രസ് എം എൽ എമാർ കൂടി ബി ജെ പിയിൽ ചേരാനുള്ള സാധ്യതയുണ്ടെന്നും ശർമ്മ പറഞ്ഞു. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ഇല്ലെന്നും ശർമ്മ അവകാശപ്പെട്ടു.

3


ബി ജെ പിയുടെ ഭരണകാലത്തെ പ്രകടനത്തെയും വികസന പ്രവർത്തനങ്ങളെയും ഉയർത്തിക്കാട്ടി തന്നെയാകപം ഞങ്ങൾ വോട്ട് തേടുക. സർക്കാരിനെതിരെയോ പാർട്ടിക്കെതിരെയോ ഭരണവിരുദ്ധതയില്ല. പ്രാദേശിക തലത്തിൽ ചില എം എൽ എമാർക്കെതിരെ ഉണ്ടായിട്ടുണ്ടാകും. എന്നാൽ അതിനെ മറികടക്കാനുള്ള ശ്രമങ്ങൾ നേതൃത്വം നടത്തും. തെരഞ്ഞെടുപ്പിൽ വിജയിക്കുകയെന്നതാണ് പാർട്ടിയുടെ മുൻഗണന.സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിൽ കടുത്ത തീരുമാനങ്ങൾ എടുക്കേണ്ട സാഹചര്യം വന്നാൽ തീർച്ചയായും അത്തരം നടപടികളിലേക്ക് കടക്കാൻ നേതൃത്വം യാതൊരു മടിയും കാണിക്കില്ലെന്നും ബി ജെ പി സംസ്ഥാന ഇൻചാർജ് അവിനാഷ് റായ് ഖന്ന പറഞ്ഞു.

ദിലീപിന് പിന്നാലെ വിചാരണ കോടതി ജഡ്ജിയും സുപ്രീം കോടതിയിൽ, സുപ്രധാന ആവശ്യംദിലീപിന് പിന്നാലെ വിചാരണ കോടതി ജഡ്ജിയും സുപ്രീം കോടതിയിൽ, സുപ്രധാന ആവശ്യം

4


അതിനിടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കോൺഗ്രസും സജീവമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പാർട്ടി തിരഞ്ഞെടുപ്പിന്റെ പ്രചരണ നടപടികൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചിരുന്നു. ഉടൻ തന്നെ സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെയുള്ള നടപടികളിലേക്ക് നേതൃത്വം കടക്കും. സ്ഥാനാർത്ഥിത്വത്തിനായി നിരവധി അപേക്ഷകൾ നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. ഓണ്‍ലൈനായി 677 അപേക്ഷകളും 670 അപേക്ഷകള്‍ നേരിട്ടും ലഭിച്ചതായി കോണ്‍ഗ്രസ് മീഡിയ സെല്‍ ചെയര്‍മാന്‍ നരേഷ് ചൗഹാന്‍ പറഞ്ഞു. അതേസമയം 22 സിറ്റിംഗ് എം എൽ എമാരിൽ 20 പേരേയും പാർട്ടി മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന. ബിജെപിയില്‍ നിന്ന് വന്ന നേതാക്കളില്‍ ചിലര്‍ക്കും കോൺഗ്രസ് സീറ്റുകൾ നൽകിയേക്കുമെന്നാണ് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി എത്രയെന്ന് അറിയാമോ? ആസ്തിയിൽ കൂടുതലും ബാങ്ക് നിക്ഷേപം

English summary
Just Before Himachal Prdesh More Congress MLA's will Join Party Claims BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X