ജസ്റ്റിസ് ലോയയുടെ മരണത്തിൽ സംശയമില്ലെന്ന് മകൻ; ദയവ് ചെയ്ത് ‍ഞങ്ങളെ ശല്യപ്പെടുത്തരുത്...

  • Posted By: Desk
Subscribe to Oneindia Malayalam

ദില്ലി: ജസ്റ്റിസ് ബിഎച്ച് ലോയയുടെ മരണത്തിൽ തങ്ങൾക്ക് സംശയമൊന്നുമില്ലെന്ന് മകൻ അനൂജ് ലോയ. പിതാവിന്റെ മരണം രാഷ്ട്രീയവൽക്കരിക്കരുതെന്നും, രാഷ്ട്രീയ പാർട്ടികൾ സാഹചര്യം മുതലെടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.

''കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത വേദനയിലൂടെയാണ് തങ്ങളുടെ കുടുംബം കടന്നുപോകുന്നത്. ദയവ് ചെയ്ത് ഞങ്ങളെ ശല്യപ്പെടുത്തരുത്''- അനൂജ് ലോയ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പിതാവിന്റെ മരണത്തെക്കുറിച്ച് ഇപ്പോൾ തനിക്ക് സംശയമൊന്നും ഇല്ലെന്നും, നേരത്തെയുണ്ടായിരുന്ന സംശയങ്ങളെല്ലാം ദുരീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

anujloyaani

ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങളില്ലെന്നും, ഇതൊരു രാഷ്ട്രീയ വിഷയമാക്കരുതെന്നും ലോയ കുടുംബത്തിന്റെ അഭിഭാഷകൻ അമീർ നായിക്കും മാധ്യമങ്ങളോട് പറഞ്ഞു. ഒരിടവേളയ്ക്ക് ശേഷം ജസ്റ്റിസ് ലോയയുടെ മരണം ചർച്ചകളിലിടം പിടിച്ചതോടെയാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.

ബെംഗളൂരുവിൽ പഠിക്കാൻ പോയി, റിയാസിന്റെ നിർബന്ധത്തിൽ ഇസ്ലാമായി! മതംമാറ്റിയത് രഹസ്യകേന്ദ്രത്തിൽ...

ഭർത്താവുമായി അകന്നുകഴിയുന്നു! യുവ എംഎൽഎ പ്രതിഭാ ഹരി വിവാഹബന്ധം വേർപ്പെടുത്തുന്നു, പേരും മാറ്റി...

അമിത് ഷാ പ്രതി പട്ടികയിലുള്ള വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം പുരോഗമിക്കുന്നതിനിടെ 2014 ഡിസംബർ ഒന്നിനാണ് ജസ്റ്റിസ് ബിഎച്ച് ലോയ ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുന്നത്. ഇതിനു പിന്നാലെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെയാണ് ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്. അന്നുതൊട്ടേ ജസ്റ്റിസ് ബിഎച്ച് ലോയയുടെ മരണത്തെ സംബന്ധിച്ച് നിരവധി ആരോപണങ്ങളുയർന്നിരുന്നു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
justice bh loya death;anuj loya says that family has no suspicions.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്