Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എ ബോബ്‌ഡെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ 18ന്, അറിയേണ്ടതെല്ലാം...

ദില്ലി: ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ സുപ്രീംകോടതിയിലെ പുതിയ ചീഫ് ജസ്റ്റിസ് ആയി നിയമിതനായി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് പുതിയ ചീഫ് ജസ്റ്റിസിനെ നിയമിച്ചത്. നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്ന പശ്ചാത്തലത്തിലാണ് നിയമനം. നവംബര്‍ 18ന് ബോബ്‌ഡെ സത്യപ്രതിജ്ഞ ചെയ്യും. മധ്യപ്രദേശ് ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസാണ് ബോബ്‌ഡെ. 2021 ഏപ്രില്‍ 23നാണ് അദ്ദേഹം വിരമിക്കുക.

Sa

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ 1956 ഏപ്രില്‍ 24നാണ് ബോബ്‌ഡെ ജനിച്ചത്. നാഗ്പൂര്‍ സര്‍വകലാശാലയില്‍ പഠനം. 2000 ത്തില്‍ അഡീഷണല്‍ ജഡ്ജി ആയിട്ടാണ് ബോംബെ ഹൈക്കോടതിയില്‍ എത്തിയത്. 2012ല്‍ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2013ല്‍ സുപ്രീംകോടതിയിലെത്തി. ഒട്ടേറെ സുപ്രധാന കേസുകളില്‍ വാദംകേള്‍ക്കുന്ന ബെഞ്ചില്‍ അംഗമാണ് ബോബ്‌ഡെ.

അയോധ്യ ഭൂമിയുമായി ബന്ധപ്പെട്ട കേസില്‍ വാദംകേള്‍ക്കുന്ന ഭരണഘടനാ ബെഞ്ചില്‍ അംഗമാണ് ജസ്റ്റിസ് ബോബ്‌ഡെ. ബിസിസിഐ കേസ്, വെടിക്കെട്ടിനെതിരായ ഹര്‍ജികള്‍ എന്നിവ പരിഗണിക്കുന്ന ബെഞ്ചിലും ഇദ്ദേഹം അംഗമാണ്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നവംബര്‍ 17നാണ് വിരമിക്കുന്നത്. തൊട്ടടുത്ത ദിവസം ബോബ്‌ഡെ സത്യപ്രതിജ്ഞ ചെയ്യും. അടുത്ത ചീഫ് ജസ്റ്റിസ് ആരാകണം എന്ന് നിലനിലെ ചീഫ് ജസ്റ്റിസ് ശുപാര്‍ശ ചെയ്യുകയാണ് പതിവ്. രഞ്ജന്‍ ഗൊഗോയ് ആഴ്ചകള്‍ക്ക് മുമ്പ് ബോബ്‌ഡെയുടെ പേര് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് രാഷ്ട്രപതി നിയമനം അംഗീകരിച്ച് ഉത്തരവായത്. ബോബ്‌ഡെക്ക് 18 മാസത്തെ സര്‍വീസാണ് ബാക്കിയുള്ളത്.

സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിയെ ആണ് ചീഫ് ജസ്റ്റിസ് ആയി നിയമിക്കേണ്ടത്. നിലവിലെ ചീഫ് ജസ്റ്റിസ് ശുപാര്‍ശ ചെയ്യും. ഈ ശുപാര്‍ശ നിയമ മന്ത്രി പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കും. പ്രധാനമന്ത്രി രാഷ്ട്രപതിക്ക് കൈമാറും. രാഷ്ട്രപതി നിയമന ഉത്തരവിറക്കും. ഇതാണ് നടപടിക്രമങ്ങള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+