Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിഎസ് ഠാക്കൂര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ ചുമതലയേറ്റു. രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണവ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ത്യയുടെ 43-ാമത് ചീഫ് ജസ്റ്റിസാണ് ടിഎസ് ഠാക്കൂര്‍.

1952 ജനുവരി നാലിന് ജമ്മു കാശ്മീരിലായിരുന്നു ടിഎസ് ഠാക്കൂറിന്റെ ജനനം. ജമ്മു കാശ്മീര്‍ ഹൈക്കോടതിയില്‍ അഭിഭാഷകനായാണ് ഔദ്യോഗിക ജിവിതം ആരംഭിക്കുന്നത്. 1994ല്‍ ജമ്മു കാശ്മീര്‍ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി ചുമതലയേറ്റു.

ts thakur

ഡല്‍ഹി, കര്‍ണാടക ഹൈക്കോടതികളില്‍ ന്യായാധിപനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2008ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ട അദ്ദേഹം അതേവര്‍ഷം തന്നെ പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു.

2009ലാണ് ടിഎസ് ഠാക്കൂര്‍ സുപ്രീം കോടതിയിലെത്തുന്നത്. ഐപിഎല്‍ ഉള്‍പ്പെടെയുള്ള നിര്‍ണായകമായ പല വിധിന്യായങ്ങളും അദ്ദേഹം പുറപ്പെടുവിച്ചിട്ടുണ്ട്. എച്ച്എല്‍ ദത്തു വിരമിച്ച ഒഴിവിലേക്കാണ് ടി എസ് ഠാക്കൂറിനെ ചീഫ് ജസ്റ്റിസായി നിയമിച്ചത്. 2017 ജനുവരി നാല് വരെയാണ് അദ്ദേഹത്തിന്റെ കാലാവധി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+