കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ ഫോണില്‍ വിളിച്ച് ട്രൂഡോ, കര്‍ഷക സമരത്തെ കുറിച്ച് സംസാരിച്ചു, ഒപ്പം വാക്‌സിന്‍ നിര്‍മാണവും!!

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കര്‍ഷക സമരം കത്തിക്കയറുന്നതിനിടെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചു. മോദിയുമായി ട്രൂഡോ കര്‍ഷക പ്രക്ഷോഭത്തെ കുറിച്ച് സംസാരിച്ചുവെന്നാണ് വിദേശ കാര്യ മന്ത്രാലയം പറഞ്ഞു. കാനഡയിലെ രാഷ്ട്രീയ നേതൃത്വം ശക്തമായ വിമര്‍ശനമാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ഉന്നയിച്ചത്. ഇതിനിടയിലാണ് ട്രൂഡോ തന്നെ മോദിയെ വിളിച്ചിരിക്കുന്നത്. കൊവിഡ് വാക്‌സിനെ കുറിച്ചാണ് ഇരുരാജ്യങ്ങളും കൂടുതലായി സംസാരിച്ചത്. മറ്റ് സുപ്രധാന വിഷയങ്ങളും സംസാരിച്ചുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

1

അതേസമയം കര്‍ഷക സമരത്തില്‍ മോദി സര്‍ക്കാരിന് അനുകൂലമായ സമീപനമാണ് ട്രൂഡോയില്‍ നിന്നുണ്ടായിരിക്കുന്നതെന്നാണ് സൂചന. കാനഡയ്ക്ക് കൂടുതലായി കൊവിഡ് വാക്‌സിന്‍ എത്തിച്ച് നല്‍കാമെന്ന് മോദി അറിയിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം, കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ആഗോള സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച എന്നിവയാണ് ചര്‍ച്ച ചെയ്തത്. ഇരുരാജ്യങ്ങളും തമ്മില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട ആവശ്യകതയെ കുറിച്ചാണ് ട്രൂഡോയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി പുതിയ ലുക്കില്‍; ദോഹയിലെ പാര്‍ക്കില്‍ നിന്നുള്ള ചിത്രങ്ങള്‍

Recommended Video

cmsvideo
Twitter blocks some accounts, Modi govt unhappy

വാക്‌സിന്‍ നിര്‍മാണവും വിതരണം പ്രമോട്ട് ചെയ്യുന്നതിനെ കുറിച്ചാണ് മോദി പ്രധാനമായും സംസാരിച്ചത്. ഇന്ത്യ നേരത്തെ തന്നെ സാധ്യമായ എല്ലാ രാജ്യങ്ങള്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് പറഞ്ഞിരുന്നു. നിലവില്‍ വികസ്വര, പിന്നോക്ക രാജ്യങ്ങള്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ അടക്കമുള്ളവരാണ് ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ കൊണ്ടുപോകുന്നത്. കഴിഞ്ഞ ദിവസം കൊവിഷീല്‍ഡ് വാക്‌സിന്‍ ബാര്‍ബോഡിനാണ് കിട്ടിയത്. ഇന്തോ-പസഫിക് മേഖലയിലെ കാര്യങ്ങളും പൊതു താല്‍പര്യങ്ങളും ട്രൂഡോ മോദിയുമായി ചര്‍ച്ച ചെയ്തു.

കര്‍ഷക സമരം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് കാനഡ നിര്‍ദേശിച്ചത്. അതേസമയം കാനഡയില്‍ ഖലിസ്ഥാന്‍ നേതാക്കള്‍ അടക്കം മോദിയെ വിമര്‍ശിച്ചിരുന്നു. ജഗ്മീത് സിംഗാണ് ശക്തമായി രംഗത്ത് വന്നത്. ഇന്ത്യയുടെ കാര്‍ഷിക നിയമത്തെ ഏറ്റവും ശക്തമായി വിമര്‍സിച്ചതും അദ്ദേഹത്താണ്. കഴിഞ്ഞ ദിവസവും അദ്ദേഹം സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. കര്‍ഷകര്‍ മാന്യമായി ജീവിക്കാനുള്ള അവകാശം പോലും ഇന്ത്യന്‍ സര്‍ക്കാര്‍ ഇല്ലാതാക്കുകയാണെന്ന് സിംഗ് പറഞ്ഞു. നേരത്തെ ജസ്റ്റിന്‍ ട്രൂഡോയും സമരത്തെ പിന്തുണച്ചിരുന്നു. എന്നാല്‍ ഇന്ത്യ ശക്തമായി ഇക്കാര്യത്തില്‍ എതിര്‍പ്പ് അറിയിച്ചിരുന്നു.

English summary
justin trudeau and pm modi discuss farmers protest over phone call
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X