Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹീനമായ കുറ്റകൃത്യം; 16 വയസു കഴിഞ്ഞവരെ പ്രായപൂര്‍ത്തി കഴിഞ്ഞവരായി കണക്കാക്കും

ദില്ലി: 18 വയസ് പ്രായമായില്ലെന്ന് കാട്ടി ക്രൂരമായ കുറ്റകൃത്യം ചെയ്യുന്നവരെ ശിക്ഷയില്‍ നിന്നും ഒഴിവാക്കുന്ന നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. ഇനിമുതല്‍ കടുത്ത കുറ്റം ചെയ്യുന്നവര്‍ 16 വയസിന് മുകളിലാണെങ്കില്‍ അവരെ പ്രായപൂര്‍ത്തി തികഞ്ഞവരായാണ് കണക്കാക്കുക. 18 വയസിന് താഴെ ഉള്ളവരെയെല്ലാം ഇപ്പോള്‍ ജുവനൈല്‍ കോടതിയിലാണ് വിചാരണ ചെയ്യുന്നത്.

എത്ര കടുത്ത കുറ്റം ചെയ്താലും ഇത്തരക്കാര്‍ക്ക് 3 വര്‍ഷമായിരുന്നു കൂടിയ ശിക്ഷ ലഭിച്ചിരുന്നത്. ദില്ലി കൂട്ട ബലാത്സംഗക്കേസില്‍ പ്രതിയായ മൈനര്‍ യുവാവിനെയും 3 വര്‍ഷത്തേക്ക് മാത്രമാണ് ശിക്ഷിച്ചത്. മറ്റു പ്രതികള്‍ക്കെല്ലാം വധശിക്ഷ നല്‍കിയിരുന്നു. പെണ്‍കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതും മരണത്തിലേക്ക് നയിക്കുന്ന രീതിയില്‍ പരിക്കേല്‍പ്പിച്ചതും പ്രായപൂര്‍ത്തിയാകാത്ത പ്രതിയായിരുന്നു. ഇതേ തുടര്‍ന്ന് നിയമം ഭേദഗതി ചെയ്യണമെന്ന് പലകോണുകളില്‍ നിന്നും ആവശ്യം ഉയരുകയും ചെയ്തു.

juvenileeeeeeeeeeeee

മാനഭംഗം, കൊലപാതകം തുടങ്ങിയവയാണ് ഹീനമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ നിയമപ്രകാരം പ്രതിയുടെ സ്വഭാവം, സാമൂഹികസാമ്പത്തികമാനസികസ്ഥിതി, കുറ്റകൃത്യത്തിന്റെ നിഷ്ഠുരത, തെളിവുകള്‍ ഇവയെല്ലാം വിലയിരുത്തിയശേഷം പ്രതിയെ ഏതു കോടതിയില്‍ വിചാരണ ചെയ്യുമെന്ന് തീരുമാനിക്കും.

1986ലെ ബാലനീതി നിയമത്തില്‍ 16 വയസ്സ് വരെയുള്ള ആണ്‍കുട്ടികളെയാണ് പ്രായപൂര്‍ത്തിയായവരായി കണക്കാക്കിയിരുന്നത്. 2000ത്തില്‍ നിയമത്തില്‍ മാറ്റം വരുത്തി 18 വയസാക്കി ഉയര്‍ത്തിയതാണ് പല പ്രതികളും ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ ഇടയായത്. അടുത്തിടെ നടന്ന പല ബലാത്സംഗക്കേസുകളിലും 16 വയസിന് മുകളില്‍ പ്രായമുള്ളവര്‍ പ്രതിയാകുന്നത് പതിവാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+