'വിമാന ടിക്കറ്റടക്കം സകല ചിലവും വഹിക്കണം, ആരോഗ്യ സേതു ആപ്പും ഡൗൺലോഡ് ചെയ്യണം! ഇതെവിടുത്തെ ന്യായം? '
തിരുവനന്തപുരം: വിദേശത്തുളള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒടുവില്‍ അനുമതി നല്‍കിയിരിക്കുകയാണ്. വ്യാഴാഴ്ച മുതലാണ് പ്രവാസികളെ തിരികെ എത്തിക്കാനുളള നടപടികള്‍ക്ക് തുടക്കം കുറിക്കുന്നത്.ഗള്‍ഫ് രാജ്യങ്ങളിലടക്കം പതിനായിരക്കണക്കിന് ആളുകളാണ് കൊവിഡ് ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിക്കിടക്കുന്നത്.
പ്രവാസികളെ മടക്കി എത്തിക്കാന്‍ വിമാനങ്ങളും കപ്പലുകളും ഉപയോഗിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. അതേസമയം മടങ്ങി വരാനുളള ടിക്കറ്റിന്റെ തുക അടക്കമുളള യാത്രാച്ചിലവ് പ്രവാസികള്‍ തന്നെ വഹിക്കണം എന്നും കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവിലുണ്ട്. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാലക്കാല. തിരിച്ച് എത്തുന്നവർ ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യണമെന്ന കേന്ദ്ര നിർദേശത്തേയും ചാമക്കാല ചോദ്യം ചെയ്യുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് ജ്യോതികുമാര്‍ ചാലക്കാലയുടെ പ്രതികരണം. വായിക്കാം:

'' ഹൗഡി മോഡി ?! കാത്തു കാത്തിരുന്ന് പ്രവാസിക്കുള്ള കപ്പലും വിമാനവും പുറപ്പെടുകയായി.. പ്രവാസി സ്നേഹം വാരിവിതറിയവരുടെ തനി ഗുണം കാര്യത്തോടടുത്തപ്പോൾ ബോധ്യമായി. മരണക്കയത്തിൽ നിന്നും ദുരിതത്തിൽ നിന്നും രക്ഷപെടണമെങ്കിൽ സ്വന്തം പോക്കറ്റിൽ കാശ് വേണം. വിമാനടിക്കറ്റടക്കം സകല ചിലവും സ്വയം വഹിക്കണം.
അതു മാത്രമല്ല, നാട്ടിൽ കാലുകുത്തിയാലുടൻ മോദിജിയുടെ ആരോഗ്യ സേതു ആപ്പും ഡൗൺലോഡ് ചെയ്യണമത്രെ! ഇതെവിടുത്തെ ന്യായം? സ്വതന്ത്രജനാധിപത്യ രാജ്യത്ത് പൗരാവകാശലംഘനങ്ങളുടെ പുതിയ എപ്പിസോഡുകൾ തുടങ്ങുകയാണ് മോദി സർക്കാർ. പൗരൻമാരെ നിരീക്ഷിക്കാനുള്ള സർക്കാർ സംവിധാനമാണ് ആരോഗ്യ സേതു. വിവരസുരക്ഷയും സ്വകാര്യതയും സംബന്ധിച്ച ആശങ്കയുയർത്തുന്ന സംവിധാനം..
സർക്കാർ പുറത്തുവിട്ട മാർഗരേഖകളും ക്വാറൻ്റീൻ ചട്ടങ്ങളും എല്ലാമുള്ളപ്പോൾ എന്തിനാണ് ആരോഗ്യ സേതു? ഡേറ്റ ചോർത്തലിൻ്റെ വക്താക്കളായ പിണറായി സർക്കാരിന് മോദിയെ ചോദ്യം ചെയ്യാനാവുമോ? ഇനി ക്വാറൻ്റീൻ നടപടികൾ... അതിനും സ്വന്തം കയ്യിൽ നിന്ന് കാശ് നൽകണമെന്ന് കേന്ദ്രം പറയുന്നു! ലോകം മുഴുവൻ ചുറ്റിയടിച്ച് പ്രവാസിയുടെ ചിലവിൽ സ്വീകരണ മാമാങ്കങ്ങൾ നടത്തിയ മോദി അവരോട് ഇതു തന്നെ ചെയ്യണം''.












Click it and Unblock the Notifications