Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യപ്രദേശില്‍ സിന്ധ്യക്ക് ചെക്ക് വെച്ച് കോണ്‍ഗ്രസ്, ചൗഹാനെ നിയന്ത്രിക്കും, സിലാവത്ത് തുറുപ്പുചീട്ട്

ഭോപ്പാല്‍: മധ്യപ്രദേശില്‍ മന്ത്രിസഭാ രൂപീകരണത്തിനായി ബിജെപി കേന്ദ്ര നേതൃത്വം അനുമതി നല്‍കിയെങ്കിലും പുതിയ പ്രശ്‌നങ്ങള്‍ തലപ്പൊക്കുന്നു. സര്‍ക്കാരിന്റെ മെല്ലെപ്പോക്കില്‍ സിന്ധ്യ കടുത്ത അസംതൃപ്തനാണ്. സൂപ്പര്‍ മുഖ്യമന്ത്രിയാവാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. ഇതിനായി തന്റെ ഗ്രൂപ്പിലുള്ളവരെയും ചൗഹാനെ എതിര്‍ക്കുന്നവരെയും കൂടെ നിര്‍ത്തിയുള്ള പോരാട്ടമാണ് സിന്ധ്യ നയിക്കുന്നത്. കോവിഡ് പ്രവര്‍ത്തനത്തില്‍ മുന്നില്‍ നിന്നാല്‍ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാമെന്നും സിന്ധ്യ കരുതുന്നു. എന്നാല്‍ കോണ്‍ഗ്രസ് വന്‍ പോരാട്ടമാണ് ഭോപ്പാലിലും ഗ്വാളിയോറിലും നടത്തുന്നത്. ഈ മേഖല കേന്ദ്രീകരിച്ച് ആശ്വാസ പാക്കേജുകള്‍ കോണ്‍ഗ്രസ് നേരിട്ട് എത്തിക്കുന്നുണ്ട്.

ചൗഹാന് തളര്‍ച്ച

ചൗഹാന് തളര്‍ച്ച

സിന്ധ്യ നേരിട്ട് കണ്ട് പറഞ്ഞ പല കാര്യങ്ങളും ഇതുവരെ നടപ്പാക്കാന്‍ ചൗഹാന് സാധിച്ചിട്ടില്ല. അതാണ് ഇപ്പോഴത്തെ അട്ടിമറിക്ക് പിന്നിലെ പ്രധാന കാരണം. ഗ്വാളിയോര്‍-ചമ്പല്‍ ബെല്‍റ്റില്‍ മന്ത്രിസ്ഥാനം ഇല്ലാത്തത് കൊണ്ട് പ്രവര്‍ത്തിക്കാന്‍ സിന്ധ്യ ഗ്രൂപ്പിന് സാധിച്ചിട്ടില്ല. ചൗഹാനോട് കൂടുതല്‍ മന്ത്രിമാരെയും ആവശ്യപ്പെട്ടിരുന്നു സിന്ധ്യ. അതും ലഭിച്ചിട്ടില്ല. കോണ്‍ഗ്രസ് സര്‍ക്കാരില്‍ പല നേതാക്കള്‍ക്കും നിര്‍ണായക പദവികളുണ്ടായിരുന്നു. ബിജെപിയില്‍ അത് ഇല്ലാതായി.

മന്ത്രിസഭയ്ക്ക് ശേഷം

മന്ത്രിസഭയ്ക്ക് ശേഷം

മന്ത്രിസഭാ രൂപീകരണം സിന്ധ്യ വിചാരിച്ച പോലെ തന്നെ നടക്കാന്‍ പോകുകയാണ്. പക്ഷേ ചൗഹാന് ഒട്ടും കംഫര്‍ട്ടിളായ രീതിയില്‍ പ്രവര്‍ത്തിക്കാനറിയില്ലെന്നാണ് സിന്ധ്യക്ക് പരാതി. അദ്ദേഹത്തിന്റെ മുകളില്‍ സൂപ്പര്‍ പവറാവാനാണ് സിന്ധ്യ ലക്ഷ്യമിടുന്നത്. തുളസി സിലാവത്തിനെ ആദ്യ ഘട്ടത്തില്‍ തന്നെ ആരോഗ്യ മന്ത്രിയാക്കണമെന്ന് സിന്ധ്യ വാശിപിടിച്ചത് അതിനാണ്. സിലാവത്തിനെ ഉപയോഗിച്ച് മുഖ്യമന്ത്രിയെ നിയന്ത്രിക്കുകയാണ് ലക്ഷ്യം. ഉപമുഖ്യമന്ത്രി പദവും സിലാവത്തിന് ലഭിക്കും.

ഇനി മുന്നിലുള്ളത്

ഇനി മുന്നിലുള്ളത്

ആരോഗ്യ വകുപ്പിലെ കാര്യങ്ങള്‍ ആദ്യം തന്നെ അറിയിക്കണമെന്നാണ് സിന്ധ്യയുടെ ആവശ്യം. ഇതിലൂടെ താന്‍ കഴിഞ്ഞിട്ടേ ചൗഹാന്‍ കാര്യങ്ങള്‍ അറിയുന്നുള്ളൂ എന്ന് സിന്ധ്യ ഉറപ്പിക്കും. ചൗഹാന്‍ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥരെ ആരോഗ്യ വകുപ്പില്‍ ഉള്‍പ്പെടുത്തില്ല. പകരം കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് സിലാവത്തിനൊപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരെ തന്നെ കൂടെ നിര്‍ത്തും. ഇവരൊക്കെ സിന്ധ്യ അനുഭാവികളാണ്. ഗ്വാളിയോര്‍-ചമ്പല്‍ മേഖലയ്ക്കായി പ്രത്യേക പാക്കേജുകളും സിന്ധ്യ മുന്നില്‍ കാണുന്നുണ്ട്.

15 വര്‍ഷം പോലെയല്ല

15 വര്‍ഷം പോലെയല്ല

കഴിഞ്ഞ 15 വര്‍ഷം ഭരിച്ചപ്പോഴും ചൗഹാന് മുകളിലൂടെ പറക്കാന്‍ ഒരൊറ്റ നേതാവ് പോലും ബിജെപിയിലുണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ സിന്ധ്യ അതിനെ മറികടന്നിരിക്കുകയാണ്. സിലാവത്ത് മുമ്പ് കമല്‍നാഥിനെ ഇതേ പോലെ നിഷ്പ്രഭനാക്കിയിരുന്നു. അതേ രീതിയിലാണ് ചൗഹാനെയും നേരിടുന്നത്. നരോത്തം മിശ്ര അടക്കമുള്ളവര്‍ സിന്ധ്യക്കൊപ്പം നില്‍ക്കും. പ്രധാനമായും മുഖ്യമന്ത്രിയായി ഇനിയും ചൗഹാന്‍ എത്തരുത് എന്നാണ് മൊത്തം ടീമിന്റെ ആവശ്യം. ടാസ്‌ക് ടീമില്‍ ഇപ്പോള്‍ തന്നെ സിലാവത്തിനും സിന്ധ്യ ഗ്രൂപ്പിനും വലിയ ആധിപത്യമുണ്ട്.

നേരിട്ടുള്ള ഇടപെടല്‍

നേരിട്ടുള്ള ഇടപെടല്‍

വിവിധ മണ്ഡലങ്ങളിലെ ആശുപത്രികളില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ സിന്ധ്യ അന്വേഷിക്കുന്നുണ്ട്. ചൗഹാന്‍ എത്താത്ത സ്ഥലങ്ങളാണ് ഇതെല്ലാം. കേന്ദ്ര സര്‍ക്കാരിനെ കണ്ട് എന്തൊക്കെയാണ് സംസ്ഥാനത്ത് കുറവുള്ളതെന്നും അതെല്ലാം സംസ്ഥാനത്തിന് അനുവദിക്കണമെന്നും സിന്ധ്യ ആവശ്യപ്പെട്ടിട്ടുണ്ട്. 8 മന്ത്രിമാരെങ്കിലും വരുന്നതോടെ സിന്ധ്യയുടെ കരുത്ത് മന്ത്രിസഭയ്ക്കുള്ളില്‍ വര്‍ധിക്കും. പക്ഷേ അപ്പോഴും കോണ്‍ഗ്രസിന്റെ പോരാട്ടം സിന്ധ്യക്കെതിരായി മാറിയിട്ടുണ്ട്. സൂപ്പര്‍ മുഖ്യമന്ത്രിയായി അദ്ദേഹം മാറിയാല്‍ മേഖലയിലെ രാഷ്ട്രീയ പ്രഭാവം വര്‍ധിക്കുമെന്ന് കോണ്‍ഗ്രസിന് അറിയാം.

കോണ്‍ഗ്രസിന്റെ ഗെയിം

കോണ്‍ഗ്രസിന്റെ ഗെയിം

കോണ്‍ഗ്രസ് 20 ദിവസത്തില്‍ അധികമായി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട്. ഗ്വാളിയോറില്‍ ഭക്ഷണവിതരണം അടക്കമുള്ള സജീവമാണ്. ചമ്പല്‍-ഭോപ്പാല്‍ മേഖല സിന്ധ്യയുടെ കോട്ടയാണ്. ഇവിടെ ജയ് വര്‍ധന്‍ സിംഗിന്റെ നേതൃത്വത്തില്‍ നേരത്തെ തന്നെ പ്രചാരണം തുടങ്ങിയിരുന്നു. ദിഗ്വിജയ് സിംഗിന്റെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പാക്കാനും കോണ്‍ഗ്രസിന് സാധിച്ചു. രജോഗഡിലെ പ്രവര്‍ത്തനം ഗുണയിലും എത്തിയിട്ടുണ്ട്. എല്ലാവര്‍ക്കും വിവിധ വാഗ്ദാനങ്ങള്‍ കമല്‍നാഥും നല്‍കിയിട്ടുണ്ട്.

കമല്‍നാഥ് ലക്ഷ്യമിടുന്നത്

കമല്‍നാഥ് ലക്ഷ്യമിടുന്നത്

24 സീറ്റുകളിലെ തദ്ദേശീയരായ തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് നല്‍കുന്നതായിരിക്കും കമല്‍നാഥിന്റെ ആദ്യ വാഗ്ദാനം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മധ്യപ്രദേശ് തൊഴിലാളികള്‍ പ്രാദേശികാടിസ്ഥാനത്തില്‍ തൊഴിലും നല്‍കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ മധ്യപ്രദേശില്‍ യുവാക്കളുടെ മനസ്സിളക്കുന്ന വാഗ്ദാനമാണിത്. ചൗഹാന്‍ ഇത്തരം വാഗ്ദാനം നല്‍കില്ലെന്ന് കോണ്‍ഗ്രസിന് ഉറപ്പാണ്. 2018ലെ പ്രചാരണത്തില്‍ കാര്‍ഷിക വായ്പാ എഴുതി തള്ളുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചപ്പോള്‍ അത് നടക്കില്ലെന്നായിരുന്നു ചൗഹാന്റെ വാദം.

അടിയൊഴുക്ക് ശക്തം

അടിയൊഴുക്ക് ശക്തം

ചമ്പല്‍ മേഖലയില്‍ സിന്ധ്യക്ക് ഇപ്പോഴും നല്ല പേരുണ്ട്. പക്ഷേ മത്സരിക്കുന്ന 22 പേര്‍ക്കും മോശം പ്രതിച്ഛായയാണ് ഉള്ളത്. കോവിഡിന്റെ സമയത്ത് ഇവരുടെ പ്രവര്‍ത്തനം വളരെ മോശമായിരുന്നു. ആരോഗ്യ മന്ത്രി സിലാവത്തിനെതിരെ ജനരോഷവുമുണ്ട്. പലയിടത്തും ഉയര്‍ന്ന തോതില്‍ ചികിത്സയ്ക്ക് ചെലവാകുന്നതും ജനങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഇതൊക്കെ വലിയ ഹിറ്റാവുമെന്ന ഉറപ്പിലാണ്. കമല്‍നാഥ് യുവാക്കളെ ജനങ്ങളെ അഭിസംബോധന ചെയ്യാനായി ഇറക്കിയിരിക്കുകയാണ്. ജിത്തു പട്വാരിയൊക്കെ വരുന്നതിലൂടെ പുതിയൊരു തീപ്പൊരി നേതാവിനെയും കോണ്‍ഗ്രസിന് ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+