അച്ഛന്റെ ഓർമ്മകളിൽ; രാഷ്ട്രീയ പ്രവേശനത്തിന് കാരണമായ അതേ വകുപ്പിന്റെ ചുമതലയിലേക്ക് ജ്യോതിരാദിത്യ സിന്ധ്യ
രാഷ്ട്രീയ പ്രവേശനത്തിന് കാരണമായ അതേ വകുപ്പിന്റെ ചുമതലയിലേക്ക് ജ്യോതിരാദിത്യ സിന്ധ്യ
ന്യൂഡൽഹി: രണ്ടാം മോദി മന്ത്രിസഭയിലെ ആദ്യ പുനഃസംഘടന പൂർത്തിയാകുമ്പോൾ നേരത്തെ പ്രതീക്ഷിച്ചിരുന്നതുപോലെ തന്നെ മധ്യപ്രദേശിൽ നിന്നുള്ള ജ്യോതിരാദിത്യ സിന്ധ്യ മന്ത്രിസഭയിൽ ഇടംപിടിച്ചു. എഐസിസി ജനറൽ സെക്രട്ടറിയും രണ്ടാം യുപിഎ മന്ത്രിസഭയിൽ അംഗവുമായിരുന്ന സിന്ധ്യ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് എത്തിയപ്പോൾ തന്നെ സുപ്രധാന സ്ഥാനങ്ങളിൽ ഒന്ന് അദ്ദേഹത്തിന് ഉറപ്പ് നൽകിയിരുന്നു. മന്ത്രസഭ പുനഃസംഘടനയിൽ ക്യാബിനറ്റ് റാങ്കിലുള്ള സിന്ധ്യയ്ക്ക് വ്യോമയാന വകുപ്പിന്റെ ചുമതലയാണ് നൽകിയിരിക്കുന്നത്.

വർഷങ്ങൾക്ക് മുൻപ് തന്റെ പിതാവ് കൈകാര്യം ചെയ്തിരുന്ന വകുപ്പാണ് ഇപ്പോൾ ജ്യോതിരാദിത്യ സിന്ധ്യയെ തേടിയെത്തിയിരിക്കുന്നത്. 2001ൽ അന്ന് വ്യോമയാന മന്ത്രിയായിരിക്കെയാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവ് മദ്‌വറാവു സിന്ധ്യ പ്ലെയിൻ അപകടത്തിൽ കൊല്ലപ്പെടുന്നത്. 2002ൽ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് ഗുണ ലോക്സഭ മണ്ഡലത്തിൽ നിന്നും അദ്ദേഹം ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്.
ബീച്ച്ക്രാഫ്റ്റ് കിങ് എയർ സി90 എന്ന സ്വകാര്യ പ്ലെയിൽ സഞ്ചരിക്കവെയാണ് മുതിർന്ന സിന്ധ്യ അന്ന് അപകടത്തിൽപ്പെടുന്നത്. ഉത്തർപ്രദേശിൽ വെച്ചുണ്ടായ അപകടത്തിൽ അന്ന് മദ്‌വറാവു സിന്ധ്യയ്ക്കൊപ്പം ഏഴ് പേർകൂടി കൊല്ലപ്പെട്ടു.
കോൺഗ്രസിന്റെ പുനരുജ്ജീവനത്തിന് രാഹുൽ അവതരിപ്പിച്ച രണ്ടാം നിര നേതാക്കളിൽ പ്രധാനിയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. സംഘടന ചുമതലകൾ വഹിക്കുമ്പോൾ തന്നെ ജനപ്രതിനിധിയായും തിളങ്ങിയ സിന്ധ്യ 2019ലാണ് ബിജെപിയിലെത്തുന്നത്. രാഹുൽ ഗാന്ധിയുമായി ഏറെ അടുപ്പമുണ്ടായിരുന്ന അദ്ദേഹം എഐസിസി ജനറൽ സെക്രട്ടറിയായും യുപിഎ മന്ത്രി സഭയിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ വിഷയങ്ങളെത്തുടർന്നാണ് സിന്ധ്യ പാർട്ടി വിടുന്നത്. ബിജെപിയും നിർണായക ശക്തിയായി നിലകൊള്ളുന്ന മധ്യപ്രദേശിൽ കോൺഗ്രസിനെ അധികാരത്തിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു സിന്ധ്യ. എന്നിട്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് കമൽനാഥിനെയാണ് ഹൈക്കമാൻഡ് നിശ്ചയിച്ചത്. ഇതിന് പിന്നാലെ സിന്ധ്യയുടെ നീക്കങ്ങളെ കമൽനാഥ് അടിച്ചമർത്തുകയും ചെയ്തതോടെ സിന്ധ്യ അസ്വസ്ഥനായി തുടങ്ങി.
പിസിസി അധ്യക്ഷ സ്ഥാനം തനിക്ക് വേണമെന്ന സിന്ധ്യ നിരന്തരം ആവശ്യപ്പെട്ടെങ്കിലും കമല്‍നാഥ് വഴങ്ങിയില്ല. സിന്ധ്യയുടെ നീക്കങ്ങള്‍ക്ക് മുന്‍മുഖ്യമന്ത്രി ദ്വിഗ് വിജയ് സിങ് വിഭാഗവും തടസ്സം സൃഷ്ടിച്ചിച്ചു. രാജ്യസഭാ സീറ്റ് വിഷയത്തിലും ഈ തര്‍ക്കം തുടര്‍ന്നു. ഇതോടെ നരേന്ദ്ര മോദിയേയും അമിത് ഷായേയും കണ്ട സിന്ധ്യ ബിജെപിയില്‍ ചേരാന്‍ സമ്മതും മൂളി. സിന്ധ്യ കോണ്‍ഗ്രസ് വിട്ടതോടെ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് മധ്യപ്രദേശ് നിയമസഭയിലേ 25 ലേറെ കോണ്‍ഗ്രസ് അംഗങ്ങളും രാജിവെച്ചു.
ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി തന്നെ കോൺഗ്രസിന് തിരിച്ചടിയായി. കൂട്ടരാജിയിൽ നിയമസഭയിൽ ഭൂരിപക്ഷം നഷ്ടമായ കമൽനാഥ് സർക്കാർ താഴെവീണു. ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറുകയും ചെയ്തു. കേന്ദ്ര മന്ത്രിസഭാ പദവി വാഗ്ദാനം ചെയ്താണ് ജ്യോതിരാദിത്യ സിന്ധ്യയെ ബിജെപിയില്‍ എത്തിച്ചതെന്ന സൂചനകള്‍ അന്ന് തന്നെയുണ്ടായിരുന്നു. കോണ്‍ഗ്രസ് വിട്ടെത്തിയ സിന്ധ്യയെ മധ്യപ്രദേശില്‍ നിന്ന് തന്നെ ബിജെപി രാജ്യസഭയില്‍ എത്തിക്കുകയും ചെയ്തു. ഇപ്പോൾ മന്ത്രിസഭയിലും ഇടം നൽകി.
Recommended Video
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications