40 ബിജെപി എംഎൽഎമാർ കോൺഗ്രസിലേക്കോ? എംഎൽഎ പറഞ്ഞത്..മറുപടിയുമായി ബിജെപി
ബെംഗളൂരു; 2018 ൽ കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിൽ നിന്നും 17 എംഎൽഎമാരെ അടർത്തിയെടുത്തുകൊണ്ടായിരുന്നു കർണാടകത്തിൽ ബിജെപി അധികാരം പിടിച്ചത്. സഖ്യത്തിനുള്ളിലെ അസ്വാരസ്യങ്ങൾ മുതലെടുത്തുകൊണ്ടായിരുന്നു നീക്കം. പിന്നാലെ യെഡിയൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരം പിടിക്കുകയും ചെയ്തു. എംഎൽഎമാരെ ചാക്കിടാനുള്ള തന്ത്രം അന്ന് പയറ്റിയത് യെഡിയൂരപ്പ നേരിട്ടാണെന്നായിരുന്നു റിപ്പോർട്ട്.
അതേസമയം ഇപ്പോൾ അധികാരത്തിൽ നിന്നും യെഡി മാറിയതോടെ ബിജെപിയിൽ നിന്ന് എംഎൽഎമാരെ അടർത്തിയെടുത്ത് കോൺഗ്രസ് ബിജെപിക്ക് മറുപടി കൊടുക്കുമോ? യെഡിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതോടെ ബിജെപിക്കുള്ളിൽ ഉയർന്ന മുറുമുറുപ്പ് കോൺഗ്രസ് ആയുധമാക്കിയേക്കുമെന്നുള്ള നിരീക്ഷണങ്ങൾ ഉണ്ട്. അതിനിടെ ഇത്തരം അഭ്യൂഹങ്ങൾക്ക് ശക്തിയേറ്റി 40 ഓളം എംഎൽഎമാർ കൂട്ടത്തോടെ ബിജെപി വിടുമെന്ന് അവകാശപ്പെട്ടിരിക്കുകയാണ് കോൺഗ്രസ്. ഇതിന് മറുപടിയുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

ബിഎസ് യെഡിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയിൽ ബിജെപിക്കുള്ളിൽ അതൃപ്തി ശക്തമാണ്. പ്രത്യേകിച്ച് മുതിർന്ന നേതാക്കൾക്കിടയിൽ. തങ്ങളേക്കാൾ ജൂനിയറായ ബസവരാജ് ബൊമ്മിയെ മുഖ്യമന്ത്രിയാക്കിയ തിരുമാനമാണ് നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. മുതിർന്ന നേതാക്കളെ പരിഗണിക്കാതെയുള്ള ഇപ്പോഴത്തെ നീക്കം തങ്ങളെ പൂർണമായും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നാണ് ഇവർ കരുതുന്നത്.

ഈ തർക്കം കോൺഗ്രസ് നേതൃത്വം മുതലെടുത്തേക്കുമെന്നുള്ള വിലയിരുത്തലുകൾ ഉണ്ട്. ഇതിനിടയിലാണ് ബിജെപി ക്യാമ്പിനെ ആശങ്കപ്പെടുത്തി 40 എംഎൽഎമാർ തങ്ങൾക്കൊപ്പം എത്തുമന്ന് കോൺഗ്രസ് എംഎൽഎ അവകാശപ്പെട്ടത്. എന്നാൽ എംഎൽഎയ്ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുതിർന്ന ബിജെപി നേതാവും പഞ്ചായത്ത് രാജ് മന്ത്രിയുമായ കെഎസ് ഈശ്വരപ്പ.

40 എംഎൽഎമാർ പോയിട്ട് 4 എംഎൽഎമാർ പോലും ബിജെപിയിൽ നിന്നും പോകില്ലെന്ന് ഈശ്വരപ്പ പറഞ്ഞു. 40 വിടു, കുറഞ്ഞത് 4 എംഎൽഎമാരെ അവർ ബിജെപിയിൽ നിന്നും അടർത്തിയെടുക്കട്ടെ, രാജ്യത്ത് കോൺഗ്രസ് ഇല്ലാതാവുകയാണ്. നശിക്കുന്ന ഒരു പാർട്ടിയിൽ ചേരാൻ ആരെങ്കിലും താത്പര്യപെടുമോ? ഈശ്വരപ്പ ചോദിച്ചു.

ആദ്യം സ്വന്തം എംഎൽഎമാരെ പിടിച്ച് നിർത്താൻ കോൺഗ്രസ് ശ്രമിക്കട്ടെ. വിമത എംഎൽഎമാർ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി ചേരണമെന്ന് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയോട് ആവശ്യപ്പെടുന്ന തരത്തിലെത്തി ഇപ്പോഴത്തെ കോൺഗ്രസിന്റെ അവസ്ഥയെന്നും ഈശ്വരപ്പ പറഞ്ഞു. കർണാടകത്തിൽ ഉടൻ നടക്കാനിരിക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിൽ മികച്ച സ്ഥാനാർത്ഥിയെ കണ്ടെത്താൻ പോലും കോൺഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും ഈശ്വരപ്പ പരിഹസിച്ചു.

സിന്ദഗി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ജെഡിഎസ് മുസ്ലീം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് കോൺഗ്രസ് നേതൃത്വത്തിന് ദഹിച്ചിട്ടില്ല. അവർ നല്ല പ്രവർത്തനം കാഴ്ച വെച്ചിരുന്നെങ്കിൽ ന്യൂനപക്ഷ സമുദായങ്ങളിലെ ജനങ്ങൾ എങ്കിലും കോൺഗ്രസിനെ പിന്തുണയ്ക്കുമായിരുന്നു, ഈശ്വരപ്പ പറഞ്ഞു. നേരത്തേ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് രണ്ടായി വിഭജിക്കപ്പെടുമെന്ന് ഈശ്വരപ്പ പറഞ്ഞിരുന്നു.
മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഡി കെ ശിവകുമാറിനും അധികാരം വേണ്ടതുണ്ട്. അധികാരത്തോടുള്ള ആർത്തി അവരെ നശിപ്പിക്കും, ഈശ്വരപ്പ പറഞ്ഞു.
Recommended Video

എന്തൊക്കെയോ വ്യാമോഹങ്ങളാണ് ഇരു നേതാക്കൾക്കും. എന്ത് വിലകൊടുത്തും അധികാരത്തിൽ വരണമെന്നാണ് നേതാക്കൾ ആഗ്രഹിക്കുന്നത്. ബിജെപി പ്രവർത്തകരേയും നേതാക്കളേയും കോൺഗ്രസിൽ എത്തിക്കാനാകുമെന്ന വ്യാമോഹത്തിലാണ് ഡികെ ശിവകുമാർ. എന്ത് വിലകൊടുത്തും മുഖ്യമന്ത്രിയായേ തീരൂവെന്നാണ് സിദ്ധരാമയ്യയുടെ ആഗ്രഹം. രണ്ട് പേരേയും ആശുപത്രിയിൽ പ്രവേശിപ്പിക്കണം, ഈശ്വരപ്പ പറഞ്ഞു.
-
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ചിത്രം തെളിഞ്ഞു- സിപിഎം ‘90’ സീറ്റിൽ, കോൺഗ്രസ് ‘95’ൽ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ശരത് കുമാര് വീണ്ടും വാര്ത്തകളില്; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ...












Click it and Unblock the Notifications