Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന് ജിന്നയുടെ പ്രേതം; പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാത്തത് ഹൈന്ദവരോടുള്ള വെല്ലുവിളി: സുരേന്ദ്രന്‍

തിരുവനന്തപുരം: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച കോണ്‍ഗ്രസിന് എതിരെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോണ്‍ഗ്രസിന് ജിന്നയുടെ പ്രേതം ആവേശിച്ചത് കൊണ്ടാണ് അയോധ്യയില്‍ പ്രാണപ്രതിഷ്ഠ ചടങ്ങിന് പങ്കെടുക്കാത്തതെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. ഹമാസ് റാലിയില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തെ അവഗണിക്കുകയാണ്.

ഇത് ഹൈന്ദവ ജനതയോടുള്ള വെല്ലുവിളിയാണ് എന്നും സുരേന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ് പൂര്‍ണമായും മതമൗലികവാദികള്‍ക്ക് കീഴടങ്ങി കഴിഞ്ഞു എന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. പട്ടേലിന്റെ കാലത്ത് സോമനാഥ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടത്തിയ കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയുടെ കാലത്ത് ശ്രീരാമജന്മഭൂമിയെ തിരസ്‌കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

k surendran

ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ക്ക് രാമക്ഷേത്ര ട്രസ്റ്റ് പ്രതിഷ്ഠാ ചടങ്ങിലേക്ക് പങ്കെടുക്കാനുള്ള ക്ഷണം അയച്ചിരുന്നു.

എന്നാല്‍ മൂന്ന് പേരും അയോധ്യയിലെ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു. ശ്രീരാമനെ ദശലക്ഷക്കണക്കിന് ആളുകള്‍ ആരാധിക്കുന്നുണ്ട് എന്നും മതം എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ് എന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. എന്നാല്‍ ആര്‍ എസ് എസും ബി ജെ പിയും ചടങ്ങിനെ രാഷ്ട്രീയവത്കരിക്കുകയാണ് എന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

നിര്‍മാണം പൂര്‍ത്തിയാക്കാത്ത ക്ഷേത്രത്തിലെ ചടങ്ങ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും അതിനാലാണ് മാറി നില്‍ക്കുന്നതെന്നുമാണ് എ ഐ സി സി ജനറല്‍ സെക്രട്ടറി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ച് എന്‍ എസ് എസ് രംഗത്തെത്തിയിരുന്നു. രാമ ക്ഷേത്ര പ്രതിഷ്ഠാചടങ്ങ് ബഹിഷ്‌കരിക്കുന്നത് ഈശ്വര നിന്ദയാണ് എന്നായിരുന്നു എന്‍ എസ് എസ് അഭിപ്രായപ്പെട്ടത്.

കോണ്‍ഗ്രസ് നേതാക്കള്‍ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനെതിരെ ബി ജെ പി ദേശീയ നേതൃത്വവും രംഗത്തുവന്നു. രാമന്‍ മിഥ്യ യാണെന്ന് വിശ്വസിക്കുന്നവരില്‍ നിന്നും ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും കോണ്‍ഗ്രസ് ചടങ്ങ് ബഹിഷ്‌കരിച്ചത് പോലെ ജനങ്ങളും അവരെ നിരാകരിക്കുമെന്നുമായിരുന്നു കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+