Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ സ്വിഫ്റ്റ് ബസിന് നേരെ മൈസൂരുവിൽ ആക്രമണം; ഡ്രൈവർക്ക് ക്രൂര മർദ്ദനം

മാണ്ഡ്യ; സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ കർണാടകയിൽ ആക്രമണം. ബെംഗ്ലൂരുവിൽ നിന്ന് മൂന്നാറിലേക്ക് പോയ ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. മാണ്ഡ്യയിൽ വെച്ചായിരുന്നു ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തിയത്.

 kswift-1650424233-1652678013.jpg -

മൈസൂരുവിന് സമീപം മാണ്ഡ്യ എലിയൂര്‍ സര്‍ക്കിളിൽ വച്ചായിരുന്നു സംഭവം. കാറിലെത്തിയ ഒരു സംഘം ബസ് തടയുകയായിരുന്നു.പിന്നാലെ ബൈക്കിൽ എത്തിയ രണ്ട് പേരെ ബസിന് നേരെ കല്ലെറിഞ്ഞു. ബസിന്റെ ഇടത്തേ ഭാഗത്ത് ചില്ല് തകർത്ത്രിരുന്നു. പിന്നീട് ഡ്രൈവറെ വലിച്ച് താഴെയിറക്കി മർദ്ദിച്ചു. ബസിലെ ഡ്രൈവർ കം കണ്ടക്ടർ ആയ സനൂപിനെയാണ് മർദ്ദിച്ചത്.

നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വാഹനങ്ങളുടെ ഗതാഗതം സർവ്വീസ് റോഡിലൂടെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത്തരത്തിൽ പോയ വാഹനങ്ങളാണ് തടഞ്ഞത്. അതേസമയം സംഭവത്തിൽ ബസിലെ യാത്രക്രാർക്ക് നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. സർവ്വീസ് മുടങ്ങിയതോടെ മറ്റ് ബസുകളിൽ യാത്രക്കാരെ മാറ്റുകയും നാട്ടിലേക്ക് യാത്ര അയക്കുകയും ചെയ്തു.

സ്വിഫ്റ്റ് അധികൃതരുടെ നിര്‍ദേശ പ്രകാരം കണ്ടക്ടര്‍ മാണ്ഡ്യ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

'സാധിക, സാരി, സുന്ദരി..മാറ്റിപിടിക്കാൻ ഉദ്ദേശമേയില്ല'; ലൗ ഇട്ട് നിറച്ച് ആരാധകരും..വൈറൽ ചിത്രങ്ങൾ

Recommended Video

cmsvideo
    ദിലീപ് ഇനി കൊറച്ചു ഓടേണ്ടിവരും : ബൈജു കൊട്ടാരക്കര | *Kerala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+