കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്റെ സഹോദരനെ വെടിവെച്ചതിന് പിന്നില്‍ ബിജെപി എംപിയെന്ന് ഡോ.കഫീല്‍ ഖാന്‍

  • By Desk
Google Oneindia Malayalam News

ലക്‌നൗ: ഖൊരക്പൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ പിഞ്ചുകുഞ്ഞങ്ങള്‍ മരിച്ച സംഭവത്തോടെയാണ് ഡോ.കഫീല്‍ ഖാന്‍ മാധ്യമശ്രദ്ധ നേടുന്നത്. കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ കഫീല്‍ ഖാന്റെ പേരില്‍ കുറ്റംചുമത്തി ജയിലിലടക്കുയായിരുന്നു യോഗിആദിത്യനാഥിന്റെ കീഴിലുള്ള പോലീസ് ചെയ്തത്. എട്ട് മാസത്തോളം ജാമ്യം പോലും ലഭിക്കാതെ ആയിരുന്നു കഫീല്‍ ഖാന്റെ ജയില്‍ ജീവിതം.
കഫീല്‍ ഖാനെതിരെ സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിക്കുകയാണ് എന്നാരോപിച്ച് പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

ജാമ്യത്തിലിറങ്ങിയ കഫീല്‍ ഖാന്‍ സര്‍ക്കാറിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. ബിജെപി സര്‍ക്കാറിനെതിരേയുള്ള വിമര്‍ശനങ്ങളെതുടര്‍ന്ന തനിക്ക്് വധഭീഷണി നിലനില്‍ക്കുന്നതായി കഫീല്‍ ഖാന്‍ വ്യക്തമാക്കിയുന്നു. ഇതിനിടേയാണ് കഴിഞദിവസം കഫീല്‍ ഖാന്റെ സഹോദരന് അക്രമികളുടെ വെടിയേല്‍ക്കുന്നത്. സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇന്ന് കഫീല്‍ ഖാന്‍ നടത്തിയിരിക്കുന്നത്.

പിന്നില്‍ ബിജെപി

പിന്നില്‍ ബിജെപി

തന്റെ സഹോദരന് വെടിയേറ്റതിന് പിന്നില്‍ ബിജെപി എംപിയാണെന്ന ആരോപണമാണ് ഇന്ന് യുപിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ കഫീല്‍ ഖാന്‍ നടത്തയിരിക്കുന്നത്. ബാന്‍സോണ്‍ മണ്ഡലത്തിലെ എംപിയായ കമലേശിന് നേരെയാണ് കഫീല്‍ ഖാന്റെ ആരോപണം. തന്റെ സഹോദരനെ വെടിവെക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് കമലേഷ് പാസ്വാനാണെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു.

പ്രതികളെ പിടികൂടിയില്ല

പ്രതികളെ പിടികൂടിയില്ല

കമലേഷ് യാദവിന് തന്റെ കുടുംബത്തോടോ സഹോദരനോടോ ഇതുവരെ വ്യക്തി വൈരാഗ്യം ഒന്നും ഉണ്ടായിരുന്നില്ല. തന്റെ അമ്മാവന്റെ സ്ഥലത്ത് ബിജെപി എംപിയായ കമലേഷ് നടത്തിയ കടന്നു കയറ്റിത്തിനെതിരെ കോടതിയില്‍ പോയതിന്റെ പ്രതികാരമാണ് വെടിവെപ്പിനും പിന്നില്‍. സംഭവത്തില്‍ പോലീസ് ഇതുവരെ ഒരു പ്രതികളേയും പിടികൂടിയിട്ടില്ലെന്നും കഫീല്‍ഖാന്‍ വ്യക്തമാക്കി

അവരുടെ ലക്ഷ്യം

അവരുടെ ലക്ഷ്യം

പോലീസ് നിഷ്‌ക്രിയരാണ്. അക്രമം നടന്ന് 48 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടുമെന്ന് ഉറപ്പ് ലഭിച്ചിരുന്നു. എന്നാല്‍ ഒരു ആഴ്ച്ച പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സംസ്ഥാനത്തെ പോലീസ് ചിലരുടെ താല്‍പര്യങ്ങള്‍ അനുസുരിച്ചാണ് പ്രവര്‍ത്തിക്കുന്നുത്. അവരുടെ ലക്ഷ്യം എന്താണെന്ന് എല്ലാവര്‍ക്കും വ്യക്തമാണെന്നും കഫീല്‍ ഖാന്‍ കുറ്റപ്പെടുത്തി.

ഭരിക്കുന്ന പാർട്ടി

ഭരിക്കുന്ന പാർട്ടി

ബിജെപി എംപി കമലേഷും ബല്‍ദേബ് പ്ലാസ ഉടമയായ സതീഷ് നാങ്കലിയുമാണ് തന്റെ സഹോദരനെ വെടിവെക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത്. സംഭവത്തിന് പിന്നി്ല്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാനത്തെ ഉന്നത നേതൃത്വം തന്നെ ഉള്‍പ്പെട്ടതിനാല്‍ തന്റെ സഹോദരന് നീതി ലഭിക്കുന്നത് വൈകുയാണ്. സര്‍ക്കാറും പോലീസും പ്രതികള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും കഫീല്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

വെടിവെപ്പ്

വെടിവെപ്പ്

കഴിഞ്ഞ ഞാറാഴ്ച്ച രാത്രിയാണ് കഫീല്‍ഖാന്റെ സഹോദരന്‍ കാഷിഫ് ജമീലിന് വെടിയേറ്റത്. ജോലീസ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബൈക്കിലെത്തിയ പ്രതികള്‍ വെടിവെക്കുയായിരുന്നു. മൂന്ന് ബുള്ളറ്റുകള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ തറച്ചു. പിന്നീട് സ്വയം കാര്‍ ഡ്രൈവ് ചെയ്താണ് അദ്ദേഹം ആശുപത്രിയില്‍ എത്തിയത്.

English summary
Dr Kafeel Khan: BJP MP Kamlesh Paswan hired shooters for attacking my brother
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X