ഐശ്വര്യ റായുടെ വിവാദ പരസ്യം കല്യാണ്‍ പിന്‍വലിയ്ക്കുന്നു
മുംബൈ: വംശീയ അധിക്ഷേപത്തിന്റെ പേരില്‍ വിവാദമായ പരസ്യം കല്യാണ്‍ ജ്വല്ലേഴ്‌സ് പിന്‍വലിയക്കുന്നു. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ജ്വല്ലറി അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.
പരസ്യത്തിന് അഴകും പ്രൗഢിയും എല്ലാം നല്‍കുന്നത് അതിന്റെ സ്രഷ്ടാക്കളാണ്. അത് ഏതെങ്കിലും വ്യക്തിയേയോ സംഘടനയേയോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ തങ്ങള്‍ പശ്ചാത്തപിയ്ക്കുന്നു. പരസ്യം പിന്‍വലിയ്ക്കാനുള്ള നടപടികള്‍ നടക്കുകയാണ് എന്നാണ് കല്യാണ്‍ ജ്വല്ലേഴ്‌സ് അറിയിച്ചിട്ടുള്ളത്.

കോളോണിയല്‍ കാലത്തെ അടിമ സമ്പ്രദായത്തെ ഓര്‍മപ്പെടുത്തുന്നതാണ് പരസ്യം എന്നായിരുന്നു ആക്ഷേപം. കുലീനമായ വേഷത്തില്‍ ചാഞ്ഞിരിയ്ക്കുന്ന ഐശ്വര്യ റായും പിറകില്‍ കുടുചൂടി നില്‍ക്കുന്ന കറുത്ത ബാലനും ആയിരുന്നു പരസ്യത്തില്‍ ഉണ്ടായിരുന്നത്. ഇതായിരുന്നു വിവാദമായത്.
എഴുത്തുകാരും സാമൂഹ്യ പ്രവര്‍ത്തകരും അടങ്ങിയ സംഘം ഐശ്വര്യ റായ്ക്ക് തുറന്ന കത്തെഴുതിയതോടെയാണ് സംഭവം വലിയ വാര്‍ത്താ പ്രാധാന്യം നേടിയത് തുടര്‍ന്ന് സോഷ്യല്‍ മീഡിയയും ഇത് ഏറ്റെടുത്തു.
പരസ്യത്തിന്റെ അന്തിമ കാര്യങ്ങള്‍ തീരുമാനിയക്കുന്നത് പരസ്യ ഏജന്‍സിയാണെന്നായിരുന്നു ഐശ്വര്യയുടെ പ്രതികരണം. സംഭവം പരസ്യ ഏജന്‍സിയെ അറിയിക്കാം എന്നും ഐശ്വര്യ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications