ആക്രമണത്തിന് ഇരയായ നടിയുടെ പേര് പറയുന്നതിൽ തെറ്റില്ല!!! പുലിവാല് പിടിച്ചു ഉലകനായകൻ!!!

  • Posted By:
Subscribe to Oneindia Malayalam

ചെന്നെ: നടിയെ ആക്രമിച്ച കേസിൽ പുതിയ വിവാദത്തിന് തിരികൊളുത്തി ഉലകനായകൻ കമലഹാസൻ. നടിയുടെ പേര് വെളിപ്പെടുത്തിയാണ് പുതിയ പ്രശ്നങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.ഇരയായ നടിയുടെ പേര് വെളിപ്പെടുത്തുന്നതിൽ കുഴപ്പമില്ലയെന്നും അവർ ഒരു നടിയായതു കൊണ്ട് മാത്രമല്ല താൻ അവരെ പിന്തുണക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


നമ്മുടെ സമൂഹത്തിലെ സ്ത്രീകളെല്ലാം തന്നെ എനിക്ക് പ്രിയപ്പെട്ടവരാണ്. അവർക്ക് എന്തെങ്കിലും പാറ്റാൻ താൻ അനുവദിക്കില്ലെന്നു കമലഹാസൻ വ്യക്തമാക്കി. നടിയുടെ പേര് വെളിപ്പെടുത്തിയതിന് വനീതാ കമ്മീഷൻ കമലഹാസനെതിരെ നോട്ടീസയച്ചിട്ടുണ്ട്.

നടി ദ്രൗപതിയെപ്പെലെ

നടി ദ്രൗപതിയെപ്പെലെ

പേര് പരാമർശിച്ചത് ചൂണ്ടിക്കാട്ടിയ മാധ്യമപ്രവർത്തകനോടാണ് നടിയെ നിങ്ങൾ വേണമെങ്കിൽ ദ്രൗപതിയെന്നും വിളിക്കാൻ നിർദേശിച്ചത്. ഒരിക്കലും ഇരയെ പെണ്ണ് വിളിക്കരുതെന്നും നടൻ പറഞ്ഞു.

 ഇരയുടെ പേര് വെളിപ്പെടുത്തി കമലഹാസൻ

ഇരയുടെ പേര് വെളിപ്പെടുത്തി കമലഹാസൻ

തമിഴ് ടെലിവിഷനിൽ കമൽ അവതരിപ്പിക്കുന്ന ബിഗ്ബോസ് ഷോയെക്കുറിച്ചുള്ള ഹിന്ദു സംഘടനയുടെ പരാതിയിൽ മാധ്യമങ്ങളെ കണ്ടപ്പോഴാണ് കമൽ ഇരയുടെ പേര് വെളിപ്പെടുത്തിയത്

 അ‍ജൂ വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അ‍ജൂ വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നടിയുടെ പേര് പരാമർശിക്കും വിധം ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനു അ‍ജു വർഗീസിനെതിരെ പോലീസ് കേസെടുത്തിരുന്നു. കേസിൽ നീതി ലഭിക്കണമെന്നും അതൊരിക്കളും നിരപരാധിയായ ഒരു വ്യക്തിയുടെ പ്രതിച്ഛായ തകർത്തു കൊണ്ടാകരുതെന്നുമായിരുന്നു അജുവിന്റെ പോസ്റ്റ്.

പോലീസ് മൊഴിയെടുത്തു

പോലീസ് മൊഴിയെടുത്തു

നടിയുടെ പേര് ഫേസ്ബുക്ക് പോസ്റ്റിൽ പരാമർശിച്ചതിനെ തുടർന്ന് ന അ‍ജു വർഗീസിനെ പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. കൂടാതെ പോസ്റ്റിടാൻ ഉപയോഗിച്ച ഫോണും പോലീസ് വാങ്ങി.

വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു

വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു

ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ താരം പോസ്റ്റ് പിൻവലിക്കുകയും തെറ്റ് പറ്റിയതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

പേര് വെളിപ്പെടുത്തി റിമയും

പേര് വെളിപ്പെടുത്തി റിമയും

അജു വർഗീസിന് പിന്നാലെ പുലിവാലു പിടിച്ച് റിമാ കല്ലിങ്ങലും. അക്രമിക്കപ്പെട്ട നടിയുടെ പേര് റിമാകല്ലിങ്ങലും വെളിപ്പെടുത്തി.നടി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിന്റെ ഒടുവിലാണ് പേരുള്ളത്.സംഗതി വിവാദമായതോടെ റീമ ആ ഫേസ്ബുക്ക് പോസ്റ്റ് തിരുത്തി.

English summary
Tamil cinema superstar Kamal Haasan, recently, in a press conference, revealed the name of the Malayalam actress who was abducted and sexually assaulted in February, adding there is nothing wrong in letting the world know the victim's name.
Please Wait while comments are loading...