ബിജെപിയ്ക്ക് പണികിട്ടുന്നത് ഇങ്ങനെയോ! ജനങ്ങളില്‍ നിന്ന് പണംപിരിച്ച് പാര്‍ട്ടി, ഉടന്‍ അറിയാം!

 • Written By:
Subscribe to Oneindia Malayalam

ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി തമിഴ് സൂപ്പര്‍ സ്റ്റാര്‍ കമല്‍ ഹാസന്‍. ജന്മദിനമായ നവംബര്‍ ഏഴിന് പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്നും ആരാധകരോട് ഒരുങ്ങിയിരിക്കാനും നേരത്തെ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ജനങ്ങളില്‍ നിന്ന് പണം സ്വരൂപിച്ചായിരിക്കും പാര്‍ട്ടി രൂപീകരിക്കുകയെന്ന് വെളിപ്പെടുത്തിയത്.

ബിജെപിയ്ക്ക് പണികിട്ടുന്നത് ഇങ്ങനെയോ! ജനങ്ങളില്‍ നിന്ന് പണംപിരിച്ച് പാര്‍ട്ടി, ഉടന്‍ അറിയാം!

സൗദി: എയ്തുവീഴ്ത്തുന്നത് ശത്രുക്കളെ: ലോക സമ്പന്നനായ അല്‍വീദിനെതിരെ നടന്നത് ഗൂഡാലോചന!!

തന്‍റെ കയ്യില്‍ പണമില്ലെന്നും സ്വിസ് ബാങ്കില്‍ അക്കൗണ്ടില്ലെന്നും വ്യക്തമാക്കിയ താരം ജനങ്ങളില്‍ നിന്ന് സംഭാവന സ്വീകരിച്ചായിരിക്കും പാര്‍ട്ടി രൂപീകരിക്കുകയെന്നും വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലെ കേളമ്പാക്കത്ത് ഒരു പരിപാടിയില്‍ സംസാരിക്കവേയാണ് കമല്‍ ഹാസന്‍ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ഹിന്ദു തീവ്രവാദം നിലിനില്‍ക്കുന്നുവെന്ന പ്രസ്താവനയുടെ പേരിലുള്ള വിവാദങ്ങള്‍ അവസാനിക്കുന്നതിന് മുമ്പാണ് ജന്മദിനമായ നവംബര്‍ ഏഴിന് പാര്‍ട്ടി ആരംഭിക്കുമെന്ന് താരം പ്രഖ്യാപിച്ചത്.

 മൊബൈല്‍ ആപ്പ്

മൊബൈല്‍ ആപ്പ്


പുതുതായി ആരംഭിക്കാനിരിക്കുന്ന പാര്‍ട്ടിയ്ക്ക് വേണ്ടിയുള്ള സംഭാവന സ്വീകരിക്കുന്നതിന് വേണ്ടി ജന്മദിനമായ നവംബര്‍ ഏഴിന് മൊബൈല്‍ ആപ്പ് പുറത്തിറക്കുമെന്ന് കമല്‍ ഹാസന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആരാധകരില്‍ നിന്ന് പാര്‍ട്ടിയ്ക്ക് വേണ്ടി ലഭിക്കുന്ന ഫണ്ടുകള്‍ സ്വീകരിക്കുന്നതിന് വേണ്ടിയാണ് ആപ്പ്.

 സ്വിസ് ബാങ്കില്‍ അക്കൗണ്ടില്ല

സ്വിസ് ബാങ്കില്‍ അക്കൗണ്ടില്ല

തന്‍റെ പാര്‍ട്ടിയ്ക്ക് വേണ്ടി ആരാധകര്‍ സംഭാവന നല്‍കുമെന്ന് ഉറച്ചുവിശ്വസിക്കുന്നതായി പറഞ്ഞ താരം തനിക്ക് സ്വിസ് ബാങ്കില്‍ അക്കൗണ്ടില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. താന്‍ സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള പണം തിരികെ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും താരം പറഞ്ഞു.

 തനിക്ക് അഭിപ്രായമില്ല

തനിക്ക് അഭിപ്രായമില്ല

തനിയ്ക്ക് ക്ഷേത്രങ്ങള്‍ പൊളിച്ചു നീക്കണമെന്ന അഭിപ്രായമില്ല, എന്നാല്‍ മതത്തിന്‍റെ പേരില്‍ വിഷം നല്‍കിയാല്‍ കുടിക്കരുതെന്നാണ് അഭിപ്രായമെന്നും ഇതിനകം തന്നെ താന്‍ ആവശ്യത്തിന് തല്ലുകൊണ്ടു കഴിഞ്ഞെന്നും ഇനിയും തല്ലുകൊള്ളാന്‍ ചെണ്ടയല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

 ഒരുങ്ങിയിരിക്കാന്‍ ആഹ്വാനം

ഒരുങ്ങിയിരിക്കാന്‍ ആഹ്വാനം

ഉടന്‍ തന്നെ തയ്യാറെടുപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുമെന്നും ആരാധകരോട് ഒരുങ്ങിയിരിക്കാനും ആഹ്വാനം ചെയ്തുകൊണ്ട് . രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിന്‍റെ അന്തിമ രൂപമായിക്കഴിഞ്ഞുവെന്നും തമിഴ്നാടിനെ സേവിക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് കരുതുന്നവരെ ക്ഷണിക്കുന്നുവെന്നും തമിഴ് മാസിക ആനന്ദവികടനിലെഴുത്തിയ കോളത്തില്‍ കമല്‍ ഹാസന്‍ വ്യക്തമാക്കിയിരുന്നു.

 രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം

രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം

ജൂലൈയ്ക്ക് ശേഷമാണ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ താന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയത്. അരവിന്ദ് കെജ്രിവാളിന്‍റെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നുള്ള പ്രചോദനമുള്‍ക്കൊണ്ട് യുവാക്കളെയും പുതുമുഖങ്ങളെയുമാണ് പാര്‍ട്ടിയിലേയ്ക്ക് റിക്രൂട്ട് ചെയ്യുകയെന്ന് കമല്‍ ഹാസന്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രിയെ ആക്രമിക്കുന്നതിന് മുമ്പായിരുന്നു എന്നാല്‍ കെജ്രിവാളിന്‍റെ ആം ആദ്മിയോടൊപ്പമോ ബിജെപിയോടൊപ്പമോ ഇല്ലെന്ന് താരം വ്യക്തമാക്കിയത്.

 നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം

2016 നവംബര്‍ എട്ടിനാണ് രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നത്. കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരെയുള്ള പോരാട്ടമെന്ന നിലയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടുകള്‍ നിരോധിച്ചത്.

 തെറ്റു പറ്റിയെന്ന് സമ്മതിച്ചാല്‍

തെറ്റു പറ്റിയെന്ന് സമ്മതിച്ചാല്‍

നിര്‍ബന്ധബുദ്ധിയോടെയല്ലാതെ തെറ്റുപറ്റിയെന്ന് പ്രധാനമന്ത്രി സമ്മതിക്കുകയാണെങ്കില്‍ ഒരു സലാം കൂടി അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടെന്നും തമിഴ് മാസിക ആനന്ദവികടനില്‍ എഴുതിയ ലേഖനത്തില്‍ കമല്‍ ഹാസന്‍ വ്യക്തമാക്കുന്നു. തെറ്റ് സമ്മതിച്ചാല്‍ തന്‍റെ സലാം അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടെന്നും കമല്‍ ഹാസന്‍ ചൂണ്ടിക്കാണിക്കുന്നു.

cmsvideo
  കമലിനെതിരെ ബിജെപി, 'ഹാഫിസ് സെയിദിനോട് ഉപമിച്ചു' | Oneindia Malayalam
  കമല്‍ഹാസന്‍റെ ട്വീറ്റ്

  കമല്‍ഹാസന്‍റെ ട്വീറ്റ്

  നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന്‍റെ പിറ്റേ ദിവസം മോദിയെ സല്യൂട്ട് ചെയ്യുന്നുവെന്നും, ഈ നീക്കം രാഷ്ട്രീയ പാര്‍ട്ടികളും നികുതി ദായകരും ആഘോഷിക്കുന്നുവെന്നുമായിരുന്നു കമല്‍ ഹാസന്‍റെ ട്വീറ്റ്. എന്നാല്‍ കള്ളപ്പണത്തിനെതിരെയുള്ള മോദിയുടെ ചരിത്ര പ്രഖ്യാപനത്തെ പിന്തുണച്ച കമല്‍ ഹാസന്‍റെ പ്രതികരണം ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു.

  English summary
  "I will surely start a party and enter politics," said the 62-year-old actor during a function to mark the 39th anniversary of his welfare association (Kamal Haasan Narpani Iyakkam) at Kelambakkam near Chennai.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്