കമലഹാസന്റെ പാര്‍ട്ടി സെപ്റ്റംബറില്‍, ഇതാണ് പറ്റിയ സമയമെന്ന്...

  • Posted By: നിള
Subscribe to Oneindia Malayalam

ചെന്നൈ: ഉലകനായകന്‍ കമലഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം സെപ്റ്റംബറില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. സെംപ്റ്റംബര്‍ അവസാനത്തോടെ പ്രഖ്യാപനം ഉണ്ടാകുമെന്ന് താരം പറഞ്ഞതായി ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ പാര്‍ട്ടി എന്നത് തന്റെ തിരഞ്ഞെടുപ്പല്ല, അതൊരു ആവശ്യമാണെന്നും താരം പറയുന്നു.

പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള ഒരുക്കങ്ങളിലാണ് കമലഹാസന്‍ എന്നും പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ തന്നെ ഉണ്ടാകുമെന്ന് കമലഹാസനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിജയദശമി ദിനത്തിലോ ഗാന്ധിജയന്തി ദിനത്തിലോ പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യതയെന്നും സൂചനകളുണ്ടായിരുന്നു.

kamal

തനിക്ക് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്നാണ് കമലഹാസന്‍ കരുതുന്നതെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. തമിഴ്നാട്ടില്‍ ഇപ്പോള്‍ ഒരു രാഷ്ട്രീയ ശൂന്യത ഉണ്ടെന്ന് കമല്‍ കരുതുന്നുണ്ടെന്നും രാഷ്ട്രീയത്തിലേക്കിറങ്ങുന്നു എന്ന വാര്‍ത്ത പ്രചരിച്ചപ്പോള്‍ മുതല്‍ ആളുകളില്‍ നിന്നും ലഭിച്ച നല്ല പ്രതികരണം തീരുമാനവുമായി മുന്നോട്ടു പോകാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചെന്നും ഇവര്‍ പറയുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Kamal Haasan takes the political plunge, to float own party by September-end

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്