• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കമല്‍നാഥിനെ ഫോണ്‍ ചെയ്ത് സിന്ധ്യ, വിവാഹത്തില്‍ ഒരുമിച്ച് പങ്കെടുത്തു, പുതിയ നീക്കം ഇങ്ങനെ

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താന്‍ ചാന്‍സ് നോക്കിയിരുന്ന ബിജെപി നിരാശരാവേണ്ടി വരും. കമല്‍നാഥുമായുള്ള പ്രശ്‌നങ്ങള്‍ ജോതിരാദിത്യ സിന്ധ്യ പരിഹരിച്ചിരിക്കുകയാണ്. അതേസമയം ഇനി വരാന്‍ പോകുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് അടക്കമുള്ളവയില്‍ ബിജെപിയെ ഞെട്ടിക്കുന്ന നീക്കങ്ങള്‍ക്കായിട്ടാണ് ഇരുവരും ഒന്നിച്ചതെന്നാണ് സൂചന. അതേസമയം സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളെ പോലും ഇക്കാര്യം ഞെട്ടിച്ചിരിക്കുകയാണ്.

ഇനി അങ്ങോട്ട് പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്നാണ് സൂചന. അതേസമയം കഴിഞ്ഞ ദിവസം പ്രമുഖ എംഎല്‍എ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പറഞ്ഞിരുന്നു. അങ്ങനെ വന്നാല്‍ താന്‍ ആദ്യം ആ പാര്‍ട്ടിയില്‍ ചേരുമെന്നും എംഎല്‍എ പറഞ്ഞിരുന്നു. ഇതോടെ കമല്‍നാഥ് സര്‍ക്കാര്‍ വീഴുമെന്ന അഭ്യൂഹം ബിജെപി ക്യാമ്പില്‍ സജീവമായിരുന്നു. സിന്ധ്യക്ക് ദിഗ്വിജയ് സിംഗുമായി പ്രശ്‌നങ്ങളുണ്ടെന്നും ബിജെപി പറഞ്ഞിരുന്നു. ഇതെല്ലാം തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്.

ട്വിസ്റ്റുമായി സിന്ധ്യ

ട്വിസ്റ്റുമായി സിന്ധ്യ

എല്ലാ കണക്കുകൂട്ടലെയും ഞെട്ടിച്ചാണ് സിന്ധ്യ കമല്‍നാഥിനൊപ്പം ചേര്‍ന്നിരിക്കുന്നത്. ഇരുവരും ഒരു ഹെലികോപ്ടറില്‍ ഒരുമിച്ച് യാത്ര ചെയ്തു. ഒരു കല്യാണത്തിന് വേണ്ടി പോകുന്നതിന് മുമ്പാണ് ഇവര്‍ വിഭാഗീയത അവസാനിച്ചത്. കോണ്‍ഗ്രസ് മന്ത്രി ബന്‍വാരി ശര്‍മയുടെ കുടുംബത്തിലെ വിവാഹത്തിനായിട്ടാണ് ഇവര്‍ ഒന്നിച്ച് പോയത്. നിരവധി കോണ്‍ഗ്രസ് നേതാക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. സിന്ധ്യ വരുന്നത് കണ്ട് ഇവര്‍ അദ്ഭുതത്തോടെയാണ് നോക്കി നിന്നത്.

ഫോണ്‍ വിളി ഇങ്ങനെ

ഫോണ്‍ വിളി ഇങ്ങനെ

പാര്‍ട്ടി നേതൃത്വുമായി സിന്ധ്യ അകന്നെന്ന റിപ്പോര്‍ട്ടിനിടെ മാറ്റങ്ങള്‍ക്ക് ശ്രമിക്കുകയായിരുന്നു സിന്ധ്യ. ഗ്വാളിയോറില്‍ നിന്ന് മൊറേനയിലേക്ക് റോഡ് മാര്‍ഗമാണ് സിന്ധ്യ വന്ന് കൊണ്ടിരുന്നത്. ഇതിനിടയില്‍ കമല്‍നാഥിനെ സിന്ധ്യ നേരിട്ട് വിളിക്കുകയും ചെയ്തു. ഇതോടെ സ്‌നേഹപൂര്‍വം സിന്ധ്യ ഹെലികോപ്ടര്‍ യാത്രയ്ക്കായി ക്ഷണിക്കുകയായിരുന്നു അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ തീര്‍ന്നതായി പ്രാദേശിക നേതാക്കള്‍ ഉറപ്പിക്കുന്നു.

ലക്ഷ്യം ഇതാണ്

ലക്ഷ്യം ഇതാണ്

രാജ്യസഭാ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ഉള്ളത്. അടുത്ത വര്‍ഷം ഏപ്രിലിലാണ് തിരഞ്ഞെടുപ്പ്. ഈ സാഹചര്യത്തില്‍ സിന്ധ്യ വലിയൊരു സ്വപ്‌നം മനസ്സില്‍ കാണുന്നുണ്ട്. മൂന്ന് സീറ്റുകളാണ് ഒഴിവ് വരുന്നത്. വീണ്ടും പാര്‍ലമെന്റിലേക്ക് എത്തുകയാണ് സിന്ധ്യയുടെ ലക്ഷ്യം. 11 സീറ്റുകളാണ് മധ്യപ്രദേശില്‍ നിന്നുള്ളത്. ഇതില്‍ ബിജെപിക്ക് എട്ടും കോണ്‍ഗ്രസിന് മൂന്നും അംഗങ്ങളാണ് ഉള്ളത്. ദിഗ്വിജയ് സിംഗ്, പ്രഭാത് ജാ, സത്യനാരായണ്‍ ജാതിയ എന്നിവരുടെ കാലാവധി ഏപ്രില്‍ ഒമ്പതിന് അവസാനിക്കും.

ബിജെപി സീറ്റ് കൈവിടും

ബിജെപി സീറ്റ് കൈവിടും

165 എംഎല്‍എമാരുടെ പിന്തുണ നേരത്തെ ബിജെപിക്കുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് ഇത്തവണ കരുത്ത് കൂടിയിരിക്കുകയാണ്. ഓരോ സീറ്റിലും രണ്ട് പാര്‍ട്ടികള്‍ക്കും വിജയം ഉറപ്പാണ്. എന്നാല്‍ മൂന്നാമത്തെ സീറ്റില്‍ വിജയം എങ്ങനെ നേടുമെന്നാണ് അറിയാത്തത്. ഈ സീറ്റില്‍ ദിഗ്വിജയ് സിംഗിനെ മത്സരിപ്പിക്കാനാണ് സിന്ധ്യ ലക്ഷ്യമിടുന്നത്. എളുപ്പമുള്ള സീറ്റ് സ്വന്തമായി നേടാനുമാണ് പ്ലാന്‍. ബിജെപി എംഎല്‍എ പ്രഹാദ് ജോഷിയുടെ അയോഗ്യത കോടതി പിന്‍വലിച്ചിട്ടില്ലെങ്കില്‍ ഈ സീറ്റ് കോണ്‍ഗ്രസ് തന്നെ നിലനിര്‍ത്തും.

രാഷ്ട്രീയ വെല്ലുവിളി

രാഷ്ട്രീയ വെല്ലുവിളി

ദിഗ്വിജയ് സിംഗിനും സിന്ധ്യയ്ക്കും രാജ്യസഭാ തിരഞ്ഞെടുപ്പ് വന്‍ വെല്ലുവിളിയാണ്. ഗുണയില്‍ തോറ്റതിന് ഇത്തവണ കണക്ക് തീര്‍ക്കേണ്ടതുണ്ട്. അതേസമയം ദിഗ്വിജയ് സിംഗ് മൂന്നര ലക്ഷം വോട്ടിനാണ് പരാജയപ്പെട്ടത്. ഇതോടെ രാഷ്ട്രീയ ജീവിതം തന്നെ അവസാനമെത്തി നില്‍ക്കുന്ന അവസ്ഥയിലാണ് സിംഗ്. നിര്‍ബന്ധമായും രാജ്യസഭയിലേക്ക് നിന്നാല്‍ അദ്ദേഹത്തിന് ജയിക്കേണ്ടി വരും. ഇല്ലെങ്കില്‍ സിന്ധ്യക്ക് മുന്നില്‍ മുട്ടുമടക്കേണ്ടി വരും. സിന്ധ്യക്ക് സീറ്റ് ലഭിക്കുന്നതിനായി സര്‍ക്കാരിലെ മന്ത്രിമാര്‍ വരെ ശ്രമം ആരംഭിച്ചിട്ടുണ്ട്.

സാധ്യത ഇങ്ങനെ

സാധ്യത ഇങ്ങനെ

രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ ഒരാള്‍ക്ക് 58 വോട്ടാണ് വേണ്ടത്. ബിജെപിക്ക് ഒരാളെ വിജയിപ്പിച്ചാലും പിന്നെയുള്ളത് 49 വോട്ടാണ്. അതുകൊണ്ട് രണ്ടാമതൊരു സീറ്റില്‍ വിജയിക്കാനാവില്ല. എന്നാല്‍ കോണ്‍ഗ്രസിന് ബിഎസ്പിയുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ എളുപ്പത്തില്‍ വിജയിക്കാന്‍ സാധിക്കും. 7 വോട്ടുകള്‍ കൂടുതലായുണ്ട് കോണ്‍ഗ്രസിന്. എന്നാല്‍ സര്‍ക്കാര്‍ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ വീഴുമെന്ന് ബിജെപി വക്താവ് രജനീഷ് അഗര്‍വാള്‍ പറഞ്ഞു. അതേസമയം സിന്ധ്യയും സിംഗും വിജയിച്ചാല്‍ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പൂര്‍ണമായും അവസാനിക്കും.

ജോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിടും.... പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നു, എംഎല്‍എ പറയുന്നത് ഇങ്ങനെ

English summary
kamal nath and scindia take joint chopper ride
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X