കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്ലാൻ 22'യുമായി കമൽനാഥ്; ബിജെപി നേതാക്കൾ കോൺഗ്രസിലേക്ക്? വിറച്ച് ബിജെപി നേതൃത്വം!!

  • By Aami Madhu
Google Oneindia Malayalam News

ഭോപ്പാൽ; മധ്യപ്രദേശിൽ കൊവിഡ് പ്രതിസന്ധി രൂക്ഷമാണ്. വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാണ് ബിജെപിയും കോൺഗ്രസും. എന്നാൽ കൊവിഡിനൊപ്പം തന്നെ ഉപതിരഞ്ഞെടുപ്പിനുള്ള ചർച്ചകളും സംസ്ഥാനത്ത് പുരോഗമിക്കുകയാണ്.

Recommended Video

cmsvideo
kamalnath's plan 22 against Madhya Pradesh BJP | Oneindia Malayalam

ഉപതിരഞ്ഞെടുപ്പ് ബിജെപിയേയും കോൺഗ്രസിനേയും സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടാനായില്ലേങ്കിൽ ബിജെപി അധികാരത്തിൽ നിന്നും വീണ്ടും പുറത്താകും.ശക്തമായ മുന്നൊരുക്കങ്ങളാണ് ഇതിനായി ഇരുപാർട്ടികളും നടത്തുന്നത്.
അതേസമയം കമൽനാഥിന്റെ വെളിപ്പെടുത്തലാണ് ബിജെപി ക്യാമ്പിനെ ആശങ്കപ്പെടുത്തുന്നത്

 ഉപതിരഞ്ഞെടുപ്പ് ചർച്ച

ഉപതിരഞ്ഞെടുപ്പ് ചർച്ച

ജ്യോതിരാദിത്യ സിന്ധ്യ പക്ഷത്തെ എംഎൽഎമാരുടെ രാജിയോടെയാണ് സംസ്ഥാനത്തെ 22 മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്നത്.തിര‍ഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ലേങ്കിലും ലോക്ക് ഡൗണിന് തൊട്ട് പിന്നാലെ തന്നെ തീയതി പ്രഖ്യാപിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. 22 മണ്ഡലങ്ങൾക്കൊപ്പം തന്നെ സിറ്റിങ്ങ് എംഎൽഎമാരുടെ മരണത്തോടെ ഒഴിവ് രണ്ട് സീറ്റുകളിലും രാജിവെച്ച എംഎൽഎയുടെ ഒരു സീറ്റിലേക്കും തിരഞ്ഞെടുപ്പ് നടക്കും.

 കമൽനാഥിന്റെ വെളിപ്പെടുത്തൽ

കമൽനാഥിന്റെ വെളിപ്പെടുത്തൽ

അതിനിടെ കോൺഗ്രസ് മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ ചില വെളിപ്പെടുത്തലുകളാണ് ബിജെപി ക്യാമ്പിന്റെ ഉറക്കം കെടുത്തിയിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പിൽ 22 സീറ്റിലും വിജയിക്കുമെന്നാണ് കഴിഞ്ഞ ദിവസം കമൽനാഥ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി സർക്കാർ നിലംപതിക്കുമെന്നും കമൽനാഥ് അവകാശപ്പെട്ടു.

 ആറ് എംഎൽഎമാർ

ആറ് എംഎൽഎമാർ

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആറ് മണ്ഡലങ്ങളിലെ മുൻ എംഎൽഎമാർ തങ്ങളെ ബന്ധപ്പെട്ടിട്ടുണ്ടെന്നും കമൽനാഥ് പറഞ്ഞു. നേരത്തേ തന്നെ ഉപതിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് കമൽനാഥ് അവകാശപ്പെട്ടിരുന്നു. ഇത്തരം അവകാശവാദങ്ങളാണ് ബിജെപി ക്യാമ്പിന്റെ ഉറക്കം നഷ്ടപ്പെടാൻ കാരണമായിരിക്കുന്നത്.

 വെറും രണ്ട് നേതാക്കൾ

വെറും രണ്ട് നേതാക്കൾ

സിന്ധ്യ പക്ഷത്തിന്റെ വരവോടെ ബിജെപിയിൽ അതൃപ്തി പുകയുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അഞ്ച് പേരെ മാത്രം ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചത് ഈ അതൃപ്തിയുടെ ബാക്കിപത്രമാണെന്നാണ് കണക്കാക്കപ്പെടുന്നത്. ആദ്യ മന്ത്രിസഭയിൽ സിന്ധ്യ പക്ഷത്ത് നിന്ന് രണ്ട് നേതാക്കളെയാണ് ഉൾപ്പെടുത്തിയത്.

 ചരടുവലിച്ച് കൂറുമാറിയ നേതാക്കൾ

ചരടുവലിച്ച് കൂറുമാറിയ നേതാക്കൾ

മുതിർന്ന ബിജെപി നേതാവും ആരോഗ്യമന്ത്രിയുമായ നരോത്തം മിശ്ര ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ പരസ്യമായ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അതിനിടെ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 22 മണ്ഡലങ്ങളിലും തങ്ങൾക്ക് തന്നെ മത്സരിക്കണമെന്നാണ് കൂറുമാറിയെത്തിവർ ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

 പ്രചരണങ്ങൾ തുടങ്ങി

പ്രചരണങ്ങൾ തുടങ്ങി

സിന്ധ്യയുടെ സ്വാധീന മേഖലയായ ഗ്വാളയാർ-ചമ്പൽ മേഖലയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നിൽ രണ്ട് മണ്ഡലങ്ങളും. 15 മണ്ഡലങ്ങളിലാണ് ഇവിടെയുള്ളത്. ഇതിനോടകം തന്നെ സിന്ധ്യ പക്ഷത്തുള്ള നേതാക്കൾ ഇവിടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളും നടത്തി തുടങ്ങിയിട്ടുണ്ട്.

 കടുത്ത അതൃപ്തി

കടുത്ത അതൃപ്തി

അതേസമയം സിന്ധ്യ പക്ഷത്തിന്റെ നീക്കത്തിൽ കടുത്ത അതൃപ്തിയാണ് ബിജെപി ക്യാമ്പിൽ പുകയുന്നത്. കൂറുമാറിയെത്തിവർക്ക് സീറ്റ് നൽകിയാൽ അംഗീകരിക്കില്ലെന്ന് ബിജെപി നേതാക്കൾ നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.രാജിവെയ്ക്കുമെന്ന് ഉൾപ്പെടെയുള്ള ഭീഷണികളാണ് നേതാക്കൾ ഉയർത്തുന്നത്.

 മുന്നറിയിപ്പുമായി മുൻ മന്ത്രി

മുന്നറിയിപ്പുമായി മുൻ മന്ത്രി

കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ആദ്യ ബിജെപി മുഖ്യമന്ത്രിയായ കൈലാസ് ജോഷിയുടെ മകന്‍ ദീപക് ജോഷി നേതൃത്വത്തിനെതിരെ പരസ്യ വെല്ലുവിളിയുമായി രംഗത്തെത്തിയിരുന്നു. തന്നെ പരിഗണിച്ചില്ലേങ്കിൽ മറ്റ് സാധ്യതകൾ തേടുമെന്നായിരുന്നു ദീപക് ജോഷി പറഞ്ഞത്.

 പരാജയപ്പെട്ടു

പരാജയപ്പെട്ടു

മുന്‍ ശിവ്‌രാജ് സിങ് ചൗഹാന്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന ദീപക് ജോഷി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മനോജ് ചൗധരിയോട് പരാജയപ്പെട്ടിരുന്നു. 23,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ചൗധരിയുടെ വിജയം. നിലവിൽ സിന്ധ്യയ്ക്കൊപ്പം ചൗധരിയും ബിജെപിയിലെത്തി. അതുകൊണ്ട് തന്നെ ഹട്പി പാലയയിൽ മത്സരിക്കണമെന്നാണ് മനോജ് ചൗധരിയുടെ ആവശ്യം.

 ആശങ്കയോടെ നേതാക്കൾ

ആശങ്കയോടെ നേതാക്കൾ

അതേസമയം ഇത് തന്റെ രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതാക്കുമെന്നാണ് ദീപക് ജോഷിയുടെ ഭയം. ദീപക് ജോഷി മാത്രമല്ല പല മുതിർന്ന ബിജെപി നേതാക്കളും ഇതേ ആശങ്ക പങ്കുവെയ്ക്കുന്നുണ്ട്. 2018 ൽ ഗ്വാളിയാർ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ പ്രദ്യുമാൻ സിംഗ് തോമാറിനോട് പരാജയപ്പെട്ട ജയ്ഭാൻ സിംഗ് പൊവായിയും മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

 കോൺഗ്രസിലേക്ക്

കോൺഗ്രസിലേക്ക്

സിന്ധ്യയോട് മാത്രമല്ല അദ്ദേഹത്തിന്റെ പിനാതവ് മാധവറാവു സിന്ധ്യയേയും മുഴുവൻ ഗ്വാളിയാർ കുടുംബത്തേയും ശത്രുവായി പ്രഖ്യാപിച്ച നേതാവാണ് പൊവായിയ. അതുകൊണ്ട് തന്നെ പ്രദ്യുമാനെ മത്സരിപ്പിക്കാൻ ബിജെപി തിരുമാനിച്ചാൽ പൊവായിയ കോൺഗ്രസിലേക്ക് ചേക്കേറിയേക്കുമെന്നുവരെ കണക്കാക്കുന്നുണ്ട്.

 നേരിട്ട് വിലയിരുത്തി

നേരിട്ട് വിലയിരുത്തി

ഇത്തരം ഭീഷണികൾ സജീവമായതോടെ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പ്രവർത്തനങ്ങൾ വിപുലമാക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന ബിജെപി. തിരഞ്ഞെടുപ്പ് നടക്കാനിരിക്കിരിക്കുന്ന 22 മണ്ഡലങ്ങളിലേയും പ്രവർത്തനങ്ങൾ വിലയിരുത്താൻ ബിജെപി നേതാക്കളെ ചുമതലപ്പെടുത്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ ബിഡി ശർമ്മ നേരിട്ടാണ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നത്.

 ഗുണകരമാകും

ഗുണകരമാകും

അതേസമയം ബിജെപിയിലെ പടല പിണക്കങ്ങൾ തങ്ങൾക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. നിരവധി അതൃപ്തരെ ഇതിനോടകം തന്നെ കോൺഗ്രസ് ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ചിലർ കമൽനാഥുമായി കൂടിക്കാഴ്ച നടത്തിയെന്നും കോൺഗ്രസ് അവകാശപ്പെടുന്നുണ്ട്.

English summary
Kamal nath's comment; BJP starts preparation in 22 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X