കമല്‍നാഥ്; ബിജെപി കോട്ടകള്‍ തകര്‍ത്ത് മധ്യപ്രദേശ് പിടിച്ചെടുത്ത രാഹുല്‍ഗാന്ധിയുടെ വജ്രായുധം
ഭോപ്പാല്‍: തുടര്‍ച്ചയായി നാലാംതവണയും അധികാരത്തില്‍ എത്താനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് മധ്യപ്രദേശില്‍ തടയിട്ടത് പിസിസി അധ്യക്ഷനായ കമല്‍നാഥിന്റെ തന്ത്രങ്ങള്‍. ആവശ്യത്തിലേറെ ആത്മവിശ്വാസവുമായിട്ടായിരുന്നു ബിജെപി ഇത്തവണ മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്.
ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ പാര്‍ട്ടിക്ക് നാലാംതവണയും വിജയിക്കാന്‍ കഴിയുമെന്ന് ബിജെപി ഉറച്ചു വിശ്വസിച്ചു. മിക്കഎക്‌സിറ്റ് പോള്‍ ഫലങ്ങളും മധ്യപ്രദേശില്‍ ബിജെപി വിജയിക്കുമെന്നായിരുന്നു പ്രവചിച്ചത്. എന്നാല്‍ കമല്‍നാഥ് എന്ന നേതാവ് മുന്നില്‍ നിന്ന് നയിച്ച കോണ്‍ഗ്രസ് മധ്യപ്രദേശില്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

മധ്യപ്രദേശില്‍
ജ്യോതിരാദിത്യ സിന്ധ്യ-ദിഗ്‌വിജയ് സിങ് എന്നീ രണ്ട് നേതാക്കള്‍ക്കിടയില്‍ കോണ്‍ഗ്രസ് പരസ്പരം പോരടിക്കുന്നതും മധ്യപ്രദേശില്‍ ബിജെപിയുടെ വിജയം എളുപ്പമാക്കുന്ന് ഉറപ്പിച്ചു. എന്നാല്‍ കമല്‍നാഥിനെ രംഗത്തിറക്കിയ രാഹുല്‍ഗാന്ധിയുടെ തന്ത്രം മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സിനെ 15 വര്‍ഷത്തിന് ശേഷം അധികാരത്തിലെത്തിക്കുകയായിരുന്നു.

കമല്‍നാഥ്
കമല്‍നാഥ് അക്ഷരാര്‍ത്ഥത്തില്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ്സിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുകയായിരുന്നു. മറ്റുസംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിന് വെല്ലുവിളിയായിരുന്ന സീറ്റ് വിഭജനം ഏറെക്കുറെ പരാതികളൊന്നുമില്ലാതെ പൂര്‍ത്തിയാക്കാന്‍ കമല്‍നാഥിന് സാധിച്ചു.

ജനവികാരം മനസ്സിലാക്കാന്‍
ജനവികാരം മനസ്സിലാക്കാന്‍ സംസ്ഥാനത്തുടനീളം സര്‍വേകള്‍ നടത്തിയ കമല്‍നാഥിന് കര്‍ഷകര്‍ക്കും ദളിത് പിന്നാക്ക വിഭാഗങ്ങള്‍ക്കും ചെറുകിയ വ്യാപാരകിള്‍ക്കും യുവജനങ്ങള്‍ക്കുമിടയില്‍ രൂപപ്പെട്ട സര്‍ക്കാര്‍ വിരുദ്ധത വോട്ടാക്കിമാറ്റാന്‍ കഴിഞ്ഞു.

മൃദുഹിന്ദുനയങ്ങള്‍
ഹിന്ദുവിരുദ്ധ പാര്‍ട്ടിയെന്ന ബിജെപിയുടെ ആരോണപത്തെ മൃദുഹിന്ദുനയങ്ങള്‍ എടുത്തെറിഞ്ഞ് തന്നെ കമല്‍നാഥ് പ്രതിരോധിച്ചു. എല്ലാ പഞ്ചായത്തിലും ഗോശാലയും ചാണകത്തില്‍ നിന്നും ഗോമൂത്രത്തില്‍ നിന്നുമുള്ള ഉത്പന്നങ്ങള്‍ക്കായുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചും കോണ്‍ഗ്രസ്സം രണ്ടുംകല്‍പ്പിച്ച് തന്നെ രംഗത്ത് ഇറങ്ങുകയായിരുന്നു.

രാഹുല്‍ ഗാന്ധിയും
അമ്പലങ്ങള്‍ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധിയും എന്താണ് തങ്ങള്‍ ഉദ്ദേശിക്കുന്നത് എന്നതിന് കൃത്യമായ സൂചനയും നല്‍കി. ഹിന്ദുമതത്തെ ബിജെപിക്ക് മാത്രമായി വിട്ടുകൊടുക്കില്ലെന്ന് കോണ്‍ഗ്രസ് പരസ്യമായി തന്നെ വ്യക്തമാക്കി. സവര്‍ണവിഭാഗങ്ങളെ പ്രീണിപ്പിച്ച് നിര്‍ത്തുമ്പോള്‍ തന്നെ മധ്യപ്രദേശിലെ വലിയ വോട്ട് ബാങ്കായ പിന്നാക്ക വിഭാഗങ്ങളെ പിണക്കാതിരിക്കാനും കോണ്‍ഗ്രസ്സ് പ്രത്യേകം ശ്രദ്ധിച്ചു.

ബിജെപി പയറ്റിയതെങ്കിലും
സമാനമായ തന്ത്രമാണ് ബിജെപി പയറ്റിയതെങ്കിലും സവര്‍ണ്ണ വിഭാഗങ്ങളെ വിശ്വാസത്തിലെടുക്കുന്നതില്‍ ബിജെപി പരാജയപ്പെടുകയായിരുന്നു. ബിജെപി ഉയര്‍ന്ന ജാതിക്കാരെ അവഗണിക്കുന്നു എന്ന് പറഞ്ഞ് മത്സരിച്ച സവര്‍ണ്ണരുടെ സംഘടനയായ സാപക്‌സ് സ്ഥാനാര്‍ത്ഥികളാണ് പല മണ്ഡലത്തിലും ബിജെപിയുടെ പരാജയത്തിന് കാരണമായത്.

വനവാസി കല്യാണ്‍
സവര്‍ണരുടേയും ഓബിസി വിഭാഗത്തിന്റെയും പിന്തുണഉണ്ടായിരുന്ന ബിജെപിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ പട്ടികജാതി-വര്‍ഗ വോട്ടര്‍മാര്‍ക്കിടയിലും സ്വാധീനമുറപ്പിക്കാന്‍ സാധിച്ചിരുന്നു. സംഘപരിവാറിന്റെ വനവാസി കല്യാണ്‍ ആശ്രമത്തിന്റെ പ്രവര്‍ത്തനത്തിലൂടെയായിരുന്നു ആദിവാസി മേഖലയില്‍ ബിജെപി കടന്നു കയറിയത്.

സംസ്ഥാന ഭരണം
എന്നാല്‍ ഇത്തവണ ആദിവാസി വിഭാഗങ്ങള്‍ക്കിടയിലും കടന്ന് കയറാന്‍ കോണ്‍ഗ്രസ്സിന് സാധിച്ചതോടെ സംസ്ഥാന ഭരണം ബിജെപിക്ക് നഷ്ടപ്പെടുകയായിരുന്നു. കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും തോല്‍വി മുന്നില്‍ കണ്ട അവസ്ഥയില്‍ നിന്ന് ഇപ്പോഴത്തെ വിജയത്തില്‍ എത്തിച്ചത് കമല്‍നാഥിന്റെ തന്ത്രങ്ങളാണ്.

പലകോട്ടകളും പിടിച്ചെടുത്തു
കമല്‍നാഥിന്റെ തന്ത്രങ്ങളില്‍ കോണ്‍ഗ്രസ് ബിജെപിയുടെ പലകോട്ടകളും പിടിച്ചെടുത്തു. മാള്‍വ, ചമ്പല്‍ എന്നീ മേഖലകളില്‍ കോണ്‍ഗ്രസ് പോലും പ്രതീക്ഷിക്കാത്ത വിജയമാണ് അവര്‍ക്കുണ്ടായത്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും മധ്യപ്രദേശിലെ വിജയം കോണ്‍ഗ്രസ്സിന് ശക്തിപകരും.












Click it and Unblock the Notifications