കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാല്‍ സുഹൃത്താണ്.... പക്ഷേ അദ്ദേഹത്തെ കുറിച്ച് നല്ലത് മാത്രം പറയാനാവില്ലെന്ന് കമല്‍ഹാസന്‍

Google Oneindia Malayalam News

ചെന്നൈ: നടി ആക്രമിക്കപ്പെട്ട വിഷയവും അതില്‍ ദിലീപ് അറസ്റ്റിലായതും കേരളത്തിന് പുറത്തും വലിയ ചര്‍ച്ചയായ വിഷയമായിരുന്നു. എന്നാല്‍ കേസ് കഴിയുന്നതിന് മുമ്പ് തന്നെ ദിലീപിനെ താരസംഘടനയായ എഎംഎംഎയിലേക്ക് തിരിച്ചെടുത്തിരുന്നു. ഇത് വന്‍ വിവാദമായപ്പോള്‍ നടന്‍ കമല്‍ഹാസന്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഒട്ടും ശരിയായില്ല ഈ നീക്കം എന്നായിരുന്നു വിമര്‍ശനം. ഇപ്പോഴിതാ ഒരിക്കല്‍ കൂടി കമല്‍ ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെതിരെയും ഇതില്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.

മോഹന്‍ലാല്‍ സുഹൃത്താണെന്നും എന്നാല്‍ താന്‍ വിമര്‍ശനം ഉന്നയിക്കുമെന്നും കമല്‍ പറഞ്ഞു. നേരത്തെ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കേണ്ട ആവശ്യം എന്തായിരുന്നുവെന്ന് കമല്‍ഹാസന്‍ ചോദിച്ചിരുന്നു. ചര്‍ച്ച ചെയ്തതിന് ശേഷം വേണമായിരുന്നു ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കേണ്ടതെന്നും കമല്‍ പറഞ്ഞിരുന്നു. സമാനമായ വിമര്‍ശനമാണ് കമല്‍ഹാസന്‍ വീണ്ടും ഉന്നയിച്ചിരിക്കുന്നത്.

മോഹന്‍ലാല്‍ എന്റെ സുഹൃത്താണ് പക്ഷേ....

മോഹന്‍ലാല്‍ എന്റെ സുഹൃത്താണ് പക്ഷേ....

മോഹന്‍ലാല്‍ തന്റെ പ്രിയപ്പെട്ട സുഹൃത്താണെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ഞങ്ങള്‍ അയല്‍ക്കാരുമാണ്. എന്നാല്‍ അദ്ദേഹം എന്റെ ആശയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കാന്‍ സാധ്യതയുണ്ട്. പക്ഷേ ഞാന്‍ അദ്ദേഹത്തിന്റെ സുഹൃത്താണെന്ന് കരുതി മോഹന്‍ലാല്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളെയും ഞാന്‍ അംഗീകരിക്കില്ല. അതിനെയെല്ലാം നല്ലതെന്ന് പറയാനും സാധിക്കില്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള അമ്മയിലെ അംഗങ്ങള്‍ എടുത്ത നിലപാടിനെ ചൂണ്ടിക്കാണിച്ചായിരുന്നു കമലിന്റെ പ്രതികരണം.

ബന്ധത്തെ ബാധിച്ചേക്കാം

ബന്ധത്തെ ബാധിച്ചേക്കാം

താന്‍ കാര്യങ്ങള്‍ തുറന്ന് പറയുന്ന ആളാണ്. അമ്മയില്‍ ഉള്ള പലരും എന്റെ അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ കൊണ്ട് മലയാളം സിനിമയിലെ പല ആളുകളും താനുമായി പിണങ്ങാനാണ് സാധ്യത. എന്തിനേറെ പറയുന്നു മലയാള സിനിമയുമായുള്ള ബന്ധം പോലും തെറ്റാനാണ് സാധ്യത. എന്നാല്‍ ഇതുകൊണ്ടൊന്നും ഞാന്‍ മിണ്ടാതിരിക്കില്ല. എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞ് കൊണ്ടേ ഇരിക്കുമെന്നും കമല്‍ വ്യക്തമാക്കി. നാളെ മോഹന്‍ലാലിന് എന്റെ രാഷ്ട്രീയ പാര്‍ട്ടിയോട് എതിര്‍പ്പുണ്ടാകും. അത് സ്വാഭാവികം. പക്ഷേ അതിന് ഞാന്‍ പിണങ്ങേണ്ട കാര്യമില്ലെന്നും കമല്‍ പറഞ്ഞു.

ദിലീപ് വിഷയം

ദിലീപ് വിഷയം

ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതിനെയും കമല്‍ വിമര്‍ശിച്ചിട്ടുണ്ട്. താരങ്ങളുടെ ഈ തീരുമാനം തെറ്റായിപ്പോയെന്ന് കമല്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ ചര്‍ച്ച ചെയ്ത് വേണമായിരുന്നു സംഘടനയിലേക്ക് തിരിച്ചെടുക്കേണ്ടിയിരുന്നത്. അതിന് അമ്മ തയ്യാറായില്ല. അതുകൊണ്ട് ആ തീരുമാനം വിമര്‍ശിക്കപ്പെടേണ്ടതാണ്. അതേസമയം ഇതിനെതിരെ ഡബ്ല്യുസിസിയും വനിതാ താരങ്ങളും നടത്തിയ പ്രതിഷേധം ന്യായമാണെന്നും കമല്‍ പറഞ്ഞു. നേരത്തെ വനിതാ കൂട്ടായ്മയെയും അവരുടെ നിലപാടുകളെയും പിന്തുണയ്ക്കുന്നതായി കമല്‍ പറഞ്ഞിരുന്നു

എല്ലാം സ്ത്രീവിരുദ്ധം

എല്ലാം സ്ത്രീവിരുദ്ധം

രാജ്യത്ത് സിനിമയുമായി ബന്ധപ്പെട്ട എല്ലാം സ്ത്രീവിരുദ്ധമായി കൊണ്ടിരിക്കുകയാണ്. ഒരിക്കല്‍ സ്ത്രീയായ ഇന്ദിരാ ഗാന്ധി ഭരിച്ചിരുന്ന രാജ്യമാണിത്. എന്നാല്‍ ഇന്ന് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ നാണം കെടുത്തുന്നതാണ്. മലയാളത്തില്‍ ഒരു നടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടിരിക്കുന്നത്. പക്ഷേ അതിലും ഭീകരമാണ് ദക്ഷിണേന്ത്യയിലെ സൂപ്പര്‍ താരങ്ങളായ പുരുഷന്‍മാരൊന്നും ഈ വിഷയത്തില്‍ പ്രതികരിച്ചില്ലെന്നത്. എന്നാല്‍ സ്ത്രീകള്‍ ഈ വിഷയത്തില്‍ വലിയ രീതിയില്‍ രംഗത്തെത്തി. അതൊരു മാറ്റത്തിന്റെ തുടക്കമാണ്. ഇനി എല്ലാം മാറിത്തുടങ്ങുമെന്നും കമല്‍ വ്യക്തമാക്കി.

ഡബ്ല്യുസിസിയെ പിന്തുണച്ചു

ഡബ്ല്യുസിസിയെ പിന്തുണച്ചു

ദിലീപിന്റെ വിഷയത്തില്‍ ഡബ്ല്യുസിസിയെ മുമ്പ് കമല്‍ പിന്തുണച്ചിരുന്നു. അവര്‍ ഉയര്‍ത്തുന്ന നിലപാടുകള്‍ വ്യക്തമാണെന്നും അവര്‍ക്ക് പിന്തുണ നല്‍കുന്നുവെന്നും കമല്‍ പറഞ്ഞു. ഡബ്ല്യുസിസിയുടേത് നിലപാടാണ്. എതിരഭിപ്രായങ്ങളെ മാനിക്കാന്‍ താരസംഘടന തയ്യാറാവേണ്ടിയിരുന്നുവെന്നും കമല്‍ പറഞ്ഞിരുന്നു. അതേസമയം ലിംഗനീതിയുടെ കാര്യത്തില്‍ പുരുഷ താരങ്ങള്‍ എന്തുകൊണ്ട് അഭിപ്രായം പറയുന്നില്ലെന്ന് മനസിലാവുന്നില്ല. നമ്മുടെ രാജ്യം വരെ ഒരു സ്ത്രീ ഭരിച്ചിട്ടുണ്ട്. പ്രസിഡന്റ് പദത്തില്‍ സ്ത്രീയെത്തിയിട്ടുണ്ട്. ഇന്ദിരയ്ക്ക് പ്രശ്‌നങ്ങള്‍ സംഭവിച്ചപ്പോള്‍ നമ്മള്‍ അവരെ തിരുത്തിയിട്ടുണ്ട്. സമൂഹം തന്നെയാണ് ഇതിന് മുന്‍കൈയ്യെടുക്കേണ്ടതെന്നും കമല്‍ പറഞ്ഞു.

അവിശ്വാസ പ്രമേയത്തെ ശിവസേന എതിര്‍ക്കും....ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് ഉദ്ധവ് താക്കറെഅവിശ്വാസ പ്രമേയത്തെ ശിവസേന എതിര്‍ക്കും....ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് ഉദ്ധവ് താക്കറെ

വിവരാവകാശ നിയമത്തില്‍ ഭേദഗതി വരുന്നു... എന്ത് വിലകൊടുത്തും തടയുമെന്ന് പ്രതിപക്ഷംവിവരാവകാശ നിയമത്തില്‍ ഭേദഗതി വരുന്നു... എന്ത് വിലകൊടുത്തും തടയുമെന്ന് പ്രതിപക്ഷം

English summary
kamal on actress attack case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X