ഹിന്ദുസമാജ് പാര്‍ട്ടി നേതാവിന്റെ മരണംഅഞ്ച് പേര് അറസ്റ്റില്‍: അന്വേഷണത്തിന് പ്രത്യേക സംഘം
ലഖ്നൊ: ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ട ഹിന്ദുസമാജ് പാര്‍ട്ടി പ്രസിഡന്റ് കൊല്ലപ്പെട്ട കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. വെള്ളിയാഴ്ചയാണ് കമലേഷ് തിവാരി ക്രൂരമായി കൊലചെയ്യപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഷമ്മി പാത്തന്, ഫൈസാന്‍ പാത്തന്, മൗലവി മൊഹ്സീന് ഷേഖ് എന്നീ മൂന്ന് പേരെയാണ് പോലീസ് ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍ രണ്ടുപേരുടെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം പ്രാദേശികര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോ എന്നും പോലീസ് അന്വേഷിച്ച് വരുന്നുണ്ടെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലഖ്നൊവിലെ ഒരു കടയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് രണ്ട് കുറ്റവാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മധുരപലഹാരത്തിനൊപ്പം ഒളിപ്പിച്ചാണ് തോക്കുകള്‍ വീട്ടില്‍ നിന്ന് തിരിച്ചെത്തിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ബിജ്നോര്‍ സ്വദേശിയായ ം പുരോഹിതനായ അന്‍വര്‍ ഉള് ഖഖിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു അജ്ഞാത കേന്ദ്രത്തില്‍ താമസിപ്പിച്ചിട്ടുള്ള ഇയാളുടെ പങ്കിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.

മൃതദേഹം സംസ്കരിക്കാതെ പ്രതിഷേധം...
കൊല്ലപ്പെട്ട ഹിന്ദുസമാജ് വാദി പാര്‍ട്ടി നേതാവിന്റെ മൃതദേഹം സംസ്കരിക്കാതെ ബന്ധുക്കള്‍. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദര്‍ശിക്കാതെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍. വെള്ളിയാഴ്ചയാണ് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ നിരവധി കുത്തേറ്റ പാടുകളും കണ്ടെത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ശനിയാഴ്ചയാണ് കമലേഷ് തിവാരിയുടെ ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കിയത്. യുപിയിലെ സീതാപൂരില്‍ മൃതദേഹമെത്തിച്ചപ്പോഴാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

ആവശ്യങ്ങള്‍ ഇങ്ങനെ...
കുടുംബത്തിലെ രണ്ട് അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം. ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം തീകൊളുത്തുമെന്നുമാണ് ഭാര്യയുടെ ഭീഷണി. ഉച്ചക്ക് 12.30ന് വീടിന്റെ മുകളിലത്തെ നിലയിലുള്ള ഓഫീസില്‍ ഇരുന്ന് അജ്ഞാതരോട് ഭര്‍ത്താവ് സംസാരിച്ചിരുന്നുവെന്നും അതേ സമയം തൊട്ടപ്പുറത്തെ മുറിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ അല്‍പ്പസമയത്തിന് ശേഷം സംഭാഷണമില്ലാതായെന്നും നോക്കിയപ്പോള്‍ ഭര്‍ത്താവ് രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു. ഭര്‍ത്താവിനെ കാണാനെത്തിയവര്‍ മുറിയിലുണ്ടായിരുന്നില്ലെന്നും ഭാര്യ പോലീസില്‍ സമര്‍പ്പിച്ചിരുന്നു.

തലയ്ക്ക് വിലയിട്ടത് 1.5 കോടി?
2016ല്‍ മുഹമ്മദ് മുഫ്തി നയീം കസ്മി, ഇമാം മൗലാന അന്‍വാറുല്‍ ഹഖും ചേര്‍ന്ന് ഭര്‍ത്താവിന്റെ തലക്ക് 1.5 കോടി വിലയിട്ടിരുന്നു. ഈ ഗൂഡാലോചനയുടെ ഭാഗമായാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്നാണ് ഭാര്യ ആരോപിക്കുന്നത്. സംഭവത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശദമായ റിപ്പോര്‍ട്ട് തേടിയിരുന്നു. യുപി ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ വെള്ളിയാഴ്ച കമലേഷ് തിവാരിയുടെ വീട് സന്ദര്‍ശിച്ച് മടങ്ങിയിരുന്നു. കുടുംബത്തിന് സുരക്ഷയൊരുക്കുന്നതിന് പുറമേ നഷ്ടപരിഹാരം നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യാനും ഉപമുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

അല്‍ഹിന്ദ് ബ്രിഗേഡ്
ഹിന്ദുസമാജ് പാര്‍ട്ടി പ്രസിഡന്റ് കമലേഷ് തിവാരിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അല്‍ഹിന്ദ് ബ്രിഗേഡ് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. കമലേഷ് ഇസ്ലാമിനെയും മുസ്ലിങ്ങളെുയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും കുടുതല്‍ പുറത്തുവരാനുണ്ടെന്നുമുള്ള അല്‍ഹിന്ദ് ബ്രിഗേഡിന്റെ പേരിലുള്ള വാട്സ്ആപ്പ് മെസേജുകളാണ് വ്യാപകമായി പ്രചരിക്കുന്നത്. തിവാരിയുടെ ഫോട്ടോയും ഉള്‍പ്പെടുത്തിയാണ് മെസേജുള്ളത്. എന്നാല്‍ ഏതെങ്കിലും ഭീകര സംഘടനയുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്നത് വ്യക്തമല്ല.

ഡിജിപിയുടെ വെളിപ്പെടുത്തല്‍
കമലേഷ് തിവാരി കൊലപാത കേസിന് പിന്നില്‍ 2015ല്‍ പ്രവാചകനെതിരെ തിവാരി നടത്തിയ പരാമര്‍ശങ്ങളാണെന്നാണ് ഉത്തര്‍പ്രദേശ് ഡിജിപി അറിയിച്ചത്. യുപി പോലീസും ഗുജറാത്ത് പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് അഞ്ച് പേര് അറസ്റ്റിലായത്. കേസ് 24 മണിക്കൂറിനുള്ളില്‍ പരിഹരിരിക്കുമെന്നും ലഭിച്ചിട്ടുള്ള തെളിവുകളുടേയും സൂചനകളുടേയും അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശില്‍ വ്യാപക തിരച്ചില്‍ നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച മധുരപലഹാരത്തിന്റെ പെട്ടിയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്. ഇതാണ് കേസന്വേഷണത്തെ ഗുജറാത്തിലേക്ക് വ്യാപിപ്പിക്കാന്‍ സഹായിച്ചത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications