യുവ നടൻ ധ്രുവ് അന്തരിച്ചു!! സെലിബ്രിറ്റി ക്രിക്കറ്റിലൂടെ ശ്രദ്ധേയനായ താരം!!

  • Posted By:
Subscribe to Oneindia Malayalam

ബെംഗളൂരു: കന്നഡ യുവ നടനും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലൂടെ ശ്രദ്ധേയനുമായ ധ്രുവ് ശർമ അന്തരിച്ചു. 35 വയസായിരുന്നു. ശനിയയാഴ്ച വീട്ടിൽ തളർന്നു വീണതിനെ തുടർന്ന് ധ്രുവിനെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.

ദിലീപിനു പിന്നാലെ ലാലിന്റെ മകനും!!അശ്ലീല സംഭാഷണവും ബോഡി ഡ്യൂപ്പും സത്യം!കസ്റ്റഡി?

ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം. ഹൃദയ സ്തംഭനത്തെ തുടർന്ന് അവയവങ്ങൾ പ്രവർത്തന രഹിതമായി. അച്ഛനും അമ്മയും ഭാര്യയും രണ്ട് മക്കളുമുണ്ട്.

dhruv

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലൂടെ ശ്രദ്ധേയനായ താരമാണ് ധ്രുവ്. വൈകല്യങ്ങളെ അതിജീവിച്ച ധ്രുവ് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കേഴ്വി ശക്തിയും സംസാര ശേഷിയും ഇല്ലാതിരുന്നിട്ടും നിരവധി ആരാധകരെ സമ്പാദിക്കാൻ ധ്രുവിനു കഴിഞ്ഞു.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കർണാടക ബുൾഡോസേഴ്സ് താരമായിരുന്ന ധ്രുവ് വെടിക്കെട്ട് ബാറ്റിങിലൂടെ ക്രിക്കറ്റ് ആരാധകരുടെ മനസിലും ചേക്കേറിയിരുന്നു.

സ്നേഹാഞ്ജലി, ബാംഗ്ലൂർ 560023, നിനെന്ത്ര ഇഷ്ട കനോ, ടിപ്പാജി സർക്കിൾ, ഹിറ്റ് ലിസ്റ്റ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ നായകനായി അഭിനയിച്ചിട്ടുണ്ട്. ധ്രുവിന്റെ മരണത്തിൽ നടുക്കം രേഖപ്പെടുത്തി പ്രിയാമണി ഉൾപ്പെടെയുള്ള താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

English summary
kannada actor dhruv passedaway.
Please Wait while comments are loading...