Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാഭാവിക മരണത്തിൽ വിഷമം; സ്റ്റാൻ സ്വാമി ശിക്ഷ അർഹിച്ചിരുന്നുവെന്ന് വിവാദ ബിജെപി നേതാവ്

മനുഷ്യരാശിക്കും രാജ്യത്തിനും എതിരേ ചെയ്ത ഹീനമായ കുറ്റകൃത്യങ്ങളുടെ പേരിൽ നിയമപരമായ ശിക്ഷ അയാൾ അർഹിച്ചിരുന്നു

ക്രിസ്തീയ പുരോഹിതിനും മനുഷ്യാവകാശ പ്രവർത്തകനുമായ സ്റ്റാൻ സ്വാമിയുടെ മരണത്തിലും വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് കപിൽ മിശ്ര. സ്റ്റാൻ സ്വാമിയുടെ സ്വാഭാവിക മരണത്തിൽ വിഷമമുണ്ടെന്നും ഹീനമായ കുറ്റകൃത്യങ്ങളുടെ പേരിൽ അയാൾ ശിക്ഷ അർഹിച്ചിരുന്നെന്നും കപിൽ മിശ്ര ട്വിറ്ററിൽ കുറിച്ചു. വിഷം വമിക്കുന്ന ഇത്തരം വിദ്വേഷ പ്രസംഗങ്ങളിലൂടെ മുൻപും വാർത്തകളിൽ ഇടംപിടിച്ച വ്യക്തിയാണ് കപിൽ മിശ്ര.

Stan Swamy

"സ്റ്റാൻ സ്വാമിയുടെ സ്വാഭാവിക മരണത്തിൽ വിഷമമുണ്ട്. മനുഷ്യരാശിക്കും രാജ്യത്തിനും എതിരേ ചെയ്ത ഹീനമായ കുറ്റകൃത്യങ്ങളുടെ പേരിൽ നിയമപരമായ ശിക്ഷ അയാൾ അർഹിച്ചിരുന്നു." കപിൽ മിശ്ര ട്വിറ്ററിൽ കുറിച്ചു. മുസ്ലിം, ദലിത് വിഭാഗങ്ങൾക്കെതിരെ ഇയാൾ നടത്തിയ സമാന പരാമർശങ്ങളും വിവാദമായിരുന്നു.

തിങ്കളാഴ്ചയാണ് സ്റ്റാൻ സ്വാമിയുടെ മരണം പൊലീസ് കോടതിയെ അറിയിച്ചത്. എല്‍ഗര്‍ പരിഷത്ത് കേസില്‍ മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ടിരുന്നു ഫാദറിനെതിരെ. ജയിലില്‍ ആയിരുന്ന അദ്ദേഹത്തിന് കോടതി ഇടപെട്ടാണ് ചികിത്സയ്‌ക്കെല്ലാം സൗകര്യം ഒരുങ്ങി. അദ്ദേഹത്തിന് 84 വയസ്സായിരുന്നു. ബാന്ദ്രയിലെ ഹോളിഫെയ്ത്ത് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ബോംബെ ഹൈക്കോടതി കേസില്‍ ജാമ്യം പരിഗണിക്കാനായി എടുത്തപ്പോഴാണ് അദ്ദേഹത്തിന്റെ മരണവിവരം അഭിഭാഷകര്‍ കോടതിയെ അറിയിച്ചത്.

Recommended Video

cmsvideo
    Stan Swamy, accused in Elgar Parishad case, passes away at 84

    മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍

    മെയ് മുതല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സ്വാമി. ഞായറാഴ്ച്ചയാണ് അദ്ദേഹത്തിന്റെ ആരോഗ്യ നില വളരെ മോശമായതെന്ന് അഭിഭാഷകന്‍ മിഹിര്‍ ദേശായ് വ്യക്തമാക്കി. കൊവിഡാനന്തര രോഗങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിനാണ് അദ്ദേഹം അറസ്റ്റിലാവുന്നത്. തലോജ സെന്‍ട്രല്‍ ജയിലിലായിരുന്നു അദ്ദേഹം. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നേരത്തെ സ്വാമിക്ക് വേണ്ട ചികിത്സ നല്‍കുന്നില്ലെന്ന് പരാതി വരെ മനുഷ്യാവകാശ കമ്മീഷന് ലഭിച്ചിരുന്നു.

    സാരിയില്‍ അതിസുന്ദരിയായി നവ്യ നായര്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+