കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആഗ്രഹിച്ചത് കശ്മീര്‍ പാകിസ്താന്റെ ഭാഗമാകണമെന്ന്: കപില്‍ സിബല്‍

  • By S Swetha
Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലിന് കശ്മീര്‍ പാകിസ്താന്റെ ഭാഗമാകുന്നതില്‍ എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എംപിയുമായ കബില്‍ സിബല്‍. രാജ്യസഭയില്‍ ജമ്മു കശ്മീരിനെ ചൊല്ലിയുള്ള രൂക്ഷമായ ചര്‍ച്ചകള്‍ക്കിടെയാണ് സിബലിന്റെ പരാമര്‍ശം. ''സര്‍ദാര്‍ പട്ടേല്‍ ആര്‍ട്ടിക്കിള്‍ 370 അവതരിപ്പിച്ചു, ചര്‍ച്ചകള്‍ നടക്കുമ്പോള്‍ കശ്മീരിനെ പാകിസ്താനിലേക്ക് പോകാന്‍ അനുവദിക്കാന്‍ അദ്ദേഹം സന്നദ്ധനായിരുന്നു,'' പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ കപില്‍ സിബല്‍ പറഞ്ഞു.

കശ്മീര്‍ വിഭജനം: ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പാകിസ്താന്‍, യുഎന്‍ പ്രമേയങ്ങളുടെ ലംഘനം!!കശ്മീര്‍ വിഭജനം: ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പാകിസ്താന്‍, യുഎന്‍ പ്രമേയങ്ങളുടെ ലംഘനം!!

ജുനഗഡ് ഇന്ത്യയില്‍ വരണം എന്ന് പട്ടേല്‍ വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു. ''ജുനഗഡ് രാജാവ് ഒരു മുസ്ലീമായിരുന്നു, പാകിസ്താനിലേക്ക് പോകാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷേ കശ്മീര്‍ ഭരണാധികാരി ഹിന്ദുവായിരുന്നു, അദ്ദേഹത്തിന് ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹമുണ്ടായിരുന്നു. ജവഹര്‍ ലാല്‍ നെഹ്റു കാരണം കശ്മീര്‍ ഇന്ത്യയുടെ ഭാഗമായി,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

kapilsibal-1

ജമ്മു കശ്മീര്‍ സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത്. നിയമസഭയുള്ള ജമ്മു കശ്മീര്‍, നിയമസഭയില്ലാത്ത ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി സംസ്ഥാനത്തെ വിഭജിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. അതേസമയം, മായാവതിയുടെ നേതൃത്വത്തിലുള്ള ബജുഹാന്‍ സമാജ് പാര്‍ട്ടിയും (ബിഎസ്പി) വൈ എസ് ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും സര്‍ക്കാരിന്റെ നീക്കത്തിന് പിന്തുണ അറിയിച്ചു.

''പലരും കശ്മീരിനായി ജീവന്‍ ബലിയര്‍പ്പിച്ചു, നിരവധി പാര്‍ട്ടികള്‍ക്ക് കശ്മീരില്‍ നേതാക്കളെ നഷ്ടപ്പെട്ടു. ഇന്ത്യയോടൊപ്പം കശ്മീര്‍ നിലനിര്‍ത്താന്‍ സാധാരണക്കാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു ... ഇന്ത്യയിലെ ജനങ്ങള്‍ കശ്മീരിനൊപ്പം നിന്നു. ഇന്ന് സംഭവിച്ചത് സാധാരണമല്ല. ഞങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കൊപ്പം നില്‍ക്കുന്നു ... ഭരണഘടനയ്ക്കായി ഞങ്ങളുടെ ജീവന്‍ ത്യജിക്കാന്‍ ഞങ്ങള്‍ തയ്യാറാണ് ... എന്നാല്‍ ഭരണഘടനയ്ക്കെതിരായ ഏത് നടപടിയെയും ഞങ്ങള്‍ അപലപിക്കുന്നു ... ഇന്ന് ബിജെപി ഭരണഘടനയെ കൊലപ്പെടുത്തി. രാജ്യസഭയില്‍ സംസാരിക്കവെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്പറഞ്ഞു.

English summary
Kapil Sibal says Sardar Patel Wanted Kashmir to Go to Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X