വോട്ടെണ്ണല്‍ ദിനത്തില്‍ സുരക്ഷ ഉറപ്പാക്കി കര്‍ണാടക; 38 കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ
രാഷ്ട്രം ഏറെ ആകാംക്ഷയോടെ കാത്തരിക്കുന്ന കര്‍ണാടക തിരഞ്ഞെടുപ്പ് വിധി നാളെ അറിയാം. വോട്ടെണ്ണല്‍ ദിനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് സംസ്ഥാനം ഒരുക്കിയിരിക്കുന്നത്.അക്രമ സാധ്യത കണക്കിലെടുത്ത് മുപ്പത്തിയെട്ട് കേന്ദ്രങ്ങലില്‍ വന്‍ പോലീസ് സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്.
ദ്രുത കര്‍മ്മ സേനയടക്കം കനത്ത പോലീസ് കാവലില്‍ തന്നെയാണ് കേന്ദ്രങ്ങളെന്നും ,വോട്ടിംഗ് മെഷീന്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂമുകളിലടക്കം മികച്ച സുരക്ഷയാണ് നല്കിയിരുക്കുന്നതെന്നും എ ഡി ജി പി കമല്‍ പന്ത് പറഞ്ഞു.

ഇവര്‍ക്കൊപ്പം പാരാ മിലിട്ടറി ഫോഴ്‌സും സംസ്ഥാനത്തെ റിസര്‍വ് പോലീസും ക്രമസമാധാന ചുമതല ഏറ്റെടുക്കും.അതേസമയം ബെംഗലൂരു പോലീസ് കമ്മീഷണര്‍ ടി സുശീല്‍ കുമാര്‍ നഗരപരിധിയിലെ അഞ്ചു 'ഇ വിം എം' സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂമുകളില്‍ പ്രത്യേക പരിശോധന നടത്തി. ഓരോയിടതും നൂറു പോലീസുകാരെ വീതം വിന്യസിച്ചിട്ടുണ്ടെന്നു അദ്ദേഹം അറിയിച്ചു .ഫലം വന്നതിനു ശേഷമുള്ള മണിക്കൂറുകളില്‍ നഗരത്തില്‍ പ്രത്യേക നിരീക്ഷണ സംവിധാനവും ഒരുക്കിയിട്ടുണ്ട്. 12 നാണ് കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്












Click it and Unblock the Notifications