കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധാരണ തെറ്റിച്ച് നുഴഞ്ഞുകയറ്റം, കാര്‍ഗില്‍ യുദ്ധം ഇന്ത്യ ജയിച്ചതെങ്ങനെ? നാള്‍വഴികള്‍ പരിശോധിക്കാം

Google Oneindia Malayalam News

ന്യൂദല്‍ഹി: കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തിന്റെ 23-ാം വാര്‍ഷികം ഇന്ന്. യുദ്ധത്തിലെ വിജയത്തിന്റെ സ്മരണയ്ക്കും വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനുമായി എല്ലാ വര്‍ഷവും ജൂലൈ 26 ന് രാജ്യം കാര്‍ഗില്‍ വിജയ് ദിവസ് ആചരിക്കുന്നു.

1999 ഫെബ്രുവരി 21-ന് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി, നവാസ് ഷെരീഫുമായി ലാഹോര്‍ പ്രഖ്യാപനത്തില്‍ ഒപ്പുവെച്ച് പാകിസ്ഥാനുമായി സമാധാനത്തിന്റെ ധാരണയിലെത്തി കഷ്ടിച്ച് രണ്ട് മാസത്തിന് ശേഷമാണ് ഇന്ത്യന്‍ മണ്ണിലേക്ക് പാകിസ്ഥാന്‍ നുഴഞ്ഞുകയറിയത്.

അറസ്റ്റിലായ ഉടന്‍ ദിലീപിന്റെ പേര് പറഞ്ഞില്ല...ഇതാണ് കാരണം; പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി കോടതിയില്‍അറസ്റ്റിലായ ഉടന്‍ ദിലീപിന്റെ പേര് പറഞ്ഞില്ല...ഇതാണ് കാരണം; പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി കോടതിയില്‍

1

മെയ് 3 ന് ബതാലിക്കിലെ ജുബാര്‍ വരമ്പില്‍ പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരെ കണ്ടതിനെ തുടര്‍ന്ന് ചില ഇടയന്മാര്‍ ഇന്ത്യന്‍ സൈന്യത്തെ അറിയിക്കുകയായിരുന്നു. ആ ഘട്ടത്തില്‍, അവര്‍ സൈനികരാണോ അതോ അതിര്‍ത്തിക്കപ്പുറത്ത് നിന്ന് അയച്ച തീവ്രവാദികളാണോ എന്ന് വ്യക്തമായിരുന്നില്ല. അതിനിടെ, 70 ഇന്‍ഫന്‍ട്രി ബ്രിഗേഡ് ഡ്രാസില്‍ എത്തി.

2

മെയ് 5 മുതല്‍ 15 വരെ നുഴഞ്ഞുകയറ്റക്കാരുടെ സാന്നിധ്യം പരിശോധിക്കുന്നതിനായി കാര്‍ഗില്‍ ജില്ലയിലെ കക്സര്‍ ലാങ്പ പ്രദേശത്ത് സൈന്യം നിരവധി പട്രോളിംഗ് നടത്തി. മെയ് 15 ന് ബജ്റംഗ് പോസ്റ്റിലേക്ക് പട്രോളിംഗിനിടെ ക്യാപ്റ്റന്‍ സൗരഭ് കാലിയ സൈനികരായ അര്‍ജുന്‍ റാം, ഭന്‍വര്‍ ലാല്‍ ബഗാരിയ, ഭികാ റാം, മൂല റാം, നരേഷ് സിംഗ് എന്നിവരെ പാകിസ്ഥാന്‍ സൈന്യം പിടികൂടി.

3

ഇതോടെ ഡ്രാസ്, കക്സര്‍, മുഷ്‌കോ സെക്ടറുകളില്‍ പാകിസ്ഥാന്‍ നുഴഞ്ഞുകയറിയതായി വാര്‍ത്ത പുറത്തുവന്നു. മെയ് 18ന് 56 മൗണ്ടന്‍ ബ്രിഗേഡിന്റെ സൈന്യം 4295, 4460 പോയിന്റുകള്‍ പിടിച്ചെടുത്തു. മെയ് 21 ന് ശ്രീനഗറിനെയും കാര്‍ഗിലിനെയും ബന്ധിപ്പിക്കുന്ന ദേശീയ പാതയെ അഭിമുഖീകരിക്കുന്ന മേഖലയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടികളിലൊന്നായ ടൈഗര്‍ ഹില്‍ ഉപരോധം 8 സിഖ് റെജിമെന്റ് ആരംഭിച്ചു.

4

മെയ് 26 ന് പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ ഇന്ത്യന്‍ വ്യോമസേന വ്യോമാക്രമണം ആരംഭിച്ചു. മെയ് 27 ന് രണ്ട് ഐഎഎഫ് ഫൈറ്റര്‍ ജെറ്റുകള്‍- മിഗ്-21, മിഗ്-27 എന്നിവ പാകിസ്ഥാന്‍ ആര്‍മിയുടെ എയര്‍ ഡിഫന്‍സ് കോര്‍പ്‌സിന്റെ ആന്‍സ സര്‍ഫസ് ടു എയര്‍ മിസൈലുകളാല്‍ വെടിവച്ചിട്ടു. മിഗ് 27 വിമാനത്തിന്റെ പൈലറ്റായ ഫ്‌ലൈറ്റ് ലഫ്റ്റനന്റ് കമ്പംപട്ട് നചികേതയെ പാകിസ്ഥാന്‍ യുദ്ധത്തടവുകാരനായി പിടികൂടി.

5

തൊട്ടടുത്ത ദിവസം ഒരു ഐഎഎഫ് എംഐ 17 പാകിസ്ഥാന്‍ വെടിവച്ചു വീഴ്ത്തി. ഇതിലെ 4 ക്രൂ അംഗങ്ങള്‍ കൊല്ലപ്പെട്ടു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷം കുറയ്ക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാരുമായി സംസാരിക്കാന്‍ അന്നത്തെ വിദേശകാര്യ മന്ത്രി സര്‍താജ് അസീസിനെ അയക്കാന്‍ പാകിസ്ഥാന്‍ നിര്‍ദ്ദേശിച്ചു.

6

മേയ് 31 നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി കാര്‍ഗിലില്‍ യുദ്ധസമാനമായ സാഹചര്യമുണ്ടെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നത്. ജൂണ്‍ 1 ന് ദേശീയ പാത 1 ല്‍ ബോംബെറിഞ്ഞ് പാകിസ്ഥാന്‍ സംഘര്‍ഷം വര്‍ദ്ധിപ്പിച്ചു. ഇതിനിടെ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം ഏറിയതോടെ പാകിസ്ഥാന്‍ കമ്പംപട്ട് നചികേതയെ വിട്ടയച്ചു.

മദ്യം നിരോധിച്ച ഗുജറാത്തില്‍ വ്യാജമദ്യ ദുരന്തം; 24 പേര്‍ മരിച്ചു, നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍മദ്യം നിരോധിച്ച ഗുജറാത്തില്‍ വ്യാജമദ്യ ദുരന്തം; 24 പേര്‍ മരിച്ചു, നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍

7

മൂന്ന് പാക് സൈനികരില്‍ നിന്ന് കണ്ടെടുത്ത രേഖകള്‍ ഉദ്ധരിച്ച് ഇന്ത്യന്‍ സൈന്യം പാകിസ്ഥാന്റെ ഇടപെടലിന്റെ തെളിവ് പുറത്തുവിട്ടു. തൊട്ടടുത്ത ദിവസം തന്നെ ഇന്ത്യന്‍ സൈന്യം കാര്‍ഗിലില്‍ വന്‍ ആക്രമണം നടത്തി. ജൂണ്‍ 7 ന് തന്നെ ബറ്റാലിക് സെക്ടറിലെ രണ്ട് പ്രധാന സ്ഥാനങ്ങള്‍ ഇന്ത്യന്‍ സൈന്യം വീണ്ടും പിടിച്ചെടുത്തു.

8

അതിനിടെ ക്യാപ്റ്റന്‍ കാലിയ ഉള്‍പ്പെടെ 6 ഇന്ത്യന്‍ സൈനികരുടെ വികൃതമായ മൃതദേഹങ്ങള്‍ പാകിസ്ഥാന്‍ തിരികെ നല്‍കിയത് ഇന്ത്യയിലുടനീളം പ്രകോപനം സൃഷ്ടിച്ചു. പിന്നീട് പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ പര്‍വേസ് മുഷറഫും ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അസീസും തമ്മിലുള്ള സംഭാഷണങ്ങളുടെ ട്രാന്‍സ്‌ക്രിപ്റ്റുകള്‍ അന്നത്തെ വിദേശകാര്യ മന്ത്രി ജസ്വന്ത് സിംഗ് പാകിസ്ഥാന്റെ ഇടപെടലിന്റെ തെളിവായി പുറത്തുവിട്ടു.

9

ഇന്ത്യന്‍ ആര്‍മിയുടെ 56 ബ്രിഗേഡ് കടുത്ത പോരാട്ടത്തിനൊടുവില്‍ ടോട്ടോലിംഗും പോയിന്റ് 4590 ഉം സുരക്ഷിതമാക്കി. ഇതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ നവാസ് ഷെരീഫിനോട് സൈന്യത്തെ ഇന്ത്യയില്‍ നിന്ന് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. നുഴഞ്ഞുകയറ്റം അവസാനിപ്പിക്കണമെന്ന് ജി-8 രാജ്യങ്ങളും ആവശ്യപ്പെട്ടു. അതിനിടെ ടൈഗര്‍ ഹില്ലിന് സമീപമുള്ള പോയിന്റ് 5060, പോയിന്റ് 5100 എന്നിവ ഇന്ത്യന്‍ സൈന്യം തിരിച്ചുപിടിച്ചു.

10

പിന്നാലെ പോയിന്റ് 5000, പോയിന്റ് 5287 എന്നിവ 70 ബ്രിഗേഡ് പിടിച്ചെടുത്തു. ജൂലൈ 5 ന് അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനുമായി വൈറ്റ് ഹൗസില്‍ നവാസ് ഷെരീഫ് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പാകിസ്ഥാന്‍ ഇന്ത്യന്‍ മണ്ണില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചു. എന്നാല്‍ ഇന്ത്യന്‍ സൈന്യം ബറ്റാലിക്കിലെ പ്രധാന കൊടുമുടികള്‍ വീണ്ടും പിടിച്ചെടുത്തു.

11

ജൂലൈ 14 ന് മേഖലയില്‍ നിന്ന് പാകിസ്ഥാന്‍ സൈന്യത്തെ പിന്‍വലിച്ചതിന് ഇടയില്‍ അടല്‍ ബിഹാരി വാജ്‌പേയി 'ഓപ്പറേഷന്‍ വിജയ്' വിജയമായി പ്രഖ്യാപിച്ചു. ജൂലൈ 26 ന് പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരെ പൂര്‍ണമായി പുറത്താക്കിയതായി ഇന്ത്യന്‍ സൈന്യം പ്രഖ്യാപിച്ചതോടെ കാര്‍ഗില്‍ യുദ്ധം ഔദ്യോഗികമായി അവസാനിച്ചു.

Recommended Video

cmsvideo
ജോ ബൈഡന് ബാധിച്ചത് ഒമിക്രോണിന്റെ പകർച്ചാവ്യാധി കൂടിയ വകഭേദം |*Covid-19

ചിരിയും ക്യൂട്ട്‌നെസും വിട്ടൊരു കളിയില്ല...ഇത് കലക്കിയല്ലോ അദിതി..

English summary
Kargil Vijay Diwas: here is how india won kargil war against pakistan in 1999
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X