കര്‍ണാടക തിരഞ്ഞെടുപ്പ്: 'ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കാളിയാകൂ'; കന്നിവോട്ടര്‍മാരോട് മോദി
ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ യുവവോട്ടര്‍മാരെ വോട്ടെടുപ്പിന്റെ പ്രാധാന്യം ഓര്‍മപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കന്നി വോട്ടര്‍മാര്‍ ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കാളികളാകണം എന്ന് മോദി പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാനത്ത് കന്നി വോട്ടര്‍മാര്‍ വലിയ തോതില്‍ ഉള്ളതിനാല്‍ ജനവിധി തീരുമാനിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം വോട്ടെടുപ്പ് മുന്‍പ് കോണ്‍ഗ്രസിന്റെ അഞ്ച് വാഗ്ദാനങ്ങള്‍ ഓര്‍മിപ്പിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തി. ജനങ്ങള്‍ പുരോഗമന കര്‍ണാടകയ്ക്ക് വോട്ട് ചെയ്യണമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. യുവ നിധി, അന്ന ഭാഗ്യ, ഗൃഹജ്യോതി, ഉചിത പ്രയാണ, ഗൃഹ ലക്ഷ്മി എന്നിവയാണ് കോണ്‍ഗ്രസിന്റെ അഞ്ച് വാഗ്ദാനങ്ങള്‍ എന്ന് രാഹുല്‍ ഗാന്ധി തന്റെ ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കര്‍ണാടകയിലെ നല്ല ഭരണത്തിനും വികസനത്തിനും സമൃദ്ധിക്കും വേണ്ടി വോട്ട് ചെയ്യണം എന്ന് വോട്ടര്‍മാരോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭ്യര്‍ത്ഥിച്ചു. അതിനിടെ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബെംഗളൂരുവില്‍ വോട്ട് രേഖപ്പെടുത്തി. വിലക്കയറ്റത്തെ കുറിച്ച് സംസാരിക്കാന്‍ പ്രതിപക്ഷത്തിന് അവകാശമില്ലെന്നും ജനങ്ങളില്‍ വിലക്കയറ്റത്തിന്റെ ദുരിതം ഉണ്ടാവാന്‍ പാടില്ലെന്നും വോട്ട് ചെയ്ത ശേഷം നിര്‍മല സീതാരാമന്‍ പറഞ്ഞു.
യുവ വോട്ടര്‍മാരോട് നേരത്തെ വോട്ട് ചെയ്യാനാവശ്യപ്പെട്ട് എഴുത്തുകാരി സുധാ മൂര്‍ത്തിയും രംഗത്തെത്തി. രാവിലെ എത്തി വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു അവരുടെ പ്രതികരണം. പ്രായമായ തങ്ങളെ പോലുള്ളവര്‍ രാവിലെ ആറ് മണിക്ക് തന്നെ വോട്ട് ചെയ്യുന്നുണ്ടെന്നും തങ്ങളെ കണ്ട് പഠിക്കൂവെന്നും സുധാ മൂര്‍ത്തി പറഞ്ഞു. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണി വരെ നീണ്ടുനില്‍ക്കും. 224 മണ്ഡലങ്ങളുള്ള കര്‍ണാടകയില്‍ ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്.
കര്‍ണാടകയില്‍ 11.17 ലക്ഷം കന്നി വോട്ടര്‍മാരുണ്ടെന്നാണ് കണക്ക്. ഏപ്രില്‍ ഒന്നിന് 18 വയസ് തികഞ്ഞ 41,000 പേര്‍ ഈ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അര്‍ഹത നേടിയിട്ടുണ്ട്. ഇന്ന് വോട്ടെടുപ്പ് പ്രമാണിച്ച് അവധി പ്രഖ്യാപിച്ചതിനാല്‍ വന്‍ പോളിംഗ് ഇത്തവണ പ്രതീക്ഷിക്കുന്നണ്ട്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, കര്‍ണാടകയില്‍ 71.13 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.
Vastu Tips: കറിവേപ്പില ഇവിടെ നടല്ലേ... വീട്ടില്‍ കലഹം ഉറപ്പ്
1952 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ആയിരുന്നു കഴിഞ്ഞ വര്‍ഷത്തേത്. 58,545 പോളിംഗ് സ്റ്റേഷനുകളിലായി 5.3 കോടി വോട്ടര്‍മാരാണ് ഇന്ന് വോട്ട് ചെയ്യുന്നത്. ഇതില്‍ 12,15,920 പേര്‍ 80 വയസ്സിനു മുകളിലുള്ളവരാണ്. കോണ്‍ഗ്രസും ബിജെപിയും ജെഡിഎസും തമ്മില്‍ ത്രികോണ പോരാട്ടത്തിനാണ് കര്‍ണാടക സാക്ഷ്യം വഹിക്കുന്നത്. മെയ് 13ന് ആണ് ഫല പ്രഖ്യാപനം.












Click it and Unblock the Notifications