Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടകയിൽ ബിജെപി വീഴും, കോൺഗ്രസ് അധികാരത്തിലേക്ക്..116 സീറ്റുകൾ വരെ നേടുമെന്ന് സർവേ

ബിജെപി നേതാവ് ജനാർദൻ റെഡ്ഡിയുടെ സംഘടന കോൺഗ്രസിന്റെയും ബിജെപിയുടെയും വോട്ടുകളിൽ ഒരുപോലെ വിള്ളൽ വീഴ്ത്തുമെന്നും സർവ്വേ പറയുന്നു.

Karnataka Assembly Election

ബെംഗളൂരു:ദക്ഷിണേന്ത്യയിൽ ബി ജെ പി ഭരിക്കുന്ന ഏക സംസ്ഥാനമാണ് കർണാടക. അതുകൊണ്ട് തന്നെ സംസ്ഥാന ഭരണം നിലനിർത്തുകയെന്നത് ബി ജെ പിയെ സംബന്ധിച്ച് അഭിമാന പ്രശ്നമാണ്, പ്രത്യേകിച്ച് ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ. അധികാര തുടർച്ച നേടാൻ തീവ്രശ്രമങ്ങൾ നടത്തുകയാണ് ബി ജെ പി. എന്നാൽ ബി ജെ പിയുടെ പ്രതീക്ഷകൾ ഇക്കുറി അസ്ഥാനത്താകുമെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവന്ന സർവ്വേ ഫലം ചൂണ്ടിക്കാട്ടുന്നത്. വിശദമായി വായിക്കാം.

തിരിച്ച് പിടിക്കുവാൻ കോൺഗ്രസ്

തിരിച്ച് പിടിക്കുവാൻ കോൺഗ്രസ്

സംസ്ഥാന ഭരണം കോൺഗ്രസ് തിരിച്ച് പിടിക്കുമെന്നാണ് ലോക് പോൾ സർവ്വേ വ്യക്തമാക്കുന്നത്. മൈസൂരു മേഖല, ബാംഗ്ലൂർ, കല്ല്യാൺ കർണാടക എന്നിങ്ങനെയുള്ള സുപ്രധാന മേഖലകളിൽ അടക്കം വലിയ നേട്ടത്തോടെ കോൺഗ്രസിന് വിജയിക്കാനാകുമെന്ന് സർവ്വേ പ്രവചിക്കുന്നു. 226 അംഗ സഭയിൽ കോൺഗ്രസിന് ആകെ 116-122 സീറ്റുകൾ ആണ് സർവ്വേ പ്രവചിക്കുന്നത്. 39- 42 ശതമാനം വോട്ട് നേടുമെന്നും സർവ്വേ പറയുന്നു. ഭരണകക്ഷിയായ ബി ജ പി 77-83 സീറ്റുകളിൽ ഒതുങ്ങും. ബി ജെ പിക്ക് 33-36 ശതമാനം വരെ വോട്ട് വിഹിതവും പ്രവചിക്കുന്നു. 2018 ൽ കിംഗ് മേക്കറായ ജെ ഡി എസിന് 21-27 സീറ്റുകളാണ് സർവ്വേ പ്രവചനം.

വൻ മുന്നേറ്റം

വൻ മുന്നേറ്റം

കല്യാൺ കർണാടക മേഖലയിൽ വൻ മുന്നേറ്റമാണ് കോൺഗ്രസിന് സർവ്വേ പ്രവചിക്കുന്നത്. 24-27 വരെ സീറ്റുകൾ കോൺഗ്രസ് നേടുമ്പോൾ ബി ജെ പി വെറും 13 ലേക്ക് ഒതുങ്ങുമെന്നാണ് സർവ്വേ ചൂണ്ടിക്കാട്ടുന്നത്. വികസനത്തിന്റെ അഭാവവും കോലി സമുദായത്തിന് സംവരണം നൽകാത്തതും കല്യാണ കർണാടകയിൽ ബി ജെ പിക്കെതിരായ വികാരം ശക്തമാക്കിയിട്ടുണ്ടെന്നാണ് സർവ്വേ പറയുന്നത്.കോൺഗ്രസ് ദേശീയ അധ്യക്ഷനായി മല്ലികാർജുന ഖാർഗെയെ നിയമിച്ചത് ഇവിടെ കോൺഗ്രസിന് ഗുണം ചെയ്യും. മുൻ ബിജെപി നേതാവ് ജനാർദൻ റെഡ്ഡിയുടെ സംഘടന കോൺഗ്രസിന്റെയും ബിജെപിയുടെയും വോട്ടുകളിൽ ഒരുപോലെ വിള്ളൽ വീഴ്ത്തുമെന്നും സർവ്വേ പറയുന്നു.

ജെ ഡി എസിന്

ജെ ഡി എസിന്

ബി ജെ പി പ്രമുഖരെ എത്തിച്ച് വൻ നേട്ടമുണ്ടാക്കാൻ ശക്തമായ ശ്രമങ്ങൾ നടക്കുന്ന പഴയ മൈസൂരു മേഖലയിൽ കോൺഗ്രസിന് 21-24 സീറ്റുകൾ വരെയാണ് ലഭിക്കാൻ സാധ്യത. അഴിമതിയും അടിസ്ഥാന സൗകര്യ വികസനങ്ങളിലെ അഭാവവും ബി ജെ പിക്ക് തിരിച്ചടി നൽകും. അതേസമയം ഒരു സീറ്റ് മാത്രമുള്ള ബി ജെ പിക്ക് ഇക്കുറി ഇവിടെ 13 സീറ്റുകൾ വരെ സാധ്യത പ്രവചിക്കുന്നുണ്ട്. ജെ ഡി എസിന് 14-17 വരെ സീറ്റുകളാണ് സാധ്യത കൽപ്പിക്കുന്നത്.

ബെംഗളുരുവിലും തീരദേശ കർണാടകയിലും

ബെംഗളുരുവിലും തീരദേശ കർണാടകയിലും

ബെംഗളൂരു മേഖലയിലും സമാന മുന്നോറ്റം ആവർത്തിക്കുമെന്ന് സർവ്വേ പ്രവചിക്കുന്നത്. ഇവിടെ 19-23 സീറ്റുകൾ കോൺഗ്രസ് നേടും. ബി ജെ പി 11-14 , ജെ ഡി എസ് 1-4 സീറ്റുകളും നേടിയേക്കും. അതേസമയം തീരദേശ കർണാടകയിൽ ബി ജെ പിക്കാണ് മുൻതൂക്കം. ഇവിടെ 14-17 സീറ്റ് വരെ ബി ജെ പിക്ക് പ്രവചിക്കുമ്പോൾ 7-10 സീറ്റുകൾ വരെയാണ് കോൺഗ്രസിന് പ്രവചിക്കുന്നത്. 1 സീറ്റ് ജെ ഡി എസിനും ലഭിക്കും. മധ്യ കർണാടകയിൽ 10-13 സീറ്റുകൾ ബി ജെ പിക്കും 7-10 കോണ്‍ഗ്രസിനും നേടാനാകും. കിട്ടൂർ കർണാടക മേഖലയിലാണ് ബി ജെ പിക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുകയെന്നാണ് സർവ്വേ ഫലം വ്യക്തമാക്കിന്നത്, 27-30 വരെ. 19-22 സീറ്റുകൾ കോൺഗ്രസിനും പ്രവചിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+