'73 ലിംഗായത്ത് സ്വാധീന സീറ്റുകളിൽ കോൺഗ്രസിന് വിജയ സാധ്യത'; കൂടൂതൽ സീറ്റാവശ്യവുമായി സമുദായ നേതാക്കൾ
ലിംഗായത്ത് നേതാവായ ബി എസ് യെദ്യൂരപ്പയെ മാറ്റി നിർത്തിയതിൽ സമുദായത്തിന് ബിജെപിയോട് കടുത്ത അതൃപ്തിയുണ്ട്

ബെംഗളൂരു: ലിംഗായത്ത വോട്ടുകൾ പെട്ടിയിലാക്കാനുളള കോൺഗ്രസ് നീക്കങ്ങൾക്കിടെ തങ്ങൾക്ക് കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്ന ആവശ്യവുമായി സമുദായാംഗങ്ങളായ നേതാക്കൾ. വിജയ സാധ്യതയുള്ള 70 സീറ്റുകൾ അനുവദിക്കണമെന്നതാണ് ആവശ്യം. ഇക്കാര്യം വ്യക്തമാക്കി നേതാക്കൾ സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാലയ്ക്ക് നിവേദനം നൽകി.

പരമ്പരാഗതമായി ബി ജെ പിയെ പിന്തുണയ്ക്കുന്നവരാണ്
പരമ്പരാഗതമായി ബി ജെ പിയെ പിന്തുണയ്ക്കുന്നവരാണ് സംസ്ഥാനത്തെ പ്രബല വിഭാഗമായ ലിംഗായത്ത് സമുദായം. എന്നാൽ തങ്ങളുടെ സമുദായത്തിൽ നിന്നുള്ള മുതിർന്ന നേതാവായ ബി എസ് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയ ബി ജെ പി നേതൃത്വത്തിന്റെ തീരുമാനം സമുദായത്തെ ചൊടിപ്പിച്ചിരുന്നു. തങ്ങളുടെ അതൃപ്തി പരസ്യമായി ഇവർ പ്രകടിപ്പിച്ചിട്ടുമുണ്ട്. ഈ രാഷ്ട്രീയ സാഹചര്യം മുതലെടുക്കുകയാണ് കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്. അതിനിടയിലാണ് നേതാക്കളും കൂടുതൽ സീറ്റിനായി ആവശ്യം ഉന്നയിക്കുന്നത്.

73 മണ്ഡലങ്ങളിൽ തങ്ങൾക്ക് വിജയ സാധ്യത ഉണ്ടെന്ന്
പാർട്ടി നടത്തിയ ആഭ്യന്തര സർവ്വേയിൽ ലിംഗായത്ത് വിഭാഗത്തിന് സ്വാധീനമുള്ള 73 മണ്ഡലങ്ങളിൽ തങ്ങൾക്ക് വിജയ സാധ്യത ഉണ്ടെന്ന് കണ്ടെത്താനായിരുന്നു. മാത്രമല്ല ഇവിടങ്ങളിൽ ബി ജെ പിക്കെതിരെ ശക്തമായ ഭരണ വിരുദ്ധ വികാരവും നിലനിൽക്കുന്നുണ്ട്, നേതാക്കൾ പറയുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ലിംഗായത്ത് സമുദായത്തിന് സ്വാധീനമുള്ള 47 സീറ്റിൽ 17 ലും വിജയിക്കാൻ നേതാക്കൾക്ക് സാധിച്ചിരുന്നു. പ്രാദേശിക നേതാക്കളെ അണിനിരത്തി ലിംഗായത്ത വോട്ടുകൾ തിരികെ പിടിക്കാനുള്ള അവസരമാണ് മുന്നിലുള്ളതെന്നും അതുകൊണ്ട് തന്നെ സമുദായ നേതാക്കൾക്ക് പരമാവധി സീറ്റുകൾ അനുവദിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

ബി എസ് യെദ്യൂരപ്പയെ മാറ്റി നിർത്തിയതിൽ
ലിംഗായത്ത് നേതാവായ ബി എസ് യെദ്യൂരപ്പയെ മാറ്റി നിർത്തിയതിൽ സമുദായത്തിന് കടുത്ത അതൃപ്തിയുണ്ട്. രണ്ടാമത്തെ കാര്യം ലിംഗായത്ത് സമുദായത്തിന്റെ ഉപവിഭാഗമായ പഞ്ചമസാലി വിഭാഗത്തിന് സംവരണം വേണമെന്ന ആവശ്യത്തിൽ സർക്കാർ നിലപാടും സമുദായത്തെ ചൊടിപ്പിച്ചിട്ടുണ്ട്, നേതാക്കൾ പറയുന്നു. ഈ ഘടകങ്ങൾ ബി ജെ പിയെ ദോഷകരമായി ബാധിക്കും, ബി ജെ പിയിൽ നിന്ന് അകന്ന വീരശൈവ-ലിംഗായത്ത് സമുദായാംഗങ്ങളായ വോട്ടർമാരെ കോൺഗ്രസിൽ എത്തിക്കാൻ അവരുടെ വിഭാഗത്തിൽ നിന്നുള്ള നേതാക്കളെ മത്സരിപ്പിക്കുകയാണ് വേണ്ടത്.
ആഭ്യന്തര സർവ്വേയിൽ വീരശൈലവ-ലിംഗായത്ത് നേതാക്കൾ കോൺഗ്രസിനെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് കണ്ടെത്താനായിട്ടുണ്ടെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു.

ഞ്ഞു. അധികാരം ലഭിച്ചാൽ കോൺഗ്രസ് സമുദായത്തിന് സംവരണം അനുവദിക്കും
സംസ്ഥാനത്ത് കോൺഗ്രസിന് അനുകൂലമായ മറ്റ് ചില കാര്യങ്ങൾ കൂടി ഉണ്ടെന്നും നേതാക്കൾ അവകാശപ്പെട്ടു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മിയെ മുന്നിൽ നിർത്തിയാണ് തങ്ങൾ വോട്ട് തേടുകയെന്ന് ബി ജെ പി പറയുമ്പോഴും അവർ മോദിയെ കൊണ്ട് വന്ന് തേടുകയാണ്. ഇത് ജനങ്ങളെ തീർത്തും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്', നേതാക്കൾ പറഞ്ഞു. അതേസമയം പഞ്ചമസാലി വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കാൻ പ്രത്യേക ഫോർമുല തന്നെ കെപിസിസി അധ്യക്ഷൻ ഡികെ ശിവകുമാറിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്നുണ്ടെന്നും നേതാക്കൾ പറഞ്ഞു. അധികാരം ലഭിച്ചാൽ കോൺഗ്രസ് സമുദായത്തിന് സംവരണം അനുവദിക്കും.കോൺഗ്രസ് ഒരിക്കലും വെറും വാക്ക് പറയില്ല, കോൺഗ്രസ് വക്താവ് എം ലക്ഷ്മൺ പറഞ്ഞു.












Click it and Unblock the Notifications