കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്: ബിജെപിയുടെ രണ്ടാംഘട്ട പട്ടിക പുറത്ത്, 82 സ്ഥാനാർത്ഥികള്‍ പട്ടികയിൽ!
ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്. 82 സ്ഥാനാർത്ഥികൾ ഉൾപ്പെട്ട രണ്ടാംഘട്ട പട്ടികയാണ് പാർട്ടി പ്രസിദ്ധീകരിച്ചിട്ടുള്ളത്. നേരത്തെ ഏപ്രിൽ എട്ടിനാണ് ബിജെപി ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി, പാര്‍ട്ടി ദേശീയാധ്യക്ഷൻ അമിത് ഷാ എന്നിവരുള്‍പ്പെട്ട ബിജെപിയുടെ കേന്ദ്രകമ്മറ്റിയാണ് രണ്ടാമത്തെ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയത്. അഞ്ച് വർഷത്തെ ഇടവേളയില്‍ കർണാടകയില്‍ അധികാരത്തിലെത്താനുള്ള നീക്കങ്ങളാണ് ബിജെപി നടത്തിവരുന്നത്.

Second list of 82 BJP candidates for ensuing general election to the legislative assembly of Karnataka 2018 finalised by BJP Central Election Committee. pic.twitter.com/8kWG2MrbsL
— BJP (@BJP4India) April 16, 2018












Click it and Unblock the Notifications