ബസവരാജ് ബൊമ്മെ 2023 ൽ ബിജെപിയെ നയിക്കുമെന്ന് അമിത് ഷാ; കർണാടക ബിജെപിയിൽ അതൃപ്തി രൂക്ഷം
ബംഗളൂരു; അടുത്ത കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ബസരവാജ് ബൊമ്മെ ബിജെപിയെ നയിക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാന ബിജെപിയിൽ അതൃപ്തി ശക്തം. മുഖ്യമന്ത്രി സ്ഥാനം മോഹിച്ച മുതിർന്ന നേതാക്കളേയാണ് ഷായുടെ പ്രഖ്യാപനം ചൊടിപ്പിച്ചത്. ഇവർ പരസ്യമായി തന്നെ ഷായ്ക്കെതിരെ രംഗത്തെത്തി.
മുതിർന്ന നേതാക്കളായ ജഗദീഷ് ഷെട്ടാര്, മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ, ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി കെ ഈശ്വരപ്പ എന്നിവരാണ് നേതൃത്വത്തിനെതിരെ പ്രതിഷേധമുയർത്തിയത്. കൂട്ടായ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടേണ്ടതെന്ന് ഷായോട് നേതാക്കൾ നിലപാട് വ്യക്തമാക്കി. തന്റെ ജൂനിയറായ ഒരു നേതാവിന്റെ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം വഹിക്കുന്നത് തന്റെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കുന്നതാണെന്ന് ഷെട്ടാർ പ്രതികരിച്ചു.

പാർട്ടി തിരുമാനങ്ങൾ തങ്ങൾ അംഗീകരിക്കും. എന്നാൽ 2023 ലാണ് അടുത്ത നിയമസഭ തിരഞ്ഞെടുപ്പ്. ഇനിയും ഏറെ നാൾ അവശേഷിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിനോട് അടുക്കോമ്പഴത്തെ സാഹചര്യമാണ് നമ്മൾ പരിഗണിക്കേണ്ടത്, ഷെട്ടാർ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം കെഎസ് ഈശ്വരപ്പയും ബിജെപി ദേശീയ നേതൃത്വത്തിന്റെ തിരുമാനത്തിൽ പ്രതിഷേധം രേഖപ്പെടുത്തി. ഷായുടെ പ്രഖ്യാപനത്തെ താൻ എതിർക്കുന്നില്ല, എന്നാൽ കർണാടകത്തിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ഇവിടെ നമുക്ക് കൂട്ടായ നേതൃത്വം ആവശ്യമാണ്. രണ്ട് പതിറ്റാണ്ടോളം താനും യെഡിയൂരപ്പയുമെല്ലാം പ്രയത്നിച്ചാണ് പാർട്ടിയെ ഈ നിലയിൽ വളർത്തിയെടുത്തതെന്ന് ഈശ്വരപ്പ പറഞ്ഞു. മുഖ്യമന്ത്രിയായി ബൊമ്മയുടെ നേതൃത്വവും പാർട്ടി അധ്യക്ഷൻ എന്ന നിലയിൽ നളിൻ കുമാർ കട്ടീലിന്റെ നേതൃത്വവും ബഹുജന നേതാവെന്ന നിലയിൽ യെദിയൂരപ്പയുടെ നേതൃത്വവും നമ്മുക്ക് ആവശ്യമാണ്. അല്ലാതെ തനിച്ചൊരാൾ അല്ല പാർട്ടിയെ നയിക്കേണ്ടത്, ഈശ്വരപ്പ പ്രതികരിച്ചു.
ഒന്നിലധികം തവണ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവന്നിട്ടും കർണാടകയിൽ ഒരിക്കലും ഒരു പൂർണ്ണ ജനവിധി ലഭിച്ചിട്ടില്ലെന്നും ഒരു കൂട്ടായ നേതൃത്വത്തിന് മാത്രമേ അത് ഉറപ്പാക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഎസ് യെഡിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും താഴെയിറക്കാൻ ചരടുവലിച്ച നേതാക്കളിൽ പ്രമുഖരായിരുന്നു ജഗദീഷ് ഷെട്ടാറും കെഎസ് ഈശ്വരപ്പയും. മുതിർന്ന നേതാവായ ഷെട്ടാറിനെ മുഖ്യമന്ത്രിയാക്കാനുള്ള ശ്രമങ്ങളും പാർട്ടിയിൽ ചിലർ നടത്തിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായിട്ടായിരുന്നു ലിംഗായത്ത് നേതാവ് കൂടിയായ ബസരവാജ് ബൊമ്മെയെ ബിജെപി ദേശീയ നേതൃത്വം അടുത്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ജഗദീഷ് ഷെട്ടാറിന്റെ പ്രദേശമായ ഹുബ്ബള്ളി ദർവാഡിൽ നിന്നുള്ള എംഎൽഎ കൂടിയാണ് ബൊമ്മി.
ലിംഗായത്ത് നേതാവായ യെഡിയെ മാറ്റി നിർത്താനുള്ള പാർട്ടി തിരുമാനം വലിയ പ്രതിഷേധത്തിനായിരുന്നു വഴിവെച്ചത്. സമുദായ നേതൃത്വം ബിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു. തുടർന്നായിരുന്നു യെഡിയൂരപ്പയുടെ കൂടി നിർദ്ദേശ പ്രകാരം ബസവരാജ് ബൊമ്മിയെ മുഖ്യമന്ത്രിയാക്കിയത്. ഇത് കനത്ത തിരിച്ചടിയായിരുന്നു സംസ്ഥാനത്തെ മുതിർന്ന നേതാക്കൾക്ക് സമ്മാനിച്ചത്. ഇതോടെ പലരും ഒളിഞ്ഞും തെളിഞ്ഞുമെല്ലാം നേതൃത്തിനെതിരെ രംഗത്തെത്തിയിരുന്നു. ജഗദീഷ് ഷെട്ടാർ തനിക്ക് വാഗ്ദാനം ചെയ്ത മന്ത്രിസ്ഥാനം പോലും ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. അതേസമയം ഈ സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതോടെ വീണ്ടും കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്ന നിലപാടിലായിരുന്നു നേതാക്കൾ. ഈ പ്രതീക്ഷയാണ് അമിത് ഷായുടെ പ്രസ്താവനയോടെ അസ്തമിച്ചിരിക്കുന്നത്.
ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
അതേസമയം ഇപ്പോൾ പാർട്ടിയിൽ ഉയർന്ന ഭിന്നതകൾക്ക് അന്ത്യം കുറിക്കുകയെന്ന ലക്ഷ്യത്തോട് കൂടിയാണ് ഇപ്പോഴത്തെ ഷായുടെ പ്രഖ്യാപനം എന്ന വിലയിരുത്തലുകൾ ഉണ്ട്. മാത്രമല്ല പുതിയ നേതൃത്വത്തിന് വഴിയൊരുക്കേണ്ട സമയമായെന്ന് മുതിർന്ന നേതാക്കൾക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണെന്നും പാർട്ടിയിൽ ഒരു വിഭാഗം കരുതുന്നുണ്ട്.
Recommended Video
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications