കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാത്തിനും കാരണം താലിബാനാണ്!! എണ്ണ വിലയില്‍ വിചിത്ര വാദവുമായി ബിജെപി എംഎല്‍എ

Google Oneindia Malayalam News

ബെംഗളൂരു: ഇന്ത്യയില്‍ അടിക്കടി എണ്ണ വില ഉയരാന്‍ കാരണം എന്താണ്... ഈ ചോദ്യത്തിന് പലവിധ ഉത്തരങ്ങളാണ് ലഭിക്കാറ്. സാഹചര്യങ്ങള്‍ മുതലെടുത്ത് ഉത്തരം പറയുകയാണ് പല നേതാക്കളും. സൈന്യം, ക്ഷേമ പദ്ധതി, കൊവിഡ് രക്ഷാപ്രവര്‍ത്തനം... തുടങ്ങിയ പല കാരണങ്ങളും നേരത്തെ പറഞ്ഞ രാഷ്ട്രീയ നേതാക്കളുണ്ട്. ആഗോള വിപണിയിലെ വിലക്കയറ്റമാണ് കാരണമെന്ന് വസ്തുതകള്‍ നിരത്തിയും പറയുന്നവരുണ്ട്.

ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് പുതിയ കാരണം. ബിജെപി എംഎല്‍എ പറയുന്നത്, ഇന്ത്യയില്‍ എണ്ണവില വര്‍ധിക്കാന്‍ കാരണം താലിബാനാണ് എന്നാണ്. മാധ്യമങ്ങളില്‍ താലിബാനും അഫ്ഗാനുമെല്ലാം നിറഞ്ഞു നില്‍ക്കുന്നത് കൊണ്ടാണോ എന്നറിയില്ല, എംഎല്‍എ കണ്ടെത്തിയ കാരണം ഏവരെയും ആശ്ചര്യപ്പെടുത്തി. വിശദാംശങ്ങള്‍ ഇങ്ങനെ....

14 അച്ചടക്ക കമ്മീഷനുകളുമായി കോണ്‍ഗ്രസ്; 2500 കേഡര്‍മാര്‍ക്ക് ചുമതല, പൊളിച്ചെഴുതുമെന്ന് സുധാകരന്‍14 അച്ചടക്ക കമ്മീഷനുകളുമായി കോണ്‍ഗ്രസ്; 2500 കേഡര്‍മാര്‍ക്ക് ചുമതല, പൊളിച്ചെഴുതുമെന്ന് സുധാകരന്‍

1

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം എണ്ണ വില കുത്തനെ ഉയര്‍ത്തിയിരുന്നു. ഇതിന് കാരണം യുപിഎ സര്‍ക്കാരിന്റെ കാലത്ത് വില നിര്‍ണയ അധികാരം എണ്ണ കമ്പനികള്‍ക്ക് നല്‍കിയതാണ് എന്നായിരുന്നു മറുപടി. എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമായ വേളയില്‍ ലോകത്ത് എണ്ണവില ബാരലിന് 20 ഡോളറിലെത്തിയിരുന്നു. അപ്പോഴും ഇന്ത്യയില്‍ വില ഉയര്‍ന്നുതന്നെ നിന്നു.

2

സൈനികരുടെ ക്ഷേമത്തിനും അവരുടെ സുരക്ഷയും ഉറപ്പാക്കാനാണ് എണ്ണവില കൂട്ടുന്നത് എന്ന് ചില ബിജെപി നേതാക്കള്‍ വാദിച്ചിരുന്നു. വികസന പദ്ധതികള്‍ നടപ്പാക്കാനാണ് എന്നായി പിന്നീടുള്ള വാദം. കൊവിഡ് രൂക്ഷമായ ഘട്ടത്തില്‍ വാദം വീണ്ടും മാറി. സര്‍ക്കാരിന്റെ വരുമാന മാര്‍ഗങ്ങളെല്ലാം അടഞ്ഞു. ഈ ഘട്ടത്തില്‍ എണ്ണവിലയിലുള്ള നികുതി വരുമാനമാണ് ഏക ആശ്രയം എന്നായി പ്രതികരണം.

3

എണ്ണയ്ക്ക് ലിറ്ററിന് ഈടാക്കുന്ന തുകയുടെ പകുതിയും നികുതിയാണ് എന്നറിയുമ്പോഴാണ് വിലയുടെ കാര്യത്തില്‍ സര്‍ക്കരിന്റെ പങ്ക് വ്യക്തമാകുക. കേന്ദ്രവും സംസ്ഥാനവും നികുതി ഈടാക്കുന്നുണ്ട്. ഇരു സര്‍ക്കാരുകളും നികുതി കുറയ്ക്കാന്‍ തയ്യാറല്ല. എണ്ണവിലയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ഭരണപക്ഷം പ്രതിരോധിക്കുകയും ചെയ്യുന്നതാണ് പതിവായി കാണുന്നത്.

4

ജിഎസ്ടി ഏര്‍പ്പെടുത്തിയാല്‍ എണ്ണയ്ക്ക് വില കുറയും. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇക്കാര്യത്തില്‍ അനുകൂലമായി പ്രതികരിച്ചിരുന്നു. ജിഎസ്ടി കൗണ്‍സില്‍ ചര്‍ച്ച ചെയ്ത് എടുക്കേണ്ട തീരുമാനമാണിത്. സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെടെ അനുകൂലമായി പ്രതികരിക്കണം. എന്നാല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ എണ്ണ വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തരുത് എന്ന നിലപാടാണ് സ്വീകരിച്ചത്.

ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യയെ കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം? അമാലിന് ജന്മദിനം, ആശംസയുമായി പൃഥ്വിരാജ്

5

ജിഎസ്ടിയുടെ ഉയര്‍ന്ന തോത് 28 ശതമാനമാണ്. എണ്ണയ്ക്ക് 28 ശതമാനം നികുതി ചുമത്തിയാലും നിലവിലുള്ളതിനേക്കാള്‍ വില കുറയും. നിലവിലെ നികുതി എണ്ണ വിലയുടെ പകുതിയോളം വരുന്നുണ്ട്. ആഗോള വിപണിയിലെ വിലക്കയറ്റമാണ് വില വര്‍ധിക്കാനുള്ള ഒരു കാരണം എന്നത് ശരിയാണ്. ആഗോള വിപണിയില്‍ വില ഉയരുമ്പോള്‍ ഇന്ത്യയില്‍ ഉയരുകയും കുറയുമ്പോള്‍ മറിച്ചും സംഭവിക്കും. പക്ഷേ, പൊടുന്നനെ വില കുറയുന്നതും കൂടുന്നതും സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നത് മറ്റൊരു കാര്യം.

6

കര്‍ണാടകയിലെ ബിജെപി എംഎല്‍എയുടെ ഇക്കാര്യത്തിലെ പ്രതികരണം വലിയ വാര്‍ത്തയായിരിക്കുകയാണ്. താലിബാനും അഫ്ഗാനുമാണ് ഇന്ത്യയില്‍ വില ഉയരാനുള്ള കാരണം എന്ന് അരവിന്ദ് ബെല്ലാഡ് പറയുന്നു. ഹുബ്ലി ധര്‍വാഡ് വെസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് ഇദ്ദേഹം. അടുത്തിടെ ബിഎസ് യെഡിയൂരപ്പ സര്‍ക്കാരില്‍ മന്ത്രിയാകാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ ഇദ്ദേഹത്തിന്റെ പേരുമുണ്ടായിരുന്നു. പക്ഷേ, കര്‍ണാടകയിലെ സര്‍ക്കാരിനെ മൊത്തം അഴിച്ചുപണിയുകയായിരുന്നു ബിജെപി. അതോടെ ബെല്ലാഡിന് മന്ത്രിപദവി കിട്ടിയില്ല.

7

അഫ്ഗാനില്‍ താലിബാന്‍ പ്രതിസന്ധി ഉടലെടുത്തതോടെ എണ്ണ വിതരണത്തില്‍ കുറവുണ്ടായി. അതോടെ പെട്രോള്‍, ഡീസല്‍, പാചക വാതകം എന്നിവയുടെ വില വര്‍ധിച്ചു. വോട്ടര്‍മാര്‍ക്ക് വില ഉയരാനുള്ള കാരണം വ്യക്തമായി അറിയാം എന്നും അരവിന്ദ് ബെല്ലാഡ് എംഎല്‍എ പറയുന്നു. അതേസമയം, എംഎല്‍എ പറയുന്നതിലെ യുക്തി ചോദ്യം ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരാണ് പ്രതികരിക്കുന്നത്. അഫ്ഗാന്‍ എണ്ണ രാജ്യമല്ല. അഫ്ഗാനില്‍ നിന്ന് എണ്ണ ഇന്ത്യ ഇറക്കുന്നില്ല. അഫ്ഗാനിലൂടെ ഇന്ത്യ എണ്ണ കൊണ്ടുവരുന്നുമില്ല. ഇന്ത്യ പ്രധാനമായും എണ്ണ ഇറക്കുന്നത് ഇറാഖ്, സൗദി, യുഎഇ, നൈജീരിയ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നാണ് എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Recommended Video

cmsvideo
താലിബാന്‍ മന്ത്രിസഭ അധികാരമേറ്റു | Oneindia Malayalam

English summary
Karnataka BJP MLA Aravind Bellad Says Taliban and Afghanistan Main Reason for Fuel, Gas Price Rise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X