Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി വിവരമില്ലാത്തവനെന്ന് കോണ്‍ഗ്രസ്; രാഹുല്‍ ലഹരിക്കടിമ എന്ന് ബിജെപി, വിവാദം

ബെംഗളൂരു: കര്‍ണാടകയില്‍ നിലവാരം കുറഞ്ഞ് രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം കൊമ്പുകോര്‍ക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിവമമില്ലാത്തവനാണെന്നാണ് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടത്. രാഹുല്‍ ഗാന്ധി മയക്ക് മരുന്നിന് അടിമയും മയക്ക് മരുന്ന് വില്‍പ്പനക്കാരനുമാണെന്ന് ബിജെപി തിരിച്ചടിച്ചു. കര്‍ണാടകയിലെ രാഷ്ട്രീയം അശ്ലീലതയിലേക്ക് കടന്നത് നാണക്കേടായി. മോദിക്കെതിരെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്ററില്‍ നിന്നാണ് ഇകഴ്ത്തുന്ന പദപ്രയോഗമുണ്ടായത്. എന്നാല്‍ രാഹുലിനെതിരെ തരംതാണ പ്രസ്താവന നടത്തിയത് ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കതീല്‍ ആണ്.

ആരാണ് രാഹുല്‍ ഗാന്ധി. ഞാന്‍ പറയുന്നില്ല. രാഹുല്‍ ഗാന്ധി ലഹരിക്ക് അടിമയും ലഹരി വില്‍പ്പനക്കാരനുമാണ്. ഇത് മാധ്യമങ്ങളില്‍ വന്നതാണ്. ഒരു പാര്‍ട്ടിയെ നയിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല എന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ വാക്കുകള്‍. പ്രധാനമന്ത്രിക്കെതിരെ കര്‍ണാടക കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ബിജെപി അധ്യക്ഷന്റെ വിവാദ പ്രസ്താവന.

p

മോദി നിരക്ഷരനാണ് എന്നായിരുന്നു കോണ്‍ഗ്രസിന്റെ ട്വീറ്റ്. ഇത് വലിയ വിവാദമായി. ബിജെപി നേതാക്കള്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. അതിനിടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പ്രസ്താവന ഇറക്കിയത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ കോണ്‍ഗ്രസിന്റെ ട്വീറ്റുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കിയിരുന്നു. വിവാദമായ ട്വീറ്റ് നീക്കം ചെയ്തുവെന്നും അദ്ദേഹം അറിയിച്ചു. രാഹുല്‍ ഗാന്ധിക്കെതിരായ പ്രസ്താവനയില്‍ ബിജെപി മാപ്പ് പറയണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടു.

എന്തൊരു ഹാപ്പിയാണ്!! ഈ ചിരിക്ക് പിന്നിലുള്ള രഹസ്യം അറിയുമോ? ലെനയുടെ വൈറല്‍ ഫോട്ടോസ്

രാഷ്ട്രീയ എതിരാളികളെ പോലും ആദരിക്കണമെന്ന് ഞാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബിജെപി ഇതിനോട് യോജിച്ചുവെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്റെ അധിക്ഷേപകരമായ പ്രസ്താവന വന്നിരിക്കുന്നു. അതില്‍ ബിജെപി മാപ്പ് പറയണമെന്നും ഡികെ ശിവകുമാര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ വിവാദ ട്വീറ്റ് ഇങ്ങനെയായിരുന്നു- 'കോണ്‍ഗ്രസ് സ്‌കൂളുകള്‍ നിര്‍മിച്ചു. എന്നാല്‍ മോദി പഠിക്കാന്‍ പോയില്ല. മുതിര്‍ന്നവര്‍ക്ക് പഠിക്കാനുള്ള പദ്ധതി കോണ്‍ഗ്രസ് തയ്യാറാക്കി. അപ്പോഴും മോദി പഠിക്കാന്‍ ഒരുക്കമായില്ല. യാചന നിരോധിച്ചിട്ടുണ്ടെങ്കിലും രാജ്യത്തെ ജനങ്ങളെ യാചകരാക്കി മാറ്റിയിരിക്കുകയാണ്. നിരക്ഷരനായ മോദി കാരണം രാജ്യം സഹിക്കുകയാണ്'.

കോണ്‍ഗ്രസ് ഇത്രയും തരംതാഴരുതായിരുന്നു എന്ന് ബിജെപി വക്താവ് മാളവിക അവിനാശ് പ്രതികരിച്ചു. ട്വീറ്റ് നിര്‍ഭാഗ്യകരമാണെന്നും പരിശോധിക്കുമെന്നും കോണ്‍ഗ്രസ് വക്താവ് ലവന്യ ബല്ലാള്‍ പറഞ്ഞു. കര്‍ണാടകയില്‍ രണ്ട് മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാര്‍ട്ടികളുടെ കൊമ്പുകോര്‍ക്കല്‍. ഈ മാസം 30നാണ് സിന്ദഗി, ഹംഗല്‍ മണ്ഡലങ്ങളിലെ വോട്ടെടുപ്പ്. ജെഡിഎസിന്റെയും ബിജെപിയുടെയും എംഎല്‍എമാര്‍ മരിച്ചത് കാരണമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+