കര്‍ണാടകയില്‍ വമ്പന്‍ മാറ്റങ്ങളുമായി യെഡിയൂരപ്പ; മന്ത്രിസഭ വികസനം പൂര്‍ത്തിയായി, ഏഴ് പുതിയ മന്ത്രിമാര്‍
ബംഗളൂരു: ഏഴ് പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ച് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയുരപ്പ. ബിജെപി കേന്ദ്ര നേതൃത്വം ഉള്‍പ്പടെ ഇടപെട്ട് നടത്തിയ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് യെഡിയുരപ്പ മന്ത്രിസഭ വികസിപ്പിച്ചത്. പുതുതായി മന്ത്രി പദവിയില്‍ എത്തിയ നേതാക്കള്‍ ഇന്ന് സത്യപ്രതിഞ്ജ ചെയ്തു. എംടിബി നാഗരാജ്, ഉമേഷ് കാട്ടി, അരവിന്ദ് ലിംബാവലി, മുരുകേഷ് നിരാനി, ആര് ശങ്കര്‍, സി പി യോഗീശ്വര, അംഗര എസ് എന്നിവരാണ് ഇന്ന സത്യപ്രതിഞ്ജ ചെയ്തത്.

അതേസമയം, യെഡിയുരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കേന്ദ്ര നേതൃത്വം മാറ്റിയേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് മന്ത്രിസഭ വികസനം നടന്നത്. വിമത ശബ്ദം ഒതുക്കാന്‍ മന്ത്രിസഭ വികസനത്തിന് യെഡിയൂരപ്പ തയ്യാറായെങ്കിലും ബിജെപി കേന്ദ്ര നേതൃത്വം ആദ്യം അനുമതി നല്‍കിയിരുന്നില്ല. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.
കര്‍ണാടക മുഖ്യമന്ത്രിയായി യെഡിയൂരപ്പയെ നിലനിര്‍ത്തുന്നതില്‍ കേന്ദ്ര നേതത്വത്തിന് താത്പര്യമില്ലെന്നും അദ്ദേഹത്തിന്റെ പ്രായവും പാര്‍ട്ടിയില്‍ ഉയരുന്ന പരാതികളും പരിഗണിച്ച് അദ്ദേഹത്തെ മാറ്റി നിര്‍ത്താന്‍ ആലോചിക്കുന്നതിനാലാണ് മന്ത്രിസഭ വികസിപ്പിക്കാന്‍ അനുമതി കേന്ദ്ര നേതൃത്വം അനുമതി നല്‍കാതിരുന്നത് എന്നായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. എന്നാല്‍ നേരിട്ട് ദില്ലിയില്‍ എത്തിയ യെഡിയൂരപ്പ അഭ്യന്തരമന്ത്രി അമിത് ഷാ, ജെപി നദ്ദ, കര്‍ണാടക ചുമതലയുള്ള അരുണ്‍ സിംഗ് എന്നിവരുമായി ചര്‍ച്ച നടത്തുകയായിരുന്നു. ഇതിന് ശേഷമാണ് മന്ത്രിസഭ വികസിപ്പിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത്.
അതേസമയം, മന്ത്രിസഭ വികസനത്തിലും വിവാദങ്ങള്‍ ഉയര്‍ന്നു. മുഖ്യമന്ത്രിയെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും സീനിയോറിറ്റിയോ സത്യസന്ധതയോ പരിഗണിക്കാതെ മന്ത്രിമാരെ തിരഞ്ഞെടുക്കുകയാണെന്നും വിജയപുര സിറ്റി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്നാല് ആരോപിച്ചു. മുഖ്യമന്ത്രി യെഡിയൂരപ്പയെ നിരന്തര വിമര്‍ശിക്കുന്ന നേതാവാണ് ബസനഗൗഡ പാട്ടീല്‍ . മുഖ്യമന്ത്രിയും കുടുംബവും കര്‍ണാടക ബിജെപിയെ ഹൈജാക്ക് ചെയ്യുകയാണെന്നും യെഡിയൂരപ്പയുടെ കുടുംബ രാഷ്ട്രീയം സംസ്ഥാനത്ത് നിന്ന് അവസാനിപ്പിക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
-
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ്












Click it and Unblock the Notifications