കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദി ഇടപെടണം... ഇല്ലെങ്കില്‍ ബെംഗളൂരുവില്‍ കുടിക്കാന്‍ ഒരു തുള്ളി വെള്ളമുണ്ടാകില്ല!

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: കാവേരി നദീജല തര്‍ക്കത്തില്‍ ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കത്ത്. പ്രധാനമന്ത്രിയും ഫെഡറല്‍ സിസ്റ്റത്തിന്റെ തലവനുമായ മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നാണ് സിദ്ധരാമയ്യയുടെ ആവശ്യം. വെള്ളിയാഴ്ചയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി സിദ്ധരാമയ്യ നരേന്ദ്ര മോദിക്ക് കത്തെഴുതിയത്.

<strong>കര്‍ണാടക Vs തമിഴ്‌നാട്: എന്താണ് കാവേരി നദീജല തര്‍ക്കം... കാവേരിയെക്കുറിച്ച് അറിയേണ്ടതെല്ലാം!</strong>കര്‍ണാടക Vs തമിഴ്‌നാട്: എന്താണ് കാവേരി നദീജല തര്‍ക്കം... കാവേരിയെക്കുറിച്ച് അറിയേണ്ടതെല്ലാം!

കാവേരി നദിയില്‍ നിന്നും 10 ദിവസത്തേക്ക് 15000 ഘന അടി വെള്ളം തമിഴ്‌നാടിന് കൊടുക്കണമെന്ന സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് വലിയ പ്രശ്‌നങ്ങളാണ് കര്‍ണാടകയില്‍ ഉണ്ടായത്. വെള്ളം വിട്ടകൊടുക്കാന്‍ തുടങ്ങിയ ബുധനാഴ്ച മുതല്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സംഘര്‍ഷങ്ങള്‍ നടക്കുകയാണ്. ബുധനാഴ്ച മണ്ഡ്യയില്‍ ബന്ദായിരുന്നു. വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായിട്ടായിരുന്നു ബന്ദ്.

modi-siddaramaiah

ഈ സ്ഥിതി തുടര്‍ന്നാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി നഗരമായ ബെംഗളൂരുവിലെ ആളുകള്‍ക്ക് കുടിക്കാന്‍ ഒരു തുള്ളി വെള്ളം പോലും ഉണ്ടാകില്ല. ബെംഗളൂരുവിനെ മാത്രമല്ല, കാവേരി നദീജലത്തെ ആശ്രയിച്ച് കഴിയുന്ന കര്‍ഷകരെയും ഇത് സാരമായി ബാധിക്കും - സിദ്ധരാമയ്യ നരേന്ദ്ര മോദിക്ക് എഴുതി. സംസ്ഥാനത്തെ ബി ജെ പി നേതൃത്വത്തിനും സുപ്രീം കോടതി വിധിയില്‍ അതൃപ്തിയുണ്ടെന്ന കാര്യം സിദ്ധരാമയ്യ എടുത്തുപറഞ്ഞു.

<strong>തമിഴ്നാടിന് വെള്ളം കൊടുക്കണമെന്ന് സുപ്രീം കോടതി.. ഒരു തുള്ളി വെള്ളമില്ലെന്ന് കര്‍ണാടക!</strong>തമിഴ്നാടിന് വെള്ളം കൊടുക്കണമെന്ന് സുപ്രീം കോടതി.. ഒരു തുള്ളി വെള്ളമില്ലെന്ന് കര്‍ണാടക!

സുപ്രീം കോടതി നിര്‍ദ്ദേശിച്ചത് പ്രകാരം ഇനിയും തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുത്താല്‍ സംസ്ഥാനത്തെ പ്രശ്‌നം രൂക്ഷമാകുമെന്നാണ് സിദ്ധരാമയ്യയുടെ കത്തില്‍ പറയുന്നത്. കോടതി വിധിയില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ ബന്ദ് ഏതാണ്ട് പൂര്‍ണമായിരുന്നു.ബന്ദില്‍ വാഹന ഗതാഗതം തടസ്സപ്പെടുകയും ജനജീവിതം താറുമാറാകുകയും ചെയ്തു.

English summary
Chief Minister of Karnataka, Siddaramaiah has written to Prime Minister Narendra Modi to call for a meeting to resolve the Cauvery waters issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X