'ഗുജറാത്തിലെ 44 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കര്‍ണാടകത്തിലെത്തിയത് ക്ഷേത്ര ദര്‍ശനത്തിന്'

  • Posted By:
Subscribe to Oneindia Malayalam

ബെംഗളുരു: ബിജെപി പണവും സ്ഥാനവും കാട്ടി മോഹിപ്പിച്ച് കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിലാക്കുന്നതിനിടെ കര്‍ണാടകത്തില്‍ എംഎല്‍എമാരെത്തിയതില്‍ വിശദീകരണവുമായി നേതൃത്വം. കോണ്‍ഗ്രസ് എംഎല്‍എമാര്‍ കര്‍ണാടകത്തിലെത്തിയത് ബിജെപിയെ ഭയന്നിട്ടല്ലെന്നും അവര്‍ ക്ഷേത്ര സന്ദര്‍ശനത്തിനായാണ് ഇവിടെ എത്തിയതെന്നും കര്‍ണാടക കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

അവര്‍ ക്ഷേത്ര ദര്‍ശനത്തിനായാണ് എത്തിയത്. എവിടെയൊക്കയാണ് പോകേണ്ടതെന്നത് അവരെ അറിയിക്കും. അവര്‍ക്കുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുമെന്നും കര്‍ണാടകത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയായ ഡി കെ സുരേഷ് പവറഞ്ഞു. ഏതാണ്ട് 44 എംഎല്‍എമാര്‍ ഒരു റിസോര്‍ട്ടിലാണ് കഴിയുന്നത്.

congress

രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ കൂട്ടത്തോട അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുകയാണ് ബിജെപി. അഞ്ച് എംഎല്‍എമാര്‍ ഇതിനകം തന്നെ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നുകഴിഞ്ഞു. ഇതിനെ ചെറുക്കാനായാണ് എംഎല്‍എമാരെ കേന്ദ്ര നേതൃത്വം ഇടപെട്ട് കര്‍ണാടകത്തിലെത്തിച്ചത്. അതേസമയം, എത്രദിവസം ഇവര്‍ കര്‍ണാടകത്തിലുണ്ടാകുമെന്ന് വ്യക്തമല്ല.

English summary
Karnataka Congress MP claims Gujarat MLAs in Bengaluru to visit temples
Please Wait while comments are loading...