• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടക തിരിച്ച് പിടിക്കണം; നിയമസഭ തിരഞ്ഞെടുപ്പിനായി 'വാർ റൂം' തുറന്ന് കോൺഗ്രസ്

Google Oneindia Malayalam News

കർണാടക; അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകത്തിൽ ഭരണം പിടിക്കാൻ സകല തന്ത്രങ്ങളും പുറത്തെടുത്ത് കോൺഗ്രസ്. ഏറ്റവും ഒടുവിലായി തിരഞ്ഞെടുപ്പിനായി പ്രത്യേക വാർ റൂം സജ്ജമാക്കിയിരിക്കുകയാണ് നേതൃത്വം. കമ്മ്യൂണിക്കേഷൻ വിഭാഗത്തിലേക്ക് പ്രത്യേക നേതാക്കളേയും നിയോഗിച്ചിട്ടുണ്ട്.ഇതിന് എ ഐ സി സി നേതൃത്വം അംഗീകാരവും നൽകി.

തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കൊനുഗൊലുവിനാണ് വാർ റൂമിന്റെ മേൽനോട്ട ചുമതല. ശശികാന്ത് സെന്തിലിനെയാണ് ചെയർമാനായി തിരഞ്ഞെടുത്തിരിക്കുന്നത്. സുരാജ് ഹെഗ്ഡേ ആണ് വാർ റൂമിന്റെ വൈസ് പ്രസിഡന്റ്.
കർണാടക കേഡറിലെ മുൻ ഐ എ എസ് ഉദ്യോഗസ്ഥനാണ് ശശികാന്ത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾക്കിടയിൽ 2019 സെപ്റ്റംബറിൽ ശശികാന്ത് രാജിവെയ്ക്കുകയായിരുന്നു ഡെപ്യൂട്ടി കമ്മീഷണർ പദവിയിൽ നിന്ന് രാജിവെച്ച അദ്ദേഹം ബി ജെ പിക്കെതിരെ നിരന്തരം രംഗത്തെത്തിയിരുന്നു.

അതേസമയം വാർ റൂമിന് പുറമെ കമ്മ്യൂണിക്കേഷൻ വകുപ്പിനേയും പുനഃസംഘടിപ്പിച്ചിട്ടുണ്ട്. കമ്മ്യൂണിക്കേഷൻ ആൻഡ് സോഷ്യൽ മീഡിയ ടീമിന്റെ ചുമതല പ്രിയങ്ക് ഖാർഗെയ്ക്ക് ആണ് നൽകിയിരിക്കുന്നത്. കവിത റെഡ്ഡി, നാഗലക്ഷ്മി, ഐശ്വര്യ മഹാദേവ് എന്നിവരാണ് വകുപ്പിലെ മറ്റ് അംഗങ്ങൾ.

ദിലീപ് ദുരുപയോഗം ചെയ്തത് ആ വിശ്വാസമാണ്;തെറ്റ് ചെയ്തില്ലേങ്കിൽ എന്തിനീ പരാക്രമം;അഡ്വ മിനിദിലീപ് ദുരുപയോഗം ചെയ്തത് ആ വിശ്വാസമാണ്;തെറ്റ് ചെയ്തില്ലേങ്കിൽ എന്തിനീ പരാക്രമം;അഡ്വ മിനി

കോൺഗ്രസിനെ സംബന്ധിച്ച് ജീവൻമരണ പോരാട്ടമാണ് വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ്. ഏത് വിധേനയും ബി ജെ പിയെ പുറത്താക്കുകയാണ് നേതൃത്വത്തിന്റെ ലക്ഷ്യം.ജനമനസ് അറിയാൻ പ്രത്യേക സർവ്വേകൾ കോൺഗ്രസ് നടത്തിയിരുന്നു. പ്രാദേശിക അടിസ്ഥാനത്തിലും മണ്ഡല അടിസ്ഥാനത്തിലും ഉടൻ തന്നെ സർവ്വേകൾ പൂർത്തിയാക്കി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് കടക്കാനാണ് നേതൃത്വം ഒരുങ്ങുന്നത്. ഇതിനോടകം പൂർത്തിയാക്കിയ ചില സർവ്വേകളിൽ കോൺഗ്രസിന് ആശ്വസിക്കാൻ വകയുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. മാർച്ച് മുതൽ പാർട്ടിയുടെ നില മെച്ചപ്പെടുത്താൻ സാധിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. അതേസമയം ന്യൂനപക്ഷ-ദളിത്-പിന്നാക്ക വിഭാഗങ്ങൾ ഇത്തവണ കോൺഗ്രസിനെ കൈവിടാനുള്ള സാധ്യതകൾ ഉണ്ടെന്നും ചില സർവ്വേകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ സാഹചര്യത്തിൽ ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് നേതൃത്വം.

അതേസമയം മറുവശത്ത് ബി ജെ പി ആകട്ടെ ദക്ഷിണേന്ത്യയിൽ ഭരണം ഉള്ള ഏക സംസ്ഥാനം കൈവിടാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ്. നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് മന്ത്രിസഭ പുനഃസംഘടന ഉൾപ്പെടെയുള്ള നടപടികളിലേക്ക് ബിജെപി കടന്നേക്കും. മുഖ്യമന്ത്രിയെ ഉൾപ്പെടെ മാറ്റിക്കൊണ്ടുളള്ള അപ്രതീക്ഷ നീക്കങ്ങൾക്ക് അടക്കം ബി ജെ പി തയ്യാറെടുത്തേക്കുമെന്നാണ് സൂചനകൾ.

'എല്ലാവരും ഇഷ്ടപ്പെട്ടില്ലേങ്കിലും പ്രശ്നമാക്കേണ്ടെന്നേ..ഗുഡ് ടേസ്റ്റ് എല്ലാവർക്കും കാണില്ലാലോ?'..വൈറലായി ആര്യയുടെ ചിത്രങ്ങൾ

Recommended Video

cmsvideo
  വിക്രമിന് ആന്‍ജിയോ പ്ലാസ്റ്റി ചെയ്തു; ആശുപത്രിയില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ | *Kerala
  English summary
  Karnataka; Congress Open War Rooms For Assembly election 2023
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X