ഇന്ദിരയുടെ രണ്ടാം വരവിന് വേദിയൊരുക്കിയ ചിക്കമംഗ്ലൂരില്‍ മത്സരിക്കാന്‍ പ്രിയങ്ക?
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ദിര, അതാണ് പ്രിയങ്കാ ഗാന്ധിക്ക് ചാര്‍ത്തി നല്‍കിയ പേര്. രൂപത്തിലെ സാദൃശ്യം കൊണ്ട് മാത്രമല്ല അത്, ജനക്കൂട്ടത്തെ ആകര്‍ഷിക്കാനുള്ള കഴിവും അവരുടെ നിശ്ചയദാര്‍ഡ്യവുമെല്ലാം പ്രിയങ്കയില്‍ ഇന്ദിരയെ ഓര്‍മ്മിപ്പിക്കുന്നുണ്ടെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.ഇന്ദിരയെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ എന്നതിന് പകരം പ്രിയങ്കയെ വിളിക്കൂ എന്ന് പ്രവര്‍ത്തകര്‍ തിരുത്തുന്നതും അതുകൊണ്ട് തന്നെ. ഇത് തന്നെയാണ് കോണ്‍ഗ്രസ് ലക്ഷ്യം വെയ്ക്കുന്നതും.
ബിജെപിയെ തൂത്തെറിയാന്‍ പ്രിയങ്കയിലെ ഇന്ദിരയുടെ കരിസ്മ പ്രയോജനപ്പെടുത്തണം എന്ന് കോണ്‍ഗ്രസ് കണക്കാക്കുമ്പോള്‍ ഇന്ദിര മത്സരിച്ച അതേ മണ്ഡലത്തില്‍ തന്നെ പ്രിയങ്കയെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരിക്കുകയാണ് പ്രവര്‍ത്തകര്‍. റായ്ബറേലിയില്‍ സോണിയ ഗാന്ധിക്ക് പകരം പ്രിയങ്ക മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രിയങ്കയെ ഇന്ദിരയുടെ മണ്ഡലമായ ചിക്കമംഗ്ലൂരില്‍ മത്സരിപ്പിക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.

കിഴക്കന്‍ യുപി
യോഗിയുടെ ഖൊരക്പൂറും മോദിയുടെ വാരണാസിയും ഉള്‍പ്പെടുന്ന കിഴക്കന്‍ യുപിയുടെ ചുമതലയാണ് പ്രിയങ്ക ഗാന്ധിയ്ക്ക് നല്‍കിയിരിക്കുന്നത്.സോണിയ ഗാന്ധി രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുമ്പോള്‍ റായ്ബറേലിയില്‍ പ്രിയങ്ക എത്തുമെന്നാണ് കണക്കാക്കപ്പെടുന്നുണ്ട്. അതേസമയം പ്രിയങ്കയുടെ കന്നിയങ്കം മോദിക്കെതിരെ വാരണാസിയില്‍ നിന്ന് വേണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യമുയര്‍ത്തിയിരുന്നു.

മോദിക്കെതിരെ
വാരണാസിയിലെ പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് മുന്നേറ്റത്തിന് സഹായിക്കുമെന്നും പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ പ്രിയങ്ക ഗാന്ധിയെ ചിക്കമംഗ്ലൂരില്‍ മത്സരിപ്പിക്കണമെന്ന ആവശ്യമുയര്‍ത്തിയിരിക്കുകയാണ് ചിക്കമംഗ്ലൂര്‍ ,ഉടുപ്പി കോണ്‍ഗ്രസ് കമ്മിറ്റി.

ചിക്കമംഗ്ലൂരില്‍
ഇന്ദിരാ ഗാന്ധിയുടെ രണ്ടാം വരവിന് വേദിയൊരുക്കിയ മണ്ഡലമാണ് ചിക്കമംഗ്ലൂര്‍. 41 വര്‍ഷം മുന്‍പാണ് ഇന്ദിര ഇവിടെ മത്സരിച്ചത്. മുന്‍ കേന്ദ്രമന്ത്രിയായ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് അന്തരിച്ച പിന്നാലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ ആവശ്യം ഉന്നയിച്ചതെന്നതും ശ്രദ്ധേയമാണ്.

ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്‍റെ മരണം
അന്ന് ഇന്ദിര ഗാന്ധിയ്ക്കെതിരെ മണ്ഡലത്തില്‍ ശക്തമായ പ്രചരണം നടത്തിയത് ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ആയിരുന്നു. നിലവില്‍ ബിജെപിയുടെ തീപ്പൊരു നേതാവ് ശോഭാ കരന്തലജേയാണ് ഇവിടുത്തെ എംപി. പ്രിയങ്കയെ മത്സരിപ്പിച്ച് മണ്ഡലം പിടിച്ചെടുക്കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം.

രണ്ടാം വരവൊരുക്കി
അടിയന്തരാവസ്ഥയ്ക്ക് ശേഷം അധികാരം നഷ്ടപ്പെട്ട ഇന്ദിരാഗാന്ധിക്ക് രണ്ടാം വരവൊരുക്കിയത് ചിക്കമംഗ്ലൂര്‍ ആണ്. അതുകൊണ്ട് തന്നെ കൊച്ചുമകളായ പ്രിയങ്ക ഗാന്ധിയും മണ്ഡലത്തില്‍ മത്സരിച്ച് കോണ്‍ഗ്രസിന്‍റെ മുന്നേറ്റം ഉറപ്പാക്കണമെന്ന് ഉടുപ്പി ,ചിക്കമംഗ്ലൂര്‍ കോണ്‍ഗ്രസ് കമ്മിറ്റികള്‍ പറയുന്നു.

വിജയം നേടും
മണ്ഡലത്തില്‍ കോണ്‍ഗ്രസ് തരംഗം ഉണ്ടാകണം, പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തില്‍ പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. ചിക്കമംഗ്ലൂരില്‍ പ്രിയങ്ക മത്സരിക്കാന്‍ തയ്യാറായാല്‍ അത് പ്രവര്‍ത്തകരില്‍ ഊര്‍ജ്ജം നിറയ്ക്കും- ജില്ലാ കോണ്‍ഗ്രസ് വക്താവ് റൂബന്‍ മോസസ് പറഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തില്‍
ചരിത്രം ആവര്‍ത്തിക്കാന്‍ പ്രിയങ്കയ്ക്ക് കഴിയും. പ്രിയങ്കയിലൂടെ സംസ്ഥാനത്തിലും കേന്ദ്രത്തിലും കോണ്‍ഗ്രസിന് അധികാരത്തിലെത്താന്‍ സാധിക്കും, റൂബന്‍ പഖഞ്ഞു. 1991,1999വര്‍ഷങ്ങളില്‍ കോണ്‍ഗ്രസാണ് മണ്ഡലത്തില്‍ ജയിച്ചത്.

ബെല്ലാരില്‍
99ല്‍ സോണിയാ ഗാന്ധിയും ആദ്യമായി മത്സരിച്ചത് കര്‍ണാടകത്തില്‍ നിന്നാണ്.ബെല്ലാരിയിലും അമേതിയിലും അവര്‍ ഒരുമിച്ച് മത്സരിച്ചു. അന്ന് പ്രിയങ്കയും രാഹുലും അമ്മയ്ക്ക് വേണ്ടി ആദ്യമായു പ്രചരണത്തിന് ഇറങ്ങിയതും ബെല്ലാരിയിലാണ്.

രാജിവെച്ചു
രണ്ടിടത്തും സോണിയ ജയിച്ചു. അതോടെ ബെല്ലാരിയിലെ എംപി സ്ഥാനം അവര്‍ രാജിവെയ്ക്കുകയായിരുന്നു. കോണ്‍ഗ്രസിന് മണ്ഡലത്തില്‍ ചരിത്രം സൃഷ്ടിക്കാന്‍ കഴിയുമെന്നും നേതാക്കള്‍ പറയുന്നു.












Click it and Unblock the Notifications