പോലീസുകാരന്റെ ആത്മഹത്യ; കര്‍ണാടക മന്ത്രിക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം
ബെംഗളൂരു: കര്‍ണ്ണാടക നഗര വികസന മന്ത്രി കെജെ ജോര്‍ജിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദേശം. കര്‍ണാടക ഡെപ്യൂട്ടി എസ്പി എംകെ ഗണപതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് മന്ത്രിക്കും രണ്ട് പോലീസുകാര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചത്.
ജുലൈ ഏഴിനാണ് അമ്പത്തൊന്നുകാരനായ ഗണപതിയെ അദ്ദേഹം താമസിച്ചിരുന്ന ലോഡ്ജ് റൂമിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് തൊട്ടുമുമ്പ് ഒരു പ്രാദേശിക ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് പിന്നില്‍ മന്ത്രി കെജെ ജോര്‍ജും, ഇന്റലിജന്‍സ് ഐജി എഎം പ്രസാദ്, ലോകായുക്ത ഐജി പി പ്രണവ് മൊഹന്തി എന്നിവരായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത് സിഐഡിയാണ്. കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം.
അതേസമയം കോടതി എന്ത് തീരുമാനിച്ചാലും ആത് അനുരിക്കാന്‍ തയ്യാറാണെന്ന് ബെംഗളൂരു നഗര വികസന മന്ത്രി കെജെ ജോര്‍ജ് പറഞ്ഞു. താന്‍ നിരപരാധിയാണെന്ന് തെളിയുമെന്ന് നൂറ് ശതമാനം വിശ്വാസമുണ്ടെന്നും ജോര്‍ജ് പറഞ്ഞു.


Click it and Unblock the Notifications