കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ നിന്നുള്ള നിര്‍ദേശം കാത്ത് യെദ്യൂരപ്പ; ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തി

Google Oneindia Malayalam News

ബെംഗളൂരു: ബിജെപി കേന്ദ്രനേതൃത്വങ്ങളുടെ നിര്‍ദേശം കാത്തിരിക്കുകയാണെന്ന് കര്‍ണാടക പ്രതിപക്ഷ നേതാവ് ബിഎസ് യെദ്യൂരപ്പ. കര്‍ണാടകയില്‍ ഉടന്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് നേതാക്കളെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യെദ്യൂരപ്പ. ദില്ലിയില്‍ നിന്നുള്ള നിര്‍ദേശത്തിന് വേണ്ടി കാത്തിരിക്കുകയാണ്. തനിക്ക് ഏത് സമയവും നിയമസഭാ കക്ഷി യോഗം വിളിക്കാന്‍ സാധിക്കും. ഗവര്‍ണറെ കാണാന്‍ പറ്റും. എന്നാല്‍ കേന്ദ്ര നേതാക്കളുടെ നിര്‍ദേശം ഇതുവരെ ലഭിച്ചിട്ടില്ലെന്നും യെദ്യൂരപ്പ പറഞ്ഞു. ആര്‍എസ്എസിന്റെ ആശിര്‍വാദം വാങ്ങാന്‍ എത്തിയതാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പാര്‍ട്ടി നിരീക്ഷകന്റെ സാന്നിധ്യത്തില്‍ നിയമസഭാ കക്ഷിയോഗം വിളിക്കാന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിര്‍ദേശിച്ചുവെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ജെസി മധുസ്വാമി പറഞ്ഞു.

BSY

അതേസമയം, കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ നിലംപതിച്ചതില്‍ കടുത്ത വിമര്‍ശനവുമായി ബിഎസ്പി അധ്യക്ഷ മായാവതി. ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യയമാണിതെന്ന് മായാവതി പറഞ്ഞു. ബിഎസ്പിയുടെ ഏക എംഎല്‍എ കര്‍ണാടക വിശ്വാസ വോട്ടില്‍ പങ്കെടുത്തിരുന്നില്ല. ഇദ്ദേഹത്തെ മായാവതി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

ചൊവ്വാഴ്ച രാത്രിയാണ് കര്‍ണടാക നിയമസഭയില്‍ കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടിയത്. പ്രമേയത്തെ അനുകൂലിച്ച് 99 പേരും എതിര്‍ത്ത് 105 പേരും വോട്ട ചെയ്തു. 20 അംഗങ്ങള്‍ സഭാ നടപടികളില്‍ നിന്ന് വിട്ടുനിന്നു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലെ 17 പേരും, ബിഎസ്പി അംഗവും, രണ്ടു സ്വതന്ത്രരുമാണ് വിട്ടുനിന്നത്.

പ്രിയപ്പെട്ട പ്രധാനമന്ത്രി... ജയ് ശ്രീറാം യുദ്ധകാഹളമായി; അടിച്ചുകൊല്ലല്‍ അവസാനിപ്പിക്കൂ...പ്രിയപ്പെട്ട പ്രധാനമന്ത്രി... ജയ് ശ്രീറാം യുദ്ധകാഹളമായി; അടിച്ചുകൊല്ലല്‍ അവസാനിപ്പിക്കൂ...

Recommended Video

cmsvideo
രാജ്യത്തെ ചതിച്ച കുതിരക്കച്ചവടം, ബിജെപിയെ തേച്ചൊട്ടിച്ച് കെസി വേണുഗോപാല്‍

205 അംഗങ്ങളാണ് സഭയില്‍ വന്നത്. 103 അംഗങ്ങളുടെ പിന്‍ബലമുണ്ടെങ്കില്‍ സര്‍ക്കാരിന് വിശ്വാസ വോട്ട് നേടാന്‍ സാധിക്കുമായിരുന്നു. നാല് പേരുടെ പിന്തുണ നേടാന്‍ സഖ്യസര്‍ക്കാരിന് സാധിച്ചില്ല. ബിഎസ്പി അംഗം എന്‍ മഹേഷ് സഭയില്‍ എത്തിയില്ല. ഇദ്ദേഹത്തെ മായാവതി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സര്‍ക്കാരിനെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന നിര്‍ദേശം തനിക്ക് പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് ലഭിച്ചിരുന്നില്ലെന്നാണ് മഹേഷ് പറഞ്ഞത്. കുമാരസ്വാമി മുഖ്യമന്ത്രി പദം രാജിവച്ചു. രാജികത്ത് ഗവര്‍ണര്‍ക്ക് കൈമാറി. പുതിയ സര്‍ക്കാര്‍ നിലവില്‍ വരുംവരെ കാവല്‍ മുഖ്യമന്ത്രിയായി കുമാരസ്വാമി തുടരും. വിമതരെ സ്പീക്കര്‍ അയോഗ്യരാക്കുമെന്നാണ് കരുതുന്നത്.

English summary
Karnataka Crisis; Awaiting orders from Delhi, Says Yeddyurappa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X