Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി എംഎല്‍എ ശ്രീരാമുലു കോണ്‍ഗ്രസിലേക്ക്? ഡികെയുമായി ചര്‍ച്ച നടത്തി, പ്രചാരണം ശക്തം

ബെംഗളൂരു: കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ രാജിവെച്ച് മുംബൈയില്‍ തമ്പടിക്കുന്നതിനിടെ ബെംഗളൂരുവില്‍ വ്യത്യസ്തമായ ചില നീക്കങ്ങള്‍. ബിജെപി നേതാവും എംഎല്‍എയുമായ ബി ശ്രീരാമുലു കോണ്‍ഗ്രസില്‍ ചേരുമെന്ന് പ്രചാരണം. ഈ പ്രചാരണത്തിന് ബലം നല്‍കുന്ന ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറുമായി ശ്രീരാമുലു ചര്‍ച്ച നടത്തുന്ന ചിത്രങ്ങളാണ് പ്രചരിച്ചത്.

നിയമസഭയില്‍ വിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ ഉച്ചഭക്ഷണത്തിന് പിരിയുന്ന വേളയിലാണ് ഇരുനേതാക്കളും അല്‍പ്പനേരം സംസാരിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ നിഷേധിച്ച ശ്രീരാമുലു താന്‍ കോണ്‍ഗ്രസില്‍ ചേരില്ലെന്നും ഡികെ ശിവകുമാറിനെ ബിജെപിയിലേക്ക് ക്ഷണിക്കുകയാണെന്നും പറഞ്ഞു. വ്യത്യസ്ത വിവരങ്ങളാണ് കര്‍ണടാകത്തില്‍ നിന്ന് പുറത്തുവരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

മുതിര്‍ന്ന ബിജെപി നേതാവ്

മുതിര്‍ന്ന ബിജെപി നേതാവ്

കര്‍ണാടകത്തിലെ മുതിര്‍ന്ന ബിജെപി നേതാവാണ് ശ്രീരാമുലു. ഇദ്ദേഹം കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറുമായി ചര്‍ച്ച നടത്തിയതാണ് പുതിയ പ്രചാരണത്തിന് കാരണം. കോണ്‍ഗ്രസും ബിജെപിയും സഭയില്‍ കൊമ്പുകോര്‍ക്കുന്നതിനിടെയാണ് ഇരുനേതാക്കളും ചര്‍ച്ച നടത്തിയതെന്നതും ശ്രദ്ധേയമാണ്.

 മുഖ്യമന്ത്രിയും ശ്രീരാമുലുവിനെ കണ്ടു

മുഖ്യമന്ത്രിയും ശ്രീരാമുലുവിനെ കണ്ടു

ശിവകുമാര്‍ മാത്രമല്ല ശ്രീരാമുലുവുമായി ചര്‍ച്ച നടത്തിയത്. മുഖ്യമന്ത്രി കുമാരസ്വാമി, ഉപമുഖ്യമന്ത്രി ജി പരമേശ്വര എന്നിവരും ചര്‍ച്ച നടത്തി. ഇവരുടെ ചര്‍ച്ചയ്ക്ക് ശേഷമാണ് ഡികെ എത്തിയത്. ഇരുവരും സംസാരിക്കുന്ന ചിത്രങ്ങള്‍ പ്രചരിക്കുകയും ചെയ്തു. ശ്രീരാമുലു കോണ്‍ഗ്രസില്‍ ചേരുമെന്നായിരുന്നു പ്രചാരണം.

 ഉപമുഖ്യമന്ത്രി പദവി വാഗ്ദാനം

ഉപമുഖ്യമന്ത്രി പദവി വാഗ്ദാനം

ശ്രീരാമുലു കോണ്‍ഗ്രസില്‍ ചേരാന്‍ സാധ്യതയുണ്ട്. ഡികെ ശിവകുമാര്‍ അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. ഉപമുഖ്യമന്ത്രി പദവിയും വാഗ്ദാനം ചെയ്തു. നിയമസഭയില്‍ ഉച്ച ഭക്ഷണത്തിന്റെ ഇടവേളയിലാണ് ചര്‍ച്ച നടന്നത്.- ഇതായിരുന്നു പ്രചാരണം.

 ശ്രീരാമുലു നിഷേധിച്ചു

ശ്രീരാമുലു നിഷേധിച്ചു

എന്നാല്‍ വാര്‍ത്തകള്‍ ശ്രീരാമുലു നിഷേധിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ അത്തരത്തില്‍ വാഗ്ദാനം ചെയ്യുന്നവരല്ല എന്നാണ് താന്‍ കരുതുന്നത്. താന്‍ കോണ്‍ഗ്രസില്‍ ചേരില്ല. ശിവകുമാറിന്റെ ബിജെപിയിലേക്ക് ക്ഷണിക്കുകയാണ്. ശിവകുമാറുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നും ശ്രീരാമുലു വിശദീകരിച്ചു.

കോണ്‍ഗ്രസ് എംഎല്‍എയെ തട്ടിക്കൊണ്ടുപോയി

കോണ്‍ഗ്രസ് എംഎല്‍എയെ തട്ടിക്കൊണ്ടുപോയി

അതേസമയം, കോണ്‍ഗ്രസ് എംഎല്‍എയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപണമുയര്‍ന്നു. ഡികെ ശിവകുമാര്‍ ആണ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്. കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് പാട്ടീല്‍ മുംബൈയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. ബുധനാഴ്ച രാത്രി വരെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പം ബെംഗളൂരുവിലെ റിസോര്‍ട്ടിലായിരുന്നു പാട്ടീല്‍. വ്യാഴാഴ്ച രാവിലെയാണ് പാട്ടീല്‍ നെഞ്ച് വേദനയെ തുടര്‍ന്ന് മുംബൈയെ ആശുപത്രിയിലാണെന്ന് വിവരം വന്നത്. ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ഡികെ ആരോപിച്ചു.

ചിത്രം സഭയില്‍ ഉയര്‍ത്തി

ചിത്രം സഭയില്‍ ഉയര്‍ത്തി

ആശുപത്രിയിലാണെന്ന കാര്യം വ്യക്തമാക്കി ശ്രീമന്ത് പാട്ടീല്‍ സ്പീക്കര്‍ക്ക് കത്തയച്ചിരുന്നു. എന്നാല്‍ ലെറ്റര്‍ പാഡില്‍ അല്ലാതെ തന്ന കത്തിന്റെ ആധികാരികത ഉറപ്പിക്കാനായിട്ടില്ലെന്ന് സ്പീക്കര്‍ രമേശ് കുമാര്‍ പറഞ്ഞു. കത്തില്‍ തിയ്യതിയുമില്ല. പാട്ടീലിനെ നിര്‍ബന്ധിച്ച് കൊണ്ടുപോയതാണെന്ന് തന്റെ കൈയ്യില്‍ രേഖയുണ്ടെന്നു ഡികെ ശിവകുമാര്‍ പറഞ്ഞു. പാട്ടീല്‍ ആരോഗ്യവാനാണെന്നും അദ്ദേഹം വ്യക്തമാക്കി. പാട്ടീലിന്റെ ഫോട്ടോ ഡികെ ശിവകുമാര്‍ സഭയില്‍ ഉയര്‍ത്തിക്കാണിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ പറയുന്നത്

കോണ്‍ഗ്രസ് അധ്യക്ഷന്‍ പറയുന്നത്

തങ്ങളുടെ എംഎല്‍എമാരെ സംരക്ഷിക്കാന്‍ സ്പീക്കര്‍ നടപടിയെടുക്കണം. ശ്രീമന്ത് പാട്ടീല്‍ ആരോഗ്യവാനാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. ഇതിന് പിന്നില്‍ ബിജെപിയാണെന്നും ഗുണ്ടുറാവു പറഞ്ഞു. ശ്രീമന്ത് പാട്ടീല്‍ ആദ്യം പോയത് ചെന്നൈയിലേക്കാണ്. പിന്നീടാണ് മുംബൈയിലേക്ക് പോയത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ താമസിച്ചിരുന്ന റിസോര്‍ട്ടിന് തൊട്ടടുത്ത് ആശുപത്രിയുണ്ട്. ഇവിടെ പ്രവേശിപ്പിക്കാതെ എന്തിനാണ് ചെന്നൈയിലേക്കും മുംബൈയിലേക്കും പോയതെന്നു ഗുണ്ടുറാവു ചോദിച്ചു.

ഗവര്‍ണറെ കണ്ടു

ഗവര്‍ണറെ കണ്ടു

ശ്രീമന്ത് പാട്ടീലിന്റെ കുടുംബവുമായി ബന്ധപ്പെടാനും വെള്ളിയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സ്പീക്കര്‍ നിര്‍ദേശം നല്‍കി. വിഷയം ഡിജിപിയുമായി സംസാരിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. അതേസമയം, ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ട് വിശ്വാസ പ്രമേയത്തിന്‍മേല്‍ വേഗത്തില്‍ വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടു. ജഗദീഷ് ഷെട്ടാര്‍, അരവിന്ദ് ലിംബവല്ലി, ബസവരാജ് ബൊമ്മായ് എന്നിവരാണ് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. വിശ്വാസ വോട്ട് വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് അവര്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+