കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമാരസ്വാമി രാജിവെക്കുമെന്ന് റിപ്പോര്‍ട്ട്; ഖാര്‍ഗെ മുഖ്യമന്ത്രിയായേക്കും, സൂചന നല്‍കി ഡികെ

Google Oneindia Malayalam News

ബെംഗളൂരു: കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിലെ പിണക്കങ്ങള്‍ പരിഹരിക്കുന്നതിന് മുഖ്യമന്ത്രി കുമാരസ്വാമി രാജിവെക്കുമെന്ന് റിപ്പോര്‍ട്ട്. പകരം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുര്‍ ഖാര്‍ഗെ മുഖ്യമന്ത്രിയായേക്കും. ഇതുസംബന്ധിച്ച് മന്ത്രി ഡികെ ശിവകുമാര്‍ സൂചന നല്‍കിയെന്ന് ചില ചാനല്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമക്കുന്നു.

ഖാര്‍ഗെക്ക് അര്‍ഹമായ പരിഗണന സംസ്ഥാന കോണ്‍ഗ്രസില്‍ നിന്ന് ലഭിച്ചില്ലെന്ന് ഒട്ടേറെ നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. കഴിഞ്ഞ ലോക്‌സഭയില്‍ കോണ്‍ഗ്രസ് കക്ഷി നേതാവിയിരുന്നു ഖാര്‍ഗെ. എന്നാല്‍ ഇത്തവണ അദ്ദേഹം തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ഖാര്‍ഗെ മുഖ്യമന്ത്രിയായാല്‍ തങ്ങള്‍ രാജിവെക്കില്ലെന്ന് ചില വിമത എംഎല്‍എമാര്‍ ഉപാധിവച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

 അനുനയിപ്പിക്കാനുള്ള ശ്രമം

അനുനയിപ്പിക്കാനുള്ള ശ്രമം

വിമതരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡികെ ശിവകുമാര്‍. കര്‍ണാടക കോണ്‍ഗ്രസിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാണ് കെസി വേണുഗോപാല്‍. ഇദ്ദേഹം ഉടന്‍ ബെംഗളൂരുവിലെത്തും. ഭരണകക്ഷി എംഎല്‍എമാരുടെ രാജിയില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് പ്രതിപക്ഷ നേതാവ് ബിഎസ് യെദ്യൂരപ്പ പറയുന്നു.

 മുതലെടുക്കാന്‍ ബിജെപി

മുതലെടുക്കാന്‍ ബിജെപി

അതേസമയം, നിലവിലെ സാഹചര്യം മുതലെടുക്കാന്‍ ബിജെപിയും ശ്രമം നടത്തുന്നുണ്ട്. എംഎല്‍എമാരെ രാജി വെക്കാന്‍ പ്രേരിപ്പിച്ചത് ബിജെപി നേതാക്കളായ സിപി യോഗേശ്വര്‍, സന്തോഷ് എന്നിവരാണെന്നാണ് വിവരം. ബിഎസ് യെദ്യൂരപ്പയുടെ വിശ്വസ്തരാണ് ഇരുവരും. സര്‍ക്കാര്‍ രൂപീകരണത്തിന് മടിക്കില്ലെന്ന് നേതാക്കള്‍ പ്രതികരിച്ചു.

ഗവര്‍ണര്‍ ക്ഷണിച്ചാല്‍

ഗവര്‍ണര്‍ ക്ഷണിച്ചാല്‍

നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയായ ബിജെപിയെ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചാല്‍ തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഡിവി സദാനന്ദ ഗൗഡ പ്രതികരിച്ചു. എന്നാല്‍ നിലവില്‍ എംഎല്‍എമാര്‍ രാജിവെച്ച സംഭവത്തില്‍ ബിജെപിക്ക് ബന്ധമില്ലെന്ന് ബിഎസ് യെദ്യൂരപ്പ പറഞ്ഞു.

രാജികത്ത് കീറിയെറിഞ്ഞു

രാജികത്ത് കീറിയെറിഞ്ഞു

കര്‍ണടാക കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേശ് ഗുണ്ടു റാവു ബ്രട്ടനിലാണ്. അദ്ദേഹം ഞായറാഴ്ച ബെംഗളൂരുവിലെത്തും. അതിനിടെ രാജിവെക്കാന്‍ തുനിഞ്ഞ ചില എംഎല്‍എമരുടെ രാജിക്കത്ത് ഡികെ ശിവകുമാര്‍ കീറിയെറിഞ്ഞുവെന്ന ആരോപണമുണ്ട്. മുനിരത്‌ന എംഎല്‍എയുടെ രാജിക്കത്താണ് കീറിയതെന്ന് പറയപ്പെടുന്നു.

 കൂടുതല്‍ എംഎല്‍എമാര്‍ രാജിവെക്കും

കൂടുതല്‍ എംഎല്‍എമാര്‍ രാജിവെക്കും

കൂടുതല്‍ എംഎല്‍എമാര്‍ രാജിവെക്കുമെന്നു സൂചനയുണ്ട്. രാമലിംഗ റെഡ്ഡിയുടെ മകള്‍ സൗമ്യ റെഡ്ഡി, അഞ്ജലി നിമ്പാല്‍ക്കര്‍, മറ്റു മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ എന്നിവര്‍ ഞായറാഴ്ച രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജിവെച്ച ചില എംഎല്‍എമാര്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് വിവരം. എസ്ടി സോമശേഖര്‍, ബൈരതി ബസവരാജ്, മുനിരത്‌ന എന്നിവരാണ് സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടതത്രെ.

 അംഗബലം ഇങ്ങനെ

അംഗബലം ഇങ്ങനെ

കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരിന് സ്പീക്കര്‍ ഉള്‍പ്പെടെ 120 എംഎല്‍എമാരുടെ പിന്തുണയാണുള്ളത്. കോണ്‍ഗ്രസിന് 80 എംല്‍എമാരും ജെഡിഎസ്സിന് 37 എംഎല്‍എമാരുമുണ്ട്. ബിഎസ്പി എംഎല്‍എയുടെ പിന്തുണയും ഭരണകക്ഷിക്കാണ്. രണ്ടു സ്വതന്ത്രരും സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു. ബിജെപിക്ക് 105 എംഎല്‍എമാരുണ്ട്. ഭരിക്കാന്‍ വേണ്ടത് 113 അംഗങ്ങളുടെ പിന്തുണയാണ്. 11 ഭരണകക്ഷി എംഎല്‍എമാരാണ് രാജി വച്ചിരിക്കുന്നത്.

ഡികെ കോണ്‍ഗ്രസ് രക്ഷകന്‍; കര്‍ണാടകത്തില്‍ തന്ത്രം മെനഞ്ഞ് ശിവകുമാര്‍, നാലുപേര്‍ പിന്‍മാറി!!ഡികെ കോണ്‍ഗ്രസ് രക്ഷകന്‍; കര്‍ണാടകത്തില്‍ തന്ത്രം മെനഞ്ഞ് ശിവകുമാര്‍, നാലുപേര്‍ പിന്‍മാറി!!

English summary
Karnataka Crisis; If necessary, we will make Mallikarjun Kharge the CM, DKS says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X