കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ ഒരു എംഎല്‍എക്ക് 20 കോടി; ഒരു വിമാന യാത്രയ്ക്ക് നാല് ലക്ഷം, മറിയുന്നത് കോടികള്‍!!

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ റിസോര്‍ട്ട് രാഷ്ട്രീയം ആരംഭിച്ചത് മുതല്‍ മറിയുന്നത് കോടികളാണെന്ന് റിപ്പോര്‍ട്ട്. ബിജെപി, കോണ്‍ഗ്രസ്, ജെഡിഎസ് കക്ഷികളാണ് കളികള്‍ക്ക് പിന്നില്‍. വിമതരെ തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം എല്ലാ അടവും പയറ്റുന്നുണ്ട്. എന്നാല്‍ വിമതര്‍ക്ക് പിന്നില്‍ ആരാണ്. ബിജെപിയാണെന്ന് പൊതുവെ പറയാമെങ്കിലും വിമതര്‍ സമ്മതിക്കുന്നില്ല.

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്ര, ആഡംബര ഹോട്ടലുകളില്‍ താമസം, സുപ്രീംകോടതിയില്‍ സിറ്റിങിന് ലക്ഷങ്ങള്‍ വാങ്ങുന്ന അഭിഭാഷകര്‍ ഹാജരാകുന്നു... എവിടെ നിന്നാണ് വിമതര്‍ക്ക് പണം വരുന്നത്. തങ്ങള്‍ സ്വന്തമായി വഹിക്കുന്നുവെന്നാണ് വിമത എംഎല്‍എമാര്‍ പറയുന്നത്. എന്നാല്‍ പുറത്തുവരുന്ന വിവരങ്ങള്‍ മറ്റുചിലതാണ്.....

16 വിമത എംഎല്‍എമാര്‍

16 വിമത എംഎല്‍എമാര്‍

16 എംഎല്‍എമാര്‍ ഭരപക്ഷത്തിന് നിന്ന് രാജിവെച്ചത് ജൂലൈ ആറിനാണ്. അതിന് ശേഷം കര്‍ണാടക രാഷ്ട്രീയം ദേശീയതലത്തില്‍ ചര്‍ച്ചയാണ്. രാജിവച്ചവര്‍ ഉടന്‍ തന്നെ മുംബൈയിലേക്ക് പോകുകയും ആഡംബര ഹോട്ടലില്‍ താമസമാക്കുകയും ചെയ്തു. ചാര്‍ട്ടേഡ് വിമാനങ്ങളിലായിരുന്നു വിമതരുടെ എല്ലാ യാത്രകളും.

പണം പോകുന്ന വഴികള്‍

പണം പോകുന്ന വഴികള്‍

ഇത്രയും ദിവസങ്ങള്‍ക്കിടെ വിമതര്‍ പലരും ബെംഗളൂരു-മുംബൈ യാത്ര നടത്തിയതെല്ലാം ചാര്‍ട്ടേഡ് വിമാനങ്ങളിലാണ്. വിവാദം സുപ്രീംകോടതിയിലെത്തിയതോടെ വിമതര്‍ക്ക് വേണ്ടി ഹാജരാകുന്നത് സിറ്റിങ് ലക്ഷങ്ങള്‍ വാങ്ങുന്ന മുതിര്‍ന്ന അഭിഭാഷകരാണ്. ഇതിനെല്ലാം പിന്നില്‍ തങ്ങള്‍ സ്വന്തമായി ചെലവഴിക്കുന്ന പണം മാത്രമാണുള്ളതെന്ന് വിമതര്‍ പറയുന്നു.

ചുരങ്ങിയത് 20 കോടി

ചുരങ്ങിയത് 20 കോടി

രാജിവച്ച എംഎല്‍എമാര്‍ക്ക് ഓരോരുത്തര്‍ക്കും ചുരുങ്ങിയത് 20 കോടി രൂപ ലഭിച്ചുവെന്നാണ് ചില കേന്ദ്രങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമതരെ മാത്രമല്ല, ഇനിയും കൂറുമാറ്റം സംഭവിക്കുമോ എന്ന ഭയപ്പെട്ട് ഭരണ-പ്രതിപക്ഷ എംഎല്‍എമാരെല്ലാം മുംബൈയിലും ബെംഗളൂരുമുള്ള ആഡംബര ഹോട്ടലിലാണ് ദിവസങ്ങളായി താമസിക്കുന്നത്.

ഒരു യാത്രയ്ക്ക് നാല് ലക്ഷം

ഒരു യാത്രയ്ക്ക് നാല് ലക്ഷം

എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളുടെ ദിവസ വാടക 4000ത്തിനും 11000ത്തിനുമിടയിലാണത്രെ. ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്കുള്ള പ്രത്യേക വിമാനത്തിലെ ഒരു യാത്രയ്ക്ക് നാല് ലക്ഷത്തോളം രൂപ ചെലവ് വരും. പ്രതിസന്ധി തുടങ്ങിയ ശേഷം വിമതര്‍ അഞ്ചുതവണയെങ്കിലും ഈ റൂട്ടില്‍ യാത്ര ചെയ്തിട്ടുണ്ട്.

50 ലക്ഷം വച്ചു ചെലവഴിച്ചു

50 ലക്ഷം വച്ചു ചെലവഴിച്ചു

കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്കിടെ മാത്രം ഓരോ പാര്‍ട്ടികളും ഹോട്ടല്‍, വിമാനം ആവശ്യങ്ങള്‍ക്കായി മാത്രം 50 ലക്ഷം രൂപ വച്ച് ചെലവഴിച്ചുവെന്നാണ് കണക്കാക്കുന്നത്. ദേശീയ നേതാക്കള്‍ കര്‍ണാടകത്തില്‍ എത്തുമ്പോള്‍ സൗകര്യങ്ങള്‍ ഒരുക്കുന്ന കോണ്‍ഗ്രസ് നേതാവാണ് ഇക്കാര്യം മാധ്യമത്തോട് പറഞ്ഞത്.

 ക്ഷേത്ര ദര്‍ശന യാത്രയും വിമാനത്തില്‍

ക്ഷേത്ര ദര്‍ശന യാത്രയും വിമാനത്തില്‍

മഹാരാഷ്ട്രയില്‍ എത്തിയ വിമത എംഎല്‍എമാര്‍ ചില ക്ഷേത്ര ദര്‍ശനങ്ങള്‍ നടത്തിയിരുന്നു. അതും ചാര്‍ട്ടേഡ് വിമാനങ്ങളിലാണ് യാത്ര ചെയ്തത്. ഇതിനും വരും ലക്ഷങ്ങള്‍ ചെലവ്. വിമതര്‍ക്ക് വേണ്ടി പണം ചെലവഴിക്കുന്നത് ബിജപിയാണെന്ന് കോണ്‍ഗ്രസും ജെഡിഎസ്സും പറയുന്നു. കാരണം വിമത എംഎല്‍എമാര്‍ക്കൊപ്പം പലപ്പോഴും ബിജെപി പ്രതിനിധികളും യാത്ര ചെയ്തിരുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

ആര്‍ക്കുമറിയാത്ത പണം വരുന്നത്

ആര്‍ക്കുമറിയാത്ത പണം വരുന്നത്

ചെലവുകള്‍ കോടികള്‍ വരുന്നുണ്ടെങ്കിലും ആര്‍ക്കും കൃത്യമായി അറിയില്ല, ആരാണ് പണം ചെലവഴിക്കുന്നത് എന്ന്. ബിജെപിയല്ലെങ്കില്‍ ആരാണ് വിമതര്‍ക്ക് പ്രത്യേക വിമാനങ്ങളിലെ യാത്ര സൗകര്യപ്പെടുത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചോദിക്കുന്നു. എംഎല്‍എമാര്‍ക്ക് പണം നല്‍കിയെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. 2018ലും സമാനമായ റിസോര്‍ട്ട് നാടകങ്ങള്‍ കര്‍ണാടക രാഷ്ട്രീയത്തില്‍ അരങ്ങേറിയിരുന്നു.

സോണിയ കോണ്‍ഗ്രസ് അധ്യക്ഷയായേക്കും; മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടു, പ്രതിസന്ധി തീരുമോ?സോണിയ കോണ്‍ഗ്രസ് അധ്യക്ഷയായേക്കും; മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടു, പ്രതിസന്ധി തീരുമോ?

English summary
Karnataka Crisis; Resort politics costs crores
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X