കര്‍ണാടക വിമതരുടെ ഹര്‍ജിയില്‍ വിധി ബുധനാഴ്ച 10.30ന്; 'എല്ലാ വിമതര്‍ക്കും മന്ത്രിമാരാകണം'
ദില്ലി: കര്‍ണാടകയിലെ ഭരണപക്ഷ വിമത എംഎല്‍എമാരുടെ ഹര്‍ജി സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. ബുധനാഴ്ച രാവിലെ 10.30ന് വിധി പ്രസ്താവിക്കുമെന്ന് കോടതി അറിയിച്ചു. കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിക്ക് വേണ്ടി കോടതിയില്‍ ഹാജരായത് മുതിര്‍ന്ന അഭിഭാഷകന് രാജീവ് ധവാന് ആണ്.

ഒരു മുഖ്യമന്ത്രിയും മുഖ്യമന്ത്രിയാകാന്‍ കൊതിക്കുന്ന വ്യക്തിയും തമ്മിലുള്ള കേസാണിതെന്ന് ധവാന് പറഞ്ഞു. മുംബൈയിലേക്ക് പോയ വിമത എംഎല്‍എമാര്‍ക്ക് മന്ത്രിമാരാകണം. വ്യക്തിപരമായ കേസല്ലിത്. 10 എംഎല്‍എമാരടങ്ങുന്ന ഒരു സംഘത്തിന്റെ കേസാണ്. ഇന്ന് വൈകീട്ട് തന്നെ തീരുമാനമെടുക്കേണ്ട കേസാണെന്നും ധവാന് വിശദീകരിച്ചു.
വിമത എംഎല്‍എമാരുടെ കൂട്ടരാജി സുപ്രീംകോടതിയില്‍ വന്‍ വാദങ്ങള്‍ക്ക് കാരണമായി. തങ്ങളുടെ രാജി എന്തുകൊണ്ടാണ് സ്പീക്കര്‍ സ്വീകരിക്കാത്തത് എന്നാണ് വിമതര്‍ ചോദിച്ചത്. നിര്‍ബന്ധപൂര്‍വം സഭാ നടപടികളില്‍ പങ്കെടുപ്പിക്കാന്‍ സാധിക്കില്ലെന്നും വിമതര്‍ കോടതിയില്‍ പറഞ്ഞു. നിര്‍ബന്ധപൂര്‍വം രാജിവെപ്പിക്കുകയാണോ എന്നറിയാനാണ് കാത്തിരുന്നതെന്ന് സ്പീക്കര്‍ കോടതിയില്‍ പറഞ്ഞു.
രാജിക്കാര്യത്തില്‍ തീരുമാനം എടുക്കരുതെന്ന മുന്‍ ഉത്തരവ് കോടതി റദ്ദാക്കണമെന്നും ബുധനാഴ്ച അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും സ്പീക്കര്‍ സുപ്രീംകോടതിയെ അറിയിച്ചു. 15 എംഎല്‍എമാരുടെ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഇവരുടെ രാജി സ്വീകരിച്ചാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ ന്യൂനപക്ഷമാകും. സര്‍ക്കാര്‍ വീഴും.
തോക്കിന്മുനയില് നിര്‍ത്തിയാണ് രാജിവെപ്പിക്കുന്നത് എന്ന് എന്തെങ്കിലും തെളിവ് സ്പീക്കര്‍ക്കുണ്ടോ എന്ന് വിമതര്‍ക്ക് വേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി ചോദിച്ചു. സ്പീക്കര്‍ സര്‍ക്കാരിനെ രക്ഷിക്കാന്‍ വേണ്ടി മനപ്പൂര്‍വം തീരുമാനം വൈകിപ്പിക്കുകയാണെന്നും റോഹ്തഗി കോടതിയില്‍ പറഞ്ഞു.
-
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ?












Click it and Unblock the Notifications