Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡികെ ശിവകുമാറിന്റെ സ്ഥാനാരോഹണത്തിന് താഴിട്ട് യെദ്യൂരപ്പ; ഇടഞ്ഞ് ഡികെ; വേട്ടയാടലെന്ന് ആരോപണം

ബെംഗ്‌ളൂരു: കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കുകയാണ് ഡികെ ശിവകുമാര്‍. എന്നാല്‍ തുടക്കത്തില്‍ തന്നെ നിയന്ത്രണവുമായി എത്തിയിരിക്കുകയാണ് ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍. കൊവിഡ് പ്രതിസന്ധിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ചടങ്ങ് നടത്താന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

സ്ഥാനാരോഹണം

സ്ഥാനാരോഹണം

ജൂണ്‍ 14 നാണ് ഡികെ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ കാരണം പറഞ്ഞ് അതിന് പൂട്ടിടാനാണ് സര്‍ക്കാര്‍ തീരുമാനം. പക്ഷെ ഡികെ ഇക്കാര്യത്തില്‍ ഇടഞ്ഞിരിക്കുകയാണ് ഡികെ. താന്‍ ഇതേ കാര്യം ആവശ്യപ്പെട്ട് മൂന്നാമത്തെ തവണയാണ് സര്‍ക്കാരിനെ സമീപിക്കുന്നതെന്ന് ഡികെ പറഞ്ഞു.

രേഖാമൂലം മറുപടി

രേഖാമൂലം മറുപടി

'ആദ്യം 31 നായിരുന്നു ആവശ്യപ്പെട്ടത്. പിന്നീട് 7ാം തിയ്യതിയും 14 ാം തിയ്യതിയിലേക്കും അദ്ദേഹത്തെ സമീപിച്ചു. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സ്ഥാനാരോഹണ ചടങ്ങിന് അനുമതി തരാന്‍ കഴിയില്ലെന്ന് രേഖാമൂലം മറുപടി നല്‍കുകയായിരുന്നു' ഡികെ ശിവകുമാര്‍ പറഞ്ഞു.

 ഡികെ ശിവകുമാര്‍

ഡികെ ശിവകുമാര്‍

അതേസമയം പശ്ചിമ ബംഗാളിലും ഒഡിഷയിലും ബീഹാറിലും ബിജെപി തെരഞ്ഞെടുപ്പ് റാലികള്‍ സംഘടിപ്പിക്കുന്നതിനെ ഡികെ ശിവകുമാര്‍ പറഞ്ഞു. ഞങ്ങള്‍ ഒരുമാസം മുമ്പ് പരിപാടികള്‍ സംഘടിപ്പിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നുവെന്നും ഡികെ പറഞ്ഞു.

ബിജെപി റാലികള്‍

ബിജെപി റാലികള്‍

'എന്നാല്‍ ഈ സംസ്ഥാനങ്ങളിലെല്ലാം ബിജെപി റാലികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇത് യഥാര്‍ത്ഥ രാഷ്ട്രീയമല്ല. അവര്‍ ദുരന്തനിവാരണ നിയമപ്രകാരമുള്ള ഗൈഡ്‌ലൈന്‍സെല്ലാം തെറ്റിക്കുകയാണ്. ഞങ്ങള്‍ ഒരിക്കലും അടച്ചിട്ട റൂമില്‍ പരിപാടി സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല.' ശിവകുമാര്‍ പറഞ്ഞു.

 സിദ്ധരാമയ്യ

സിദ്ധരാമയ്യ

സംഭവത്തില്‍ പ്രതികരണവുമായി സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു.ജൂണ്‍ 14 ന് സംഘടിപ്പിച്ച പരിപാടിക്ക് അനുമതി നിഷേധിക്കുന്നതിലൂടെ ബിജെപി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. കര്‍ണ്ണാടകയില്‍ 7800 ഇടങ്ങളിലായി 10 ലക്ഷം പേരെ പങ്കെടുപ്പിച്ച് കൊണ്ട് പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനം. എല്ലാ സുരക്ഷാ മുന്‍കരുതസും പാലിച്ച് കൊണ്ട് നടത്താനായിരുന്നു തീരുമാനം.

 യെദ്യൂരപ്പക്ക് കത്ത്

യെദ്യൂരപ്പക്ക് കത്ത്

മൂന്ന് തവണയും ഡികെ ശിവകുമാര്‍ തന്നെയാണ് അനുമതി ചോദിച്ച്് മുഖ്യമന്ത്രി യെദ്യൂരപ്പക്ക് കത്ത് നല്‍കിയത്. ജൂണ്‍ 14 ന്് കര്‍ണാടക കോണ്‍ഗ്രസ് ഓഫീസില്‍ പരമാവധി 150 പേരെ സംഘടിപ്പിച്ച് നടത്താനായിരുന്നു തീരുമാനം.ചടങ്ങ് ലൈവ് ടെലകാസ്റ്റ് നടത്തി എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപാലിറ്റി കേന്ദ്രങങളിലും കാണിക്കാനും തീരുമാനിച്ചിരുന്നു.

ദിനേഷ് ഗുണ്ടുറാവുവിനെ മാറ്റി

ദിനേഷ് ഗുണ്ടുറാവുവിനെ മാറ്റി


അവിടേയും ആ സ്ഥലങ്ങളിലും സാമൂഹിക അകലം പാലിച്ച് പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനും അനുമതി ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ച് 11 നാണ് ദിനേഷ്ഗുണ്ടുറാവുവിനെ മാറ്റി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഡികെ ശിവകുമാറിനെ പാര്‍ട്ടി അധ്യക്ഷനായി നിയമിച്ചത്.

 രാജി

രാജി

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച എംഎല്‍എ നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ പാര്‍ട്ടിക്ക് നേരിട്ട് തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തതായിരുന്നു ദിനേഷ് ഗുണ്ടുറാവുവിന്റെ രാജി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+